മിഴി 4 [രാമന്‍]

Posted by

ഞാൻ അരമതിലിൽ ഇരുന്നു. തൂണിലേക്ക് ചാരി. കാലിൽ ചെറിയൊരു നീറ്റലുണ്ട് എവിടെയോ ചെന്ന് ഉറഞ്ഞതാണ്.. ത്യാഗം അല്ലാതെന്ത്.. ഇന്ന് പോയ്‌ ചെറിയമ്മയെ കണ്ടത് എത്ര നന്നായി.. ഇനി അവൾ എന്നോടുള്ള കലിപ്പിൽ കല്യാണത്തിന് എങ്ങാനും സമ്മതം മൂളിയിരുന്നേൽ കഴിഞ്ഞു. മുന്നിൽ നിന്ന് നടത്തികൊടുക്കേണ്ടി വന്നെന്നെ. അല്ലേലും ഇപ്പോ പ്രശ്നമാണല്ലോ ഇവളെ കെട്ടിക്കാൻ മുന്നിട്ടിറങ്ങി നടക്കാണമ്മ.എങ്ങനെ തള്ളയെ ഞാൻ പറഞ്ഞു മനസ്സിലാക്കും.അമ്മയെ മാത്രമോ? അച്ഛനെയോ,പിന്നെയുള്ള ബന്ധുക്കളെയോ? ഓഹ് അതോലോചിച്ചാൽ പ്രാന്ത് എടുക്കും.. എന്റെ ചെറിയമ്മേ നമ്മൾ എങ്ങനെ രക്ഷപ്പെടും!!!

തലയൊന്ന് കുടഞ്ഞുകൊണ്ട് നനഞ്ഞ മുടിയിലെ വെള്ളം തെറിപ്പിച്ചു ഒന്നളകിയിരുന്നപ്പോൾ ഫോൺ ഒന്ന് മിന്നി.മനസ്സിൽ കണ്ടതും ആളെത്തിയല്ലോ.. ചെറിയമ്മയുടെ കാൾ…

“ഹലോ ” ഞാൻ ചാടിക്കേറി ഫോണെടുത്തു

“ഹ്മ്മ്… എടാ തെണ്ടിചെക്കാ ഒന്ന് വിളിക്ക. നീയവിടെ എത്തിയോന്ന്റിയാതെ പേടിച്ചിരിക്കാണ് ഞാനെന്ന വല്ല ബോധവുമുണ്ടോ നിനക്ക്…” വാക്കുകളിൽ അരിശമാണേലും.. കളിപ്പിക്കുന്ന ഒരു കുണുങ്ങൾ അപ്പുറത്തുനിന്നും കേൾക്കാം.

“എന്റെ ചെറിയമ്മേ.. നിനക്കവിടെ നിന്നത് പറഞ്ഞാൽ മതിയല്ലോ..കേറി വന്നതും ഇക്കണ്ട മഴമുഴുവൻ കൊണ്ടതും ഞാൻ അല്ലെ? പിന്നെ നിങ്ങളുടെ ചേച്ചിയില്ലേ… എന്റെ തള്ള ” പറയുന്നതോടൊപ്പം ഞാനുള്ളിൽ വല്ല വെളിച്ചവും കത്തുന്നുണ്ടോന്ന് നോക്കി.അമ്മയങ്ങാനും ഇറങ്ങി വരുന്നുണ്ടോ?

“ഡാ… ഡാ….” ശാസനയുടെ സ്വരം.തള്ളയെന്ന് സ്വന്തം ചേച്ചിയെ വിളിച്ചപ്പോ പെണ്ണിനോന്ന് പൊള്ളി.

“എന്റെ അനു.. അമ്മ എന്നെ വീട്ടീകേറ്റുന്നില്ലാട്ടോ.പുറത്ത് ഇവിടെയെവിടെലും കിടന്നൊന്ന ഉത്തരവ് ”

“നിനക്കതുതന്നെ വേണം…എന്തിനാ ഈ പാതിരാത്രി കെട്ടിയെടുത്ത് വരാൻ നിന്നെ..” ഇവൾക്ക് എന്നെ കളിപ്പിക്കാഞ്ഞിട്ടാണ് ഇപ്പൊ.. അപ്പുറത്തുനിന്ന് കിണിക്ക അവൾ

“ഡീ തെണ്ടീ..  നീ തന്നെയിത് പറയണം. ഇന്ന് വെന്നോണ്ട് ന്റെ ഇഷ്ടം മനസ്സിലായില്ലേ നിനക്ക്..ഇല്ലേൽ നീ പറയായിരുന്നോ എന്നോട്? ”

“പോടാ… പോത്തേ നീ ഒരാഴ്ച നടന്ന പോലെ വീണ്ടും നടന്നിരുന്നേൽ കാണിച്ചു തന്നേനെ ഞാൻ.നിന്നെ ഉമ്മ വെച്ചു കൊന്നു പറഞ്ഞേനെ എന്റെ അഭീ എനിക്കി നീയില്ലാതെ പറ്റില്ലെടാന്ന്…അതിനിടക്ക്  കേറി വന്നില്ലേ കൊരങ്ങാ നീ” ഓഹ് വെറുതെ കുറേ മഴ നനഞ്ഞു.. വെറുതെ ടെൻഷൻ അടിച്ചു.അവൾ പറഞ്ഞപോലെ നടന്നിരുന്നേൽ നല്ല സുഖമായേനെ

Leave a Reply

Your email address will not be published. Required fields are marked *