കാന്‍റീനിലെ കൊലയാളി

Posted by

കാന്‍റീനിലെ കൊലയാളി

Canteenile Kolayaali bY Anikuttan

[ഇതൊരു പരീക്ഷണ എഴുത്ത് ആണ്. ഒരു സിനിമയില്‍ നായകന്‍ ഓര്‍ക്കുന്ന പോലെ നിങ്ങള്‍ വായിച്ചു പോകണം. ഇതിലെ നായകന്‍ പ്രിത്വി രാജ് ആണ്. സെവന്ത് ഡേ എന്നാ സിനിമയില്‍ അവസാനം പ്രിത്വി രാജിന്റെ വോയിസ് ഓവര്‍ വരില്ലേ. അത് പോലെ ഇതിലെ ഓരോ വാക്കുകളും നിങ്ങള്‍ കേട്ട് കൊണ്ട് വായിക്കുക. രണ്ടു വ്യക്തികളുടെ വ്യത്യസ്ത ഫ്ലാഷ് ബാക്കുകളിലൂടെ ഈ കഥ മുന്നോട്ടു പോകും]

യാദ്രിശ്ചികമായി ഇന്ന് ഫെയ്സ് ബുക്കില്‍ വന്ന ഒരു മെസ്സേജ് എന്നെ ഭൂതകാലത്തേക്ക് കൊണ്ട് പോയി. ഞാനിത്രയും നാള്‍ തേടിക്കൊണ്ടിരുന്ന ആ കൊലപാതകിയിലേക്ക് അവന്‍ എന്നെ കൊണ്ട് പോയി.
എന്‍റെ സര്‍വീസിലെ മായാത്ത കറ. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു മഴക്കാലത്ത് എന്‍റെ ഔദ്യോഗിക ജീവിതത്തില്‍ ചുവന്ന വരയായി തെറിച്ചു വീണ ചോരത്തുള്ളികള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.

ജില്ലയിലെ വാഗ മരത്തണലുകള്‍ക്കിടയില്‍ നിന്നും കിട്ടിയ ഒരു ശവ ശരീരം. തലങ്ങും വിലങ്ങും വെട്ടു കൊണ്ട് മരവിച്ചു കിടന്ന ആ ശരീരത്തിന് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. മറ്റെപ്പോഴെങ്കിലും ആയിരുന്നെങ്കില്‍ വളരെ നിസ്സാരമായി കൊലയുടെ ചുരുള്‍ അഴിക്കാന്‍ പറ്റുമായിരുന്നു എന്നെനിക്കു തോന്നിയ നാള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. വേറൊന്നുമല്ല നിര്‍ത്താതെ പെയ്യുന്ന മഴയില്‍ കുതിര്‍ന്ന ആ ശരീരത്തില്‍ നിന്നോ പരിസരത്ത് നിന്നോ കൊലപാതകിയിലേക്ക് വിരല്‍ ചൂണ്ടുന്ന യാതൊന്നും ലഭിച്ചിരുന്നില്ല. മണ്‍സൂണ്‍ താണ്ടാവമാടിയ ദിനങ്ങളില്‍ ആ ശരീരത്തില്‍ നിന്നും ഒരു തുള്ളി ചോര പോലും ശേഷിക്കാതെ എങ്ങോ ഒലിച്ചു പോയി. കൂടെ മറ്റു തെളിവുകളും. ദിവസങ്ങളോളം തോരാതെ പെയ്ത മഴ തെല്ലൊന്നു പിന്‍വാങ്ങിയപ്പോഴാണു ആരോ മൃതദേഹം കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *