“എംച്..” ഞാൻ ഇല്ലെന്ന് പറഞ്ഞെങ്കിലും ശെരിക്കും ഉണ്ടായിരുന്നു..ശരീരത്തിന് മൊത്തം വേദന.അതിനിടയിൽ ചെറിയമ്മ ആരും കാണാതെ നല്ലത് പോലെയുണ്ടോ എന്ന് ആംഗ്യം കാട്ടി ചോദിച്ചത്.. ഞാൻ കണ്ണ് ചിമ്മിക്കൊണ്ട് കൊഴപ്പമില്ലെന്ന് കാട്ടി .ആ മുഖത്തും ഒരു വേദന വന്നു.അവളും കൂടെ കാരണം അല്ലെ ഞാനിന്നലെ മഴ കൊണ്ടത്?.
അമ്മയുടെ ചോദ്യവും എന്റെ മടങ്ങിയിരിപ്പും കണ്ട് എന്നെ ചുറ്റി വന്ന ആശാന്റിയും, ഉഷാന്റിയും തൊട്ട് നോക്കി പരിചരിക്കലായി..അമ്മ അത് കണ്ട് എന്നെയൊന്നു നോക്കി..ഞാൻ സംശയത്തോടെ അമ്മയെയും.. ഈ തള്ളക്ക് അസൂയ ആണോ?.
പറഞ്ഞു പറഞ്ഞു എന്നെയൊരു രോഗിയാക്കി റൂമിലേക്ക് ഓടിച്ചു.. ബെഡിൽ കിടന്നു ഞാൻ കുറച്ചുറങ്ങിപ്പോയി.
തലയിൽ കൈ അരിച്ചെത്തിയപ്പോ കണ്ണ് തുറന്നു.തണുക്കുന്നുണ്ടായിരുന്നു.ഒന്നനങ്ങാൻ കഴിയുന്നില്ല.. തൊണ്ടക്ക് നല്ല വേദന.അമ്മയാണ് മുന്നിൽ.അരികത്തൊരു മിന്നലാട്ടം ഞാൻ പണിപ്പെട്ടു തല പൊക്കി നോക്കി.. ചെറിയമ്മ ചിരിയോടെ നിൽക്കുന്നു.
“എന്താ പൊട്ടാ… പനി പിടിച്ചോ ” ചെറിയമ്മ പഴയ ആളായി.. അമ്മയുള്ളത് കൊണ്ടാവും..
“ഡീ.. വയ്യാതെ കിടക്കുമ്പോഴും തുടങ്ങണം ട്ടോ… തല്ലുണ്ടാക്കാൻ “അമ്മ അവളെ തല്ലാൻ കൈ ഓങ്ങി.. എനിക്ക് ദാഹിക്കുന്നണ്ടായിരുന്നു.. വെള്ളം വേണം എന്ന് പറഞ്ഞെങ്കിലും ഒച്ച പൊന്തുന്നില്ല.. തൊണ്ടക്ക് ഒരു പിടുത്തം..
ചെറിയമ്മക്ക് വേഗം കാര്യം കത്തി.. അവൾ ഓടി പുറത്തേക്ക് പോയി.. അമ്മ അത് കണ്ടു അമ്പരന്നപോലെ.. ഞങ്ങൾ കണ്ടാൽ കടിച്ചു കീറാൻ നടക്കാണെന്ന അമ്മയുടെ ബോദ്യം.. എവിടെ എന്റെ പെണ്ണാണെന്ന് അറിയുമ്പോ അമ്മയെന്ത് പറയും ഈ മുഖം എങ്ങനെയുണ്ടാവും.. പടച്ചോനെ ഒരു വഴി കാട്ടണേ..
അമ്മ മുന്നോട്ട് നീങ്ങി എന്റെ അടുത്ത് കിടന്നു..
“തണുക്കുന്നുണ്ടോ മോനൂ…” എന്നെ ചുറ്റി ആ ശരീരത്തിലേക്ക് ചേർത്ത് അമ്മയങ്ങനെ കിടന്നു..ആ ചൂടിൽ ഇത്തിരി ആശ്വാസം തോന്നി.
“നീ മഴ കൊണ്ട് നടന്നിട്ടല്ലേ…മ് ” ചെറിയ കുട്ടികളോട് ചോദിക്കുന്നത് പോലെയുള്ള അമ്മയുടെ ആ ചോദ്യത്തിന് എനിക്ക് “മ്മ്…” എന്നെ മൂളാൻ കഴിഞ്ഞുള്ളു.
“പോട്ടെ .പെട്ടന്ന് മാറും .അനു മരുന്ന് തരുട്ടോ .”വയ്യാതെയുള്ള എന്റെ കുറ്റസമ്മതം അമ്മക്ക് വിഷമായി തോന്നുന്നു.കവിളിൽ രണ്ടുമ്മകൾ.അതുമല്ല.ഇന്നലെ എന്നോട് ചോദിച്ച ചോദ്യം എനിക്ക് തിരിച്ചു ചോദിക്കാൻ തോന്നി.. ഈ അടുത്തായി അമ്മയുടെ പെരുമാറ്റത്തിൽ എന്തോ ഒരിത്.പറ്റിയ സമയമിതല്ല.. നാക്ക് പൊന്തില്ല.ചിലപ്പോ ഒരു ചവിട്ട് തന്നാൽ അതൂടെ താങ്ങൾ ആവില്ല.