“എന്താ ഞങ്ങൾ തമ്മിൽ മാച്ച് അല്ലേ?? ” ആരുടേയും അഭിപ്രായം കിട്ടാതെ വന്നപ്പോ.എന്റെകൈ പിടിച്ചു മുന്നോട്ട് നിന്നു മുന്നിലുള്ള ആൺ തരികളുടെ കാട്ടി അവൾ ചോദിച്ചപ്പോ.. നിവർത്തിയില്ലാതെ ഞാൻ നിന്നു കൊടുത്തു..
“പിന്നെ നല്ല മാച്ച്.. അഭി നീയെന്താ ഇവളെ വിളിക്കൽ??” ശ്രീ അങ്കിൾ, അവളുടെ അച്ഛന് തന്നെ എന്നോട് ചോദിച്ചപ്പോ ഗായത്രി എന്നാ പറയാൻ പോയത്.. അതങ്ങു നിർത്തി…
“ഗായത്രിയേച്ചി…” ഞാൻ മാറ്റി പറഞ്ഞു… കൂട്ടച്ചിരി വീണ്ടും മുഴങ്ങി.. ഗായത്രി കണ്ണുരുട്ടി എന്നെ ഒരു നോട്ടം.
“നീ പോടാ ” അവളുടെ ദേഷ്യം . പിന്നെ എന്റെ അനുവുള്ളപ്പോ ഇവളെ കെട്ടാനോ നടന്നത് തന്നെ.
ഈ സാധനം എവിടെ കിടക്ക? ഒന്നിങ്ങോട്ട് കാണുന്നില്ലാലോ.. ഇനിയിപ്പോ അവളോട് എന്തേലും ഇവര് ചോദിച്ചു വിഷമിച്ചു നിൽക്കണോ? പാവം എല്ലാവരുടെ മുന്നിലും ഉത്തരം പറയാതെ നിന്ന് കുഴങ്ങി കാണും.. ഇക്കാര്യത്തിൽ അവളോടൊപ്പം നിൽക്കണ്ടത് ഞാൻ അല്ലെ.. പക്ഷെ എങ്ങനെ മുകളിലേക്ക് ഓടും..
ഗായത്രിയുടെ വിരലുകൾ എന്റെ കയ്യിൽ മുറുകിയാപ്പോ… ഞാനിത്തിരി ആസ്വസ്ഥനായി..
“അഭി… പോയി കുളിച്ചു വാ ” അമ്മയെന്റെ മനസറിഞ്ഞു… ഞാൻ തിരിഞ്ഞു ആ മുഖത്തു നോക്കിയപ്പോ പോയി വാ എന്നാ നോട്ടം..
ഓഹ് അങ്ങനെ ഈ കടമ്പ കഴിഞ്ഞു.സ്റ്റെപ്പുകേറി ഓടാൻ നിന്നില്ല.. അവരെന്തു വിചാരിക്കും… പതിയെ കേറി.. ചെറിയമ്മയുടെ റൂമിലേക്ക് നീട്ടിയ കാലും വെച്ചു നടന്നു… നാശം!!! നത്തോലികളുടെ ഒച്ച ആ റൂമിൽ നിന്ന്. പടച്ചോനെ എന്റെയും അനുവിന്റെയും കാര്യത്തിൽ മൊത്തം തടസമാണല്ലോ…. ഒരാഴ്ച കഴിഞ്ഞു ഒന്ന് ശെരിക് കണ്ടിട്ട്.ഇന്നലെ ഒന്ന് ശെരിക്കും കാണാനും പറ്റീല്ല. ഇന്നിവർ വന്നു ഓരോന്ന് പറഞ്ഞു വിഷമിപ്പിച്ചു കാണും. അതായിരിക്കും പുത്തേക്ക് വരാത്തത്… അല്ലേൽ ഓടി നടന്നു അലമ്പുണ്ടാക്കുന്ന താടക ചെറിയമ്മയാണ്.
ചെറുതുങ്ങളല്ലേ… കേറി പോവാം.. അവർക്ക് എന്ത് മനസ്സിലാവാന. ഞാൻ വാതിൽക്കൽ നിന്ന് അകത്തേക്ക് നോക്കി.എന്റെ മണ്ടൻ ചിന്തകൾക്ക് പൂട്ട് വീഴണ്ട സമയം അതിക്രമിച്ചെന്നു തോന്നിപ്പോയി.ബെഡിൽ കാൽ മടക്കി ഇരുന്നു, മുന്നിൽ അതേപോലെ ഇരിക്കുന്ന നത്തോലികളെ പരിപ്പുവട കഴിപ്പിക്കുന്ന അനു..ഒരു കയ്യിൽ പിടിച്ചു അവളും വിഴുങ്ങുന്നുണ്ട് ഒന്ന്.