ഈയാം പാറ്റകള്‍ 3

Posted by

ങേ !!! ..ഇത് ….ഉണ്ണിയല്ലേ ……

” ഡാ ഉണ്ണി ……ഉണ്ണികൃഷ്‌ണാ …നീ നീ എന്താ ഇവിടെ ?’

“ഹ ഹ ..എത്ര നാളായെടാ കണ്ടിട്ട് …നീ ഓട്ടോ പുറത്തേക്കു എടുക്കു …ഞാനിതാ വരുന്നു .
മാത്തുക്കുട്ടി ഓട്ടോ ഹോട്ടലിനു വെളിയിൽ ഇറക്കി സൈഡിൽ ഒതുക്കി . അപ്പോഴേക്കും ബുള്ളറ്റിൽ ഉണ്ണി അടുത്തെത്തി ബൈക്ക് സ്റ്റാൻഡിൽ വെച്ചിറങ്ങി

” ഡാ ..പറയെടാ …നിനക്ക് സുഖം തന്നെയല്ലേ ….അമ്മയും അച്ഛനും പെങ്ങളും ഒക്കെ എന്ന പറയുന്നു ?” ഉണ്ണി ചോദിച്ചു

” ഓ !!എന്ത് വിശേഷമെടാ …നിനക്കൊക്കെയല്ലേ വിശേഷം …ഡിഗ്രി പാതിയിൽ ഞാൻ നിർത്തി …അപ്പൻ അപ്പോഴേക്കും കിടപ്പിലായി . പിന്നെ ചേച്ചീടെ കല്യാണം ….ഓ …ഇങ്ങനെ പോകുന്നു …അത് പോട്ടെ ..നീ ആളാകെ മാറി പോയല്ലോ …പത്തു കഴിഞ്ഞു കണ്ടതേയില്ലല്ലോ “

” ഹ ഹ …ഒത്തിരി ഉണ്ടെടാ പറയാൻ ..എനിക്കിവിടെ ഒരു ഫ്ലാറ്റ് ഉണ്ട്…..നീ വാ…നമുക്കവിടെ കൂടാം …വൈകുന്നേരം വരെ ഞാൻ ഫ്രീയാ “

” എന്റെ പോന്നേടാവേ …ഇതൊക്കെ ഒന്ന് ഇറക്കി …ചന്തയിൽ നിന്ന് പലചരക്കും മറ്റും വാങ്ങി സിറ്റിയിൽ കൊണ്ട് പോയി കൊടുക്കണം രണ്ടു മണിക്ക് മുൻപേ …ഞാൻ എന്നുമിവിടെ വരും …നമുക്ക് പിന്നെ കാണാം “

” ഓക്കേ ഡാ …ഇതാ എന്റെ കാർഡ് ..നീ വിളിക്ക് ” ഉണ്ണി കാർഡെടുത്തു മാത്തുക്കുട്ടിക്ക് കൊടുത്തു . അവൻ അത് നോക്കാതെ തന്നെ പോക്കറ്റിൽ ഇട്ടു ഓട്ടോ സ്റ്റാർട്ട് ചെയ്തു .

“ഡാ ഉണ്ണി …ഇതാ ആ പെണ്ണ് …നിന്റെ കെട്ടിയവൾ ആണോ ………നിന്റെ ഒക്കെ സമയം “

” ഹ ഹ …അത് ദുബായിൽ ബിസിനസ് ചെയ്യുന്ന ഒരു ലേഡിയാ …..നമ്മക്ക് ഒക്കെ ആര് പെണ്ണ് തരാൻ …ഈ 23 വയസിൽ ആണോ പെണ്ണ് കെട്ടുന്നേ ?”

” .അല്ല ..നിന്റെ കയ്യിലിരുപ്പ് വെച്ച് പറഞ്ഞതാ ……….” മാത്തുക്കുട്ടി പിന്നെയും ഓട്ടോ ഓഫാക്കി

Leave a Reply

Your email address will not be published. Required fields are marked *