ഈയാം പാറ്റകള്‍ 3

Posted by

അന്നമ്മയെ അയാൾ പിടിച്ചെഴുന്നെപ്പിച്ചു കട്ടിലിൽ ഇരുത്തി. തന്റെ ദേഹത്തേക്ക് ചാരി ഇരുത്തി . മേശപ്പുറത്തു നിന്ന് വെള്ളം എടുത്തു കൊടുത്തു .മാത്തുക്കുട്ടി എല്ലാമറിഞ്ഞല്ലോ എന്ന വിഷമത്താലും ഉണ്ടായ നാണക്കേടിനാലും അവൾ അയാളുടെ ദേഹത്ത് ചാരി വിങ്ങി പൊട്ടി
‘ ഹാ ..പോട്ടെടി …നീ കരയല്ലേ “

മാത്തുക്കുട്ടി അന്നമ്മയെയും തമ്പിയെയും ഒന്ന് നോക്കിയിട്ട് കൊടുങ്കാറ്റു പോലെ അവിടെ നിന്നിറങ്ങി പോയി

അല്പം കഴിഞ്ഞു അന്നമ്മ വീട്ടിൽ ചെല്ലുമ്പോൾ മാത്തുക്കുട്ടി കട്ടിലിൽ കമിഴ്ന്നു കിടക്കുന്നുണ്ടായിരുന്നു
” മോനെ മാത്തുക്കുട്ടി അമ്മയോട് ക്ഷമിക്കടാ …എന്റെ പൊന്നു മോനെ ……..നീ അമ്മയോടൊന്നു മിണ്ടെടാ ……അല്ലേൽ ഞാൻ ചത്ത് കളയും …അയ്യോ …….എല്ലാം എന്റെ തെറ്റാടാ ………പറ്റി പോയെടാ ….ക്ഷമിക്കടാ …….നീ അമ്മയോടൊന്നു മിണ്ടെടാ ……അല്ലേൽ ഞാൻ ചത്ത് കളയും …അയ്യോ ……” അവൾ അലമുറയിട്ടു കരഞെങ്കിലും അവൻ നേരെ നോക്കിയില്ല . അന്നമ്മ പെട്ടെന്നെഴുന്നറ് അവള് കിടക്കുന്ന മുറിയിൽ കേറി കതകടച്ചു
അൽപ സമയം കഴിഞ്ഞിട്ടും അമ്മയുടെ അനക്കം ഇല്ലാത്തതിനാൽ മാത്തുക്കുട്ടിക്ക് പേടിയായി ..ഇനി അമ്മയെങ്ങാനും കടും കൈ വല്ലതും ചെയ്യുമോ
അവൻ പെട്ടന്ന് കതകു തട്ടി വിളിച്ചു .’..അമ്മെ,,,,അമ്മെ ….കതകു തുറക്ക് ”
അവൻ ആഞ്ഞു തള്ളി ….വെറുതെ പലക അടിച്ചു കൂട്ടിയ വാതിൽ ആയതു കൊണ്ട് അത് വിജാഗിരി ഇളകി വീണു . അവൻ നോക്കിയപ്പോൾ അന്നമ്മ കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്നു ..
” അയ്യോ …അമ്മെ …..എന്നാമ്മേ പറ്റിയെ ” അവൻ അടുക്കളയിലേക്കു ഓടി വെള്ളം കൊണ്ട് വന്നു തളിച്ചു . അന്നമ്മ കണ്ണ് തുറന്നു . അവൾ അവന്റെ മടിയിൽ കിടന്നു കരയാൻ തുടങ്ങി . അവൻ അമ്മയുടെ തലയിൽ തലോടി കൊണ്ടിരുന്നു …അല്പം സങ്കടമെല്ലാം കരഞ്ഞു തീർക്കട്ടെ എന്ന് കരുതി

“ഡാ മാത്തുക്കുട്ടി …അന്നമ്മേ ” പുറത്തു നിന്ന് തമ്പിയുടെ ശബ്ദം കേട്ട് അന്നമ്മ ചാടി എണീറ്റ് . മാത്തുക്കുട്ടി എഴുന്നേറ്റതും അവൾ കയ്യിൽ പിടിച്ചു നിർത്തി . അപ്പോഴേക്കും തമ്പി അകത്തേക്ക് കയറി വന്നിരുന്നു
” ഡാ മാത്തുക്കുട്ടി…..നിന്റെ ‘അമ്മ പാവമാ നീ അവളെ വേദനിപ്പിക്കരുത് …….ഞാനാ അവളെ ഒറൊന്നു പറഞ്ഞു ….” തമ്പി തന്റെ കയ്യിലിരുന്ന കടലാസ്സ് അവന്റെ നേർക്ക് നീട്ടി കൊണ്ട് തുടർന്നു

Leave a Reply

Your email address will not be published. Required fields are marked *