“അനു നിന്റെ ഒരു പാട്ട് കേക്കട്ടെ ഡീ…” ആശാന്റി ആവശ്യം ഉന്നയിച്ചു..
“ഹാ അനുവേച്ചി.. ഒന്ന് പാട്..” ഗായത്രിയും അതേറ്റുപിടിച്ചു .. ഞാൻ കിളി പോയി നിന്നു ഇവൾ പാടുവോ?.ഞാൻ ഇതുവരെ കേട്ടില്ലലോ ,മൂളി പാട്ട് ഇടക്ക് ഇടക്ക് എന്നെ ശല്യം ചെയ്യാൻ പാടുന്നത് കേട്ടിട്ടുണ്ട്.. ഇതിപ്പോ. ആവശ്യം എല്ലാവരും ഉന്നയിച്ചു. അനു പെട്ടല്ലോ എന്നാ രീതിയിൽ താടിക് കൈ കൊടുത്തു.
എനിക്കകാംഷയായി..എന്റെ പെണ്ണ് പാടുവോ? എന്റെ മുഖയത്തേക്ക് നോക്കിയ ചെരിയമ്മയുടെ മുഖത്ത് പാടാണോ എന്ന് ചോദിക്കുന്ന നോട്ടം എന്നോട് ഉണ്ടെന്ന് തൊന്നി.ഞാൻ തലയനക്കി കണ്ണ് ചുരുട്ടി ഒന്ന് പാടനൂ എന്ന് കാണിച്ചു… അവൾ ആശാന്റിയുടെ തോളിലേക്ക് ചാഞ്ഞു.. എല്ലാവരും അത് കേക്കാൻ റെഡി ആയി നിന്നു..
അവൾ എന്റെ മുകത്ത് നോക്കിയില്ല… എങ്ങാട്ടോ നോക്കി..
ആ ചുണ്ടുകൾ തുറന്നു…
“നിലവായ് തനിയെ,അരികെ വന്നു ചേരവേ…..
അറിയാതുയിരിന് ഉയിരായി മാറി മെല്ലെ നീ………….
വരികൾ പതിവായി എന്നിൽ വന്നു ചേരവേ……
മനം അറിയാതെ. നാം ഉണരുന്നോ……”
പുറത്തുനിന്നു വരുന്ന മഴയുടെ ചെറിയ അലപ്പിൽ ആണേലും.. നിശബ്ദമായി നിൽക്കുന്ന ഞങ്ങളുടെ ഇടയിലേക്ക്.. റൂമിൽ മുഴുങ്ങിക്കൊണ്ട് ആ സ്വരം… ആ ഈണം.. ഓഹ് കുളിരു കേറി പോയി..ഇത്രയും പാടിയ അനു കണ്ണുകൾ പതിയെ പൊക്കി മുന്നിൽ കിടക്കുന്ന എന്നെ നോക്കി..ഇത്തിരി നിറഞ്ഞ കണ്ണുകൾ തകർന്നു പോയി ആ നോട്ടത്തിൽ..
വരികളിൽ മുഴുവനും എന്നോട് പറയാനുള്ള വാക്കുകൾ തന്നെയാണോ?
“വെയിലോ…മഴയോ.. എൻ.
തണലോ…തണുവോ.. എൻ.
ഇതളോ… ഇലയോ..എൻ.
കനവിൻമധുവോ….
ഇരവോ…പകലോ..എൻ
ഇണയോ…തുണയോ.. എൻ
മഴവിൽ…നിറമായി നീ……
വരികിൻ അരികേ….
ആ….. അ അ ആ…….
ബാക്കി കൂടെ പാടി അവസാനിപ്പിച്ചപ്പോഴും എന്റെ നേരെ വന്നിരുന്ന കണ്ണുകൾ വിട്ടില്ലായിരുന്നു… എല്ലാരും കണ്ടു കാണുമോ അറിയില്ല.. ആ ധൈര്യം അവൾക്ക് എവിടുന്ന് കിട്ടി എന്നും അറിയില്ല..
മുന്നിൽ മങ്ങി നിൽക്കുന്ന ആയിരുന്നു ചെറിയമ്മ.. എന്റെ കണ്ണ് നിറഞ്ഞു പോയി… തുടച്ചഞാൻ ആ മുഖം അന്വേഷിച്ചപ്പോ അനുവിന്റെ കണ്ണുകൾ തുടക്കുന്ന ആശാന്റി.. എല്ലാവരും മിണ്ടാതെ നിന്നു.എന്തിനാണത്?