ഈയാം പാറ്റകള്‍ 3

Posted by

അന്നമ്മ തിരിഞ്ഞു നിന്നു ….ജോണിയാണ് . അച്ചായന്റെ കൂട്ടുകാരൻ . അച്ചായൻ കിടപ്പിലായപ്പോൾ എല്ലാം സഹായിച്ചിട്ടുണ്ട് .നല്ല മനുഷ്യൻ .പക്ഷെ ഇപ്പൊ തമ്പി സാറിന്റെ കൂടെ ആയതിൽ പിന്നെ അല്പം മാറിയിട്ടുണ്ട്

” ഞാനെപ്പോഴും ഓർക്കും … നിങ്ങളുടെ കഷ്ടപ്പാട് …മാത്തുക്കുട്ടി ആണേൽ ഓട്ടത്തോട് ഓട്ടമാ ..പിന്നെ അന്നമ്മ ഇങ്ങനെ നിലം തൊടാതെ കഷ്ടപ്പെടുന്നു …എന്നിട്ടും കടം വല്ലതും തീരുന്നുണ്ടോ ? വീട് അങ്ങനെ തന്നെ കിടക്കുന്നു “

” ഒക്കെ ശെരിയാകും ജോണിച്ചാ ….”

” അന്നമ്മേ …എന്നാണേലും പശുവിനെ ഒക്കെ വലത്തുന്നുണ്ട് …… എന്ന പിന്നെ മൂന്നാലു എന്നെത്തിനെ കൂടി വളർത്താൻ മേലാരുന്നോ ..കഷ്ടപ്പാട് ഒന്നാണേലും രണ്ടാണെലും ഒന്നല്ലേ “

” വളർത്തണമെന്നു ഒക്കെയുണ്ട് ജോണിച്ചാ ..കാശു വേണ്ടേ ..പിന്നെ പുല്ലും …അയൽവക്കത്തൂന്നു ഒക്കെയാ പുല്ലു ചെത്തുന്നെ “

” അതാ ഞാൻ വറീതിന്റെ അടുത്ത് ഒരു കാര്യം പറഞ്ഞു വിട്ടെ ……’

അന്നമ്മയുടെ മുഖം ചുമന്നു

” നീ ആ തമ്പി സാറിന്റെ അടുത്ത് കാര്യം പറ …അങ്ങേരു വിചാരിച്ച പറമ്പിൽ പുല്ലു വളർത്താം …പശുവിനെ വാങ്ങാനുള്ള പൈസയും കിട്ടും “

രണ്ടു പറയണമെന്ന് അന്നമ്മക്കു ഉണ്ട് ..ഇന്നാള് വറീതിന്റെ അടുത്ത് തമ്പി പറഞ്ഞു വിട്ടിരിക്കുന്നു .ഒന്നെങ്കിൽ കൊടുക്കാനുള്ള കാശു …അല്ലെങ്കിൽ അയാൾ ഇവിടെ വരുമ്പോ അയാളുടെ കാര്യങ്ങൾ നോക്കണമെന്ന്

ജോണിയെ പിണക്കിയാൽ മാത്തുക്കുട്ടിയുടെ ഉള്ള പണി കൂടി പോകുമോ എന്ന് അന്നമ്മക്കു പേടി ഉണ്ട് താനും

‘ അതിനു തമ്പി സാറിന്റെ പൈസ ഇനീം കൊടുത്തു തീർത്തിട്ടില്ലല്ലോ ജോണിച്ചാ ..പിന്നെങ്ങനാ ഇനീം സഹായം ചോദിക്കുന്നെ ?”

Leave a Reply

Your email address will not be published. Required fields are marked *