കാന്‍റീനിലെ കൊലയാളി

Posted by

മിസ്സിന്റെ ഹസ്ബന്റിന്റെ സഹായത്തോടെ ആ വാളും ഐസ്ക്രീമും കുഴിച്ചിട്ടു.
നാളിതു വരെ ആരും അറിയാതെ പോയ ആ രഹസ്യം ഞാന്‍ ഇപ്പോള്‍ പറയുന്നത് എന്ത് കൊണ്ടോ നിങ്ങള്‍ ആ സത്യം അറിയാതെ സര്‍വീസില്‍ നിന്നും വിരമിക്കാന്‍ പാടില്ല എന്ന് കരുതിയാണ്.
ഇത് നിങ്ങള്‍ വായിക്കുമ്പോഴേക്കും ഞാനും എന്‍റെ രഞ്ചുവിനൊപ്പം എത്തിയിട്ടുണ്ടാകും.

ദൈവത്തിന്‍റെ കരങ്ങള്‍ തെളിവുകള്‍ മായ്ച്ചു കളഞ്ഞത് പോലെ ഈ ഏറ്റു പറച്ചിലും മാഞ്ഞു പോകും. കാരണം അനികുട്ടന്‍ എന്ന മുഖം മൂടിക്കു പിന്നിലെ എന്നെ നിങ്ങള്‍ക്കിനി കണ്ടെത്താന്‍ ആകില്ല.. ഗുഡ് ബൈ.”

ഞാന്‍ ആ മെസ്സേജ് ഒരിക്കല്‍ കൂടി വായിച്ചു. എന്‍റെ കരിയറില്‍ വീണ ആ ചോരപ്പാടുകള്‍ കഴുകി കളയണം എന്നെനിക്കു തോന്നി. സൈബര്‍ വിങ്ങില്‍ വിളിച്ചു മെസ്സെജിന്റെ ഉറവിടം കണ്ടെത്തി. മുംബൈയില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്നാണ്. ഏകദേശം ലൊക്കേഷന്‍ മനസ്സിലാക്കിയ ഞാന്‍ മുംബൈയ്ക്ക് പോകാനായി റെയില്‍വേ സ്റെഷനില്‍ എത്തി. അവിടെ അവിചാരിതമായി ട്രെയിന്‍ കാത്തു നില്‍ക്കുന്ന സ്ത്രീയെ കണ്ടു ഞാന്‍ ഞെട്ടി..

മായ.

ഞാന്‍ മിടിക്കുന്ന ഹൃദയത്തോടെ അവര്‍ക്കരികിലേക്കു ചെന്നു. എന്നെ പരിചയപ്പെടുത്തി. വര്‍ഷങ്ങള്‍ക്കു ശേഷം എന്നെ കണ്ടതിന്‍റെ ആശ്ചര്യം ആ മുഖത്ത് പ്രകടം ആയിരുന്നു.
അവള്‍ ഉടനെ തന്നെ അപ്പുറത്ത് നിന്നിരുന്ന ഹരിയേട്ടനെ വിളിച്ചു. ഞങ്ങള്‍ ഒത്തിരി സംസാരിച്ചു. എനിക്ക് സംശയം ആയി. അനിയേയും രഞ്ചുവിനെയും പറ്റി ചോദിച്ചപ്പോള്‍ അവരെ കാത്താ ഞങ്ങള്‍ നില്‍ക്കുന്നെ, മുംബൈയില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്നും അവര്‍ വന്നു കൊണ്ടിരിക്കുവാ എന്ന് മായ പറഞ്ഞപ്പോള്‍ ഞാന്‍ തേടി വന്ന കൊലയാളി അനി തന്നെയാണോ എന്ന് ഞാന്‍ സംശയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *