“അനു നീ ചിരിക്കാണോ?” മുന്നിലുള്ള അനുവിനെ നോക്കി ഞാൻ ചോദിച്ചു..
“അപ്പോ നീയെന്നെ കാണുന്നുണ്ട് ല്ലേ?” അപ്പുറത്ത് കൊഞ്ചുന്ന ശബ്ദം
“ശെരി പെട്ടന്ന് ഞാൻ ഇല്ലാതായാൽ നീയെന്തു ചെയ്യും ”
“ഇല്ലാതാവേ??” ഞാൻ പെട്ടന്ന്കേറി ചോദിച്ചു..മുന്നിലുള്ള അനു മാഞ്ഞു..
“ഞാൻ മരിച്ചു പോയാൽ നീയെന്തു ചെയ്യും?”എനിക്ക് കലികേറി പോയി..
“അനൂ…” ഞാൻ ദേഷ്യത്തോടെ വിളിച്ചു… അപ്പുറത്ത് നിന്ന് കുണുങ്ങുന്ന ചിരി…
“അപ്പൊ എന്നെ ഇഷ്ട്ടൊക്കെ ണ്ടല്ലേ..” അവളുടെ ഒടുക്കത്തെ ചോദ്യം.ഞാൻ മിണ്ടാതെ നിന്നു.അല്ല വേണ്ടാത്തതൊക്കെ പറയണോ.. ഞാൻ അങ്ങ് ഇല്ലാതായ പോലെ തോന്നി.
“ഡാ… പോയൊ? അഭീ…….” ഞാൻ മിണ്ടാൻ പോയില്ല. ഇത്തിരി മസിലുപിടുത്തം
“അഭീ……….” ഈണമുള്ള ചെറിയമ്മയുടെ വിളി.മനസ്സലിഞ്ഞു. എനിക്ക് ചിരി വന്നു.ന്നാലും മസിലു വിട്ടില്ല
“ദേ ഞാൻ പോവും ട്ടോ…അഭീ…… അഭീ……..” കുറുമ്പി നിർത്തുന്ന ലക്ഷണം ഇല്ല.ആ വിളി കേട്ട് ഞാൻ ചിരിച്ചു… ശബ്ധമില്ലാതെ ആയിരുന്നേലും… ചിരി അപ്പുറത്ത് കേട്ടു..
“ഓഹ് സാറവിടുണ്ടല്ലേ…” ഗൗരവമുള്ള ചോദ്യം.. ശ്വാസം വലിച്ചു വിടുന്നത് കേൾക്കാം..
പെട്ടന്ന് പുറത്തെ വെളിച്ചം കത്തി.. അകത്തുനിന്ന് നടന്നു വരുന്ന ശബ്ദം അമ്മയാവും.?
“അനൂ …അമ്മ വരുന്നുണ്ട് ” ഞാൻ ഫോൺ വേഗം ചെവിയിലടുപ്പിച്ചു..
“വേഗം പോയി അടി വാങ്ങിക്കോ ന്റെ ചെക്കൻ ,പിന്നെ എന്റെ പേര് പറയരുത് ട്ടോ..പറഞ്ഞാൽ എന്റെയല്ല, നിന്റെ കുടലെടുക്കും എന്റെ ലക്ഷ്മി “ഞാൻ നെഞ്ചിൽ കൈ വെച്ചു ദൈവത്തെ വിളിച്ചു പോയി എന്താണേലും ചേച്ചിയും അനിയത്തിയും തമ്മിൽ അപാര സ്നേഹമാണ്. എന്നെ ഇതിനിടയിൽ ബലിയാടാക്കോ?
“ലക്ഷ്മി തല്ലിയാൽ എന്നോട് പറയണേ..ഞാൻ ചോദിക്കാം നിന്റെ അമ്മയോട് എന്റെ ചെക്കനെന്തിനാ തല്ലിയത് എന്ന്.. വേണേൽ രണ്ടു അടിയും കൊടുക്കാം എന്തെ?” നിന്നിരുന്ന ലോകം മറന്നു പോയി ഞാനാ സ്നേഹമുള്ള വാക്കുകളിൽ മുഴുകി.ആ മധുരമുള്ള സ്വരംകേട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി എന്തിനാണ് ചോദിച്ചാൽ അറിയില്ല. വെറുതെ ഒരു നിറയൽ..
“ചെറിയമ്മേ.. നീ നാളെ വരൂലേ?” ഉള്ളിൽ അമ്മയുടെ കാലടികൾ അടുത്തു വന്നത് അറിഞ്ഞു.. അവസാന ചോദ്യമെന്നൊണം ഞാൻ ചോദിച്ചു