മിഴി 4 [രാമന്‍]

Posted by

പെട്ടന്ന്.. ഉഷാന്റി ഹാളിലേക്ക് വന്നതും എന്നെയാണാദ്യം .നോക്കിയത് . ഷാജി അങ്കിളിന്റെ ഭാര്യയാണ്.. അപ്പൊ എല്ലാവരും കൂടെയാണ് എഴുന്നള്ളിയത്.. ഇന്ന് പോവ്വോ ആവ്വോ?

“ആഹാ അഭിമോനെ… നീയെന്താടാ അവിടെ നിൽക്കുന്നത് ” വിടർന്ന ചിരിയോടെ എന്റെ അടുത്തേക്ക് വന്നു കൊണ്ട് ഉഷാന്റി പറഞ്ഞപ്പോ എല്ലവരും എന്നെ തിരിഞ്ഞു നോക്കി..

“അല്ല ഇതാര്….”

” ഇവന് മൊത്തമാങ് മാറിപ്പോയല്ലോ… വിശ്വ ”  ഷാജിഅങ്കിളിന്റെ ആദ്യ ചോദ്യം.. ശ്രീ അങ്കിൾ അച്ഛനോട് എന്നെ കുറിച്ചുള്ള അഭിപ്രായം…

“ആ വന്നോ…” ഹാളിലേക്ക് അമ്മയുടെ വരവ്.. കൂടെ ആശാന്റിയും..ശ്രീ അങ്കിളിന്റെ ഭാര്യ.

ഞാൻ എല്ലാവർക്കും നല്ലൊരു ചിരി കൊടുക്കാൻ നോക്കി. സ്റ്റെപ്പ് കുലുക്കി വരുന്ന ശബ്‌ദം..രണ്ടു മൂന്ന് പീക്കിരികൾ… ആശാന്റിയുടെ കൊച്ചു മക്കൾ. കുട്ടികളോടും പട്ടികളോടും കളിക്കരുത് എന്നാരോ  പറഞ്ഞത് ഞാൻ മുന്നേ ഞാന്‍ കേട്ടത് കൊണ്ട് പണ്ട് മുതലേ ചെറിയകുട്ടികളോട് എനിക്കടുപ്പമില്ല… തൊള്ള പൊട്ടിച്ചു വാശി പിടിച്ചു കാറുന്നത് കാണുമ്പോ എടുത്ത് കിണറ്റിൽ എറിയാൻ തോന്നും.എന്നാലും എന്താക്കാനാ പിടിച്ചു നിൽക്കും..

ഈ പീക്കിരികൾ എന്റെ നേർക്ക് വണ്ടിയോടിച്ചു വരുന്നത് കണ്ടു ,ഞാൻ ഒന്ന് സൈഡ് ആയി. എവിടെ ഓടി വന്നു എന്റെ കയ്യിലെ പരിപ്പുവടയുടെ കവർ തട്ടി പറിച്ച് ഒറ്റയോട്ടം..ഞാൻ അണ്ടി പോയ അണ്ണനെ പോലെ നിന്നു.. ആശിച്ചു മോഹിച്ചു ചെറിയമ്മക്ക് കൊണ്ടുവന്നത്. നത്തോലികൾ കൊണ്ട് പോയി.

എന്റെ നിൽപ്പ് കണ്ട്…ഹാളിൽ നല്ലൊരു കൂട്ടച്ചിരി മുഴങ്ങി.. ഇനി ഇങ്ങനെ പഴം വിഴുങ്ങിയത് പോലെ നിന്നാൽ അവരെന്തു വിചാരിക്കും… എല്ലാവരും ആയിട്ട് ഞാൻ നല്ല അടുപ്പം കാണിക്കുന്നത് ആണ്.. ചെറിയമ്മയെ ആണേൽ ഈ വഴിക്ക് കാണുന്നില്ലല്ലോ.. അല്ലേൽ അവളായിരുന്നു ഇവരോട് തൊള്ളായിട്ട് കാറി വർത്താനം പറയൽ… അടുത്തുള്ള ഉഷാന്റിയെ തന്നെ ഞാൻ ആദ്യം സമീപിച്ചു..

“എന്റെ ഉഷാന്റീ…. എത്രനാളായി കണ്ടിട്ട്… ഇത്തിരി തടിച്ച ല്ലോ?” ഞാൻ ആ രണ്ടു ഷോൾഡറിലും പിടിച്ചു കുലിക്കികൊണ്ട് ആ മുഖത്തു നോക്കി ചോദിച്ചു…

“അയ്യോ!!! അവന്റെ സോപ്പിങ് കണ്ടില്ലേ..” ഉഷാന്റി മറ്റുള്ളവരെ നോക്കികൊണ്ട് പറഞ്ഞു..

” നിന്നെയൊന്നു കാണണേൽ ഞാൻ ഇങ്ങട്ട് വരണ്ട അവസ്ഥയല്ലേ.. നീയ്യൊന്നും ആ വഴിക്ക് വരില്ലല്ലോ ” എന്റെ വയറിൽ നുള്ളി ആന്റി സത്യം പറഞ്ഞു.ഞാൻ ഒന്ന് ചിരിച്ചു കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *