അപ്പൊ ചെറിയമ്മയുടെ പെണ്ണുകാണലിന്റെ ഭാഗമായി വന്നതാണ്.. ഈശ്വരാ കൈവിട്ടു പോവാണല്ലോ എല്ലാം..ഇവരൊക്കെ അതറിഞ്ഞു വന്നു എന്ന പറഞ്ഞാൽ ഇത് ഉറപ്പിച്ചോ? ചെറിയമ്മയുടെ സമ്മതം ഇല്ലാതെ നടത്തേ?? എന്റെ ആദി ആരെയും ഞാൻ കാണിക്കാൻ നിന്നില്ല..
“എന്റെ അങ്കിളേ ഞാൻ ഒന്ന് ജീവിച്ചു പൊയ്ക്കോട്ടേ…” ഞാൻ അവരുടെ മുന്നിൽ തൊഴുതു നിന്നു..
“എടാ ഇപ്പോ നല്ല അവസരം ആണ്..ആരേലും മനസ്സിൽ ഉണ്ടേൽ തുറന്നു പറഞ്ഞോ.. നമുക്ക് അങ്ങ് നടത്തി കളയാം ടാ ” എങ്ങനെയെങ്കിലും പിടിച്ചു നിൽക്കാം എന്ന് കരുതിയപ്പോ.. എടുത്തിട്ടപോലെ ഉഷാന്റിയുടെ ചോദ്യം.. ഞാൻ അമ്മയെ ആണ് നോക്കിയത്… തേപ്പ് കിട്ടിയ കാര്യം ഇതിൽ അമ്മക്ക് അല്ലെ അറിയൂ… ആ മുഖത്തു പിടിച്ചു വെച്ച ഒരു ചിരിയുണ്ട്.. അടുത്ത് നിന്ന് ഒരു അടക്കിയ ചിരി കേട്ടപ്പോ ഇതാരാണ് എന്ന രീതിയിൽ ഞാൻ തിരിഞ്ഞു നോക്കി.. വേറെ ആര് അച്ഛന്.. സമാധാനം അപ്പൊ തന്തക്കും അറിയാം കാര്യം..
“എന്താ ലക്ഷ്മി ഇവിടെ ഒരു തേപ്പ് പെട്ടിയുടെ മണം ” കളിയാക്കാണ് എന്ന് തോന്നാത്ത രീതിയിൽ.. മണം പിടിച്ചു കൊണ്ട് ശ്രീ അങ്കിൾ പാളി എന്റെ മുഖത്തു നോക്കിയതും.. പിന്നെ കൂട്ടച്ചിരി ആയിരുന്നു മുഴുവൻ എണ്ണവും.നിർത്തിയങ്ങു അഭമാനിക്കാണ്.എനിക്കങ്ങു കലി കേറി… തിരിഞ്ഞു ദേഷ്യത്തിൽ നടക്കാൻ തുടങ്ങിയതും എന്റെ കൈ പിടിച്ചു ആശാന്റി നിർത്തിച്ചു..
“സാരമില്ല അഭീ ഇതൊക്കെയൊരു തമാശ അല്ലെ?”ആന്റി ആയതു കൊണ്ട് ഞാൻ നിന്നു..അച്ഛനാണെൽ നിർത്താതെ വീണ്ടും വീണ്ടും കുത്തി കുത്തി ചിരിച്ചു..
ഞാൻ വല്ല്യ മൈൻഡ് ഇല്ലാതെ നിന്നും..
“അഭിയുടെ കാര്യം ആരും നോക്കേണ്ട, അവനെ ഞാൻ കെട്ടിക്കോളാം ” പെട്ടന്നാണ് പുറകിൽ നിന്ന് ഒച്ച പൊന്തിയത്.. ഇതാരാണ് എന്നെക്കെട്ടാൻ വരുന്നതെന്ന രീതിയിൽ ഞാൻ തിരിഞ്ഞു നോക്കിയപ്പോ.അതാ അടുത്ത പാര
ആശാന്റിയുടെ രണ്ടാമത്തെ സാധനം ഗായത്രി. അഹങ്കാരി.
എന്റെ അനുവിന്റെ ഡ്രസ്സ് ഇട്ടു ഞെളിഞ്ഞു നടക്ക അവൾ കുളിച്ചുള്ള വരവാണ്..ഇവളിവിടെ തങ്ങാൻ പോവാണോ?. എന്നക്കാൾ രണ്ടു വയസ്സിനു മൂത്തതാണ്.ഞങ്ങൾ തമ്മിൽ അത്രയടുപ്പം ഇല്ലാ..ആശാന്റിയുടെ സ്വഭാവം ഒന്നും കിട്ടാത്തത് കൊണ്ട് അഹങ്കാരി എന്നാ പട്ടം ഞാൻ പണ്ടേ അവൾക്ക് കൊടുത്തിട്ടുണ്ട്.