“എന്താമ്മേ? ” നോട്ടത്തിന്റെ മുനവെട്ടാൻ ഞാൻ മുന്നിട്ടിറങ്ങി.. എവിടെ ഞാൻ തളരുക എന്നല്ലാതെ അമ്മ തളരോ? ചുണ്ടുകൾ ഒന്ന് നനച്ചപ്പോ ചെറിയൊരു നീറ്റൽ. അയ്യോ!! ഞാൻ വേഗം ചുണ്ടുകൾ മടക്കി പിടിച്ചു.. അമ്മയുടെ മുഖത്തു ഞാൻ ചെയ്തലിലുള്ള പ്രവർത്തി ചിരിയായി പൊട്ടി.
കണ്ടു!! ചെറിയമ്മ കടിച്ചത് കണ്ടു. എന്ത് വിചാരിച്ചോ ആവ്വോ… രാത്രീ ഈ നേരത്ത് പുറത്തു പോയി ചുണ്ട് പൊട്ടിച്ചു വന്നിരിക്കുന്നു സ്വന്തം മോന്..എന്നാൽ ദേഷ്യം അല്ലെ വേണ്ടേ.. ഇത് ചിരിയാണല്ലോ..
“അതേ ഇത് ഞാൻ ഹരിയുടെ കൂടെ പോയപ്പോ തട്ടിപ്പൊട്ടി ” ആ ചിരി കളിയാക്കലാണോ എന്ന് തോന്നി ഞാൻ പറഞ്ഞു.. അപത്തം!!.ഇപ്പോഴാ ആ കണ്ണ് ശെരിക്കും എന്റെ ചുണ്ടിൽ തറച്ചത്.ഇത്രനേരം ഇല്ലാത്ത സംശയം അമ്മയുടെ മുഖത്തു നിറഞ്ഞു വന്നു കൂടി…
അടുത്തേക്ക് ഇത്തിരി കൂടെ നീങ്ങി വന്നു അമ്മ.ഞാൻ മടക്കിയ ചുണ്ട് വിരൽ കൊണ്ട് പിടിച്ചു നേരെയാക്കി വലിച്ചു.. എന്റെ കണ്ണിലേക്കു ഒരു നോട്ടം… വിട്ടുകൊടുക്കാതെ യൊരുമറ മുഖത്തു വരുത്താൻ നോക്കി ഞാൻ തകർത്തു.
“ഡാ വല്ല പെണ്ണും ഈ വീട്ടിൽ കേറി .. എന്റെ കുട്ടിയുടെ അച്ചനാണ് ഇതെന്ന് പറഞ്ഞു വന്നാലുണ്ടല്ലോ ” പേടിപ്പിക്കുന്ന പോലെ എന്റെ മുഖം ആ മുഖത്തോട് അടുപ്പിച്ചു അമ്മ മുരണ്ടപ്പോ ശെരിക്കും ഞാൻ ഞെട്ടി.വാ തുറന്നു പോയി .വല്ലാത്ത ഭാവം.. എന്റെ ഞെട്ടൽ കണ്ട അമ്മയുടെ കണ്ണ് എന്നെയുഴിഞ്ഞു നോക്കി മുഖത്തു രണ്ടു തട്ട്..
“നിന്റെ കുടലെടുക്കും ഞാൻ ” പൂർത്തിയാക്കിയ വാക്കുകൾ കൊണ്ട് അമ്മ തിരിഞ്ഞു രണ്ടടി മുന്നിലേക്ക് വെച്ചു..സിനിമാറ്റിക് സ്റ്റൈൽ ഡയലോഗ് കേട്ട് തൃപതിയായി നിന്നിരുന്ന എന്നെ പിന്നെ തിരിഞ്ഞു നോക്കി കൊണ്ട് അമ്മയൊരു കള്ള ചിരി. വട്ട് കേസ് സാധനം… ഇവര് കുടുംബപരമായി ഇങ്ങനെ ആണല്ലോ.ചെറിയമ്മയുടെ അതേ സ്വഭാവം.
“പോയി മാറിവാഭീ .. ഞാൻ കഴിക്കാനെടുക്കാം ” അപ്പറഞ്ഞത് എന്റെ ശെരിക്കുമുള്ള അമ്മയാണ്.
എന്നലും ഞാൻ ഒന്ന് കൂടെ മിഴിച്ചു നോക്കി പ്പോയി.
“ഡാ ചെക്കാ…. ഒന്നങ്ങു തരും ഞാൻ, മനുഷ്യന് നാളെ ഡ്യൂട്ടി ഉള്ളതാ.. അവന്റെ ഒരു കളി..” വീണ്ടും കലി തുള്ളാൻ അമ്മ വന്നപ്പോ ഞാൻ ഓടി..റൂമിലേക്ക്. ഡ്രെസ്സെല്ലാം മാറ്റി തിരിച്ചിറങ്ങി വന്നപ്പോ അച്ഛനെ ശ്രദ്ധിച്ചത്… പുള്ളിയെ കാണുന്നില്ല.