“ഞാനിപ്പോ പോയി എല്ലായിടത്തും നിന്നും സാധനമൊക്കെ വാങ്ങി പോകും .ഓട്ടോ അവന്റെ സ്ഥലത്തു ഇട്ടിട്ടു ഹോട്ടലിൽ രാവിലെ കൊടുത്താൽ മതിയല്ലോ .’അമ്മ എന്തേലും കൊടുക്കാൻ ഉണ്ടേൽ എടുത്തു വെക്ക് …ഞാൻ അത് വഴി പോകും “
“മോനെ …ജോണിച്ചേട്ടൻ ഞാൻ കപ്പ നോക്കാൻ പോയപ്പോ ഒരു കാര്യം പറഞ്ഞാരുന്നു .”
‘എന്താമ്മേ ?”
” തമ്പി സാര് വരുമ്പോ വീടൊക്കെ ഒന്ന് അടിച്ചു വാരി ഇടണം …അന്നത്തേക്കുള്ള ഭക്ഷണമൊക്കെ ഉണ്ടാക്കി വെക്കണം എന്ന് “
” ഓ ….അമ്മക്ക് ഇവിടെ തന്നെ പിടിപ്പതു പണിയുള്ളതല്ലേ “
‘അതല്ല മോനെ …. നമ്മള് പൈസ ഒന്നും അദ്ദേഹത്തിന് കൊടുത്തില്ലല്ലോ …ഇതാവുമ്പോ ഒരു ചെറിയ പൈസ തരും ..അത് അങ്ങനെ തന്നെ തിരിച്ചു കൊടുത്താൽ പലിശ എങ്കിലും ആവൂല്ലൊ …അങ്ങനെ പറഞ്ഞപ്പോ എതിരൊന്നും പറയാനും പറ്റൂല്ലല്ലോ “
‘അഹ് !! അമ്മേടെ ഇഷ്ടം പോലെ ചെയ്യ് “
അന്നമ്മ മുട്ടയും പാചകക്കറിയുമൊക്കെ പെട്ടന്നു പാക്ക് ചെയ്തു അവനു കൊടുത്തു
അവൻ പോയതും അന്നമ്മ കതകടച്ചു ഒന്ന് നിന്നിട്ടു പുറകു വശത്തെ വാതിലിലൂടെ തോട്ടത്തിലേക്ക് പോയി
” തമ്പി സാറെ …..തമ്പി സാറെ “…
ങാ !! അന്നമ്മയോ …വാ വാ ..ഞാൻ പുറത്തേക്ക് പോകുവാരുന്നു. പള്ളിയിയിൽ അച്ഛനെ ഒന്ന് കാണണം ..പിന്നെ ടൗണിൽ ഒന്ന് പോണം …..എന്തായി ഞാൻ പറഞ്ഞ കാര്യം ..നീ തീരുമാനം എടുത്തോ ?”
അന്നമ്മ അകത്തേക്ക് കയറി .
” ഞാൻ വന്നു ചെയ്തോളാം സാറെ …പക്ഷെ ..ആരും ഇതറിയരുത് . ജോണിച്ചനും വറീതും ഒന്നും “