അടുത്ത ഒരു മണിക്കൂർ സമയം ആ പോലീസുകാരൻ എന്നോട് വീണ്ടും കുറേ ചോദ്യങ്ങൾ ചോദിച്ചു. എന്നെക്കുറിച്ചും അപകടത്തെക്കുറിച്ചും എല്ലാം ഒരു പേപ്പറിൽ എഴുതുന്നുന്നുണ്ടായിരുന്നു. ഞാൻ നേരത്തെ കൊടുത്ത റിപ്പോർട്ട് ഇവന്മാരുടെ കയ്യീന്നു കാണാതെ വല്ലോം പോയതാണോയെന്നു ഞാൻ ചിന്തിച്ചുകൊണ്ട് അടക്കി ചിരിച്ചു..
ഒരു സുഹൃത്തിന്റെ വിവാഹത്തിനായി ഞാൻ അവിടെയുണ്ടാവുമെന്നും രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചു പോകണമായിരുന്നുവെന്നും ഞാനയാളോട് പറഞ്ഞു. അയാൾ അതും രേഖപ്പെടുത്തി. എനിക്ക് പെട്ടെന്നങ്ങനെ തിരിച്ചു പോകാൻ കഴിയില്ലെന്ന് അയാൾ പറയുമെന്നാണു ഞാൻ വിചാരിച്ചത്. എങ്കിലും അങ്ങനെയൊന്നും ഉണ്ടായില്ല. അയാൾ തന്റെ പ്രാഥമിക ജോലി പൂർത്തിയാക്കിയിട്ട് എന്നെ വിട്ടു. ഞാൻ തിരിച്ചു പോകുന്നതുവരെ ആശുപത്രിയിൽ ഉണ്ടായിരിക്കണമെന്നു മാത്രം ആവശ്യപ്പെട്ടു. ഞാൻ ശെരിയെന്നു പറഞ്ഞു നടന്നു.
ആദ്യം ഞാൻ നേരെ ഓപ്പറേഷൻ തിയേറ്ററിലേക്ക് പോകാമെന്ന് കരുതി. അപ്പോഴേക്കും 3 മണി ആയിരുന്നു. എനിക്ക് വളരെ വിശക്കുന്നുണ്ടായിരുന്നു. പിന്നെ എന്തായാലും ഉച്ചഭക്ഷണം കഴിച്ചിട്ട് അങ്ങോട്ട് പോകാമെന്നു വെച്ചു. വെളിയിലിറങ്ങി കടകളുടെ അടുത്തേക്ക് നടക്കുമ്പോൾ ദീപികയെ ഞാൻ വീണ്ടും കണ്ടു.. എന്നെ കണ്ടതും അവൾ എന്റെ നേർക്ക് വേഗത്തിൽ നടന്നു വന്നു..
“സാർ..”
ഞാൻ നിന്നിട്ട് അവളെ നോക്കി. അവളുടെ ഒരു കൈയ്യിൽ കുഞ്ഞും മറ്റേ കയ്യിൽ ഒരു കഷ്ണം കടലാസും ഉണ്ടായിരുന്നു..
“സർ.. എനിക്ക് കുറച്ചു മരുന്നുകൾ വാങ്ങണമായിരുന്നു. പക്ഷേ ആ ATM പ്രവർത്തിക്കുന്നില്ല. ഇനി വേറെ അടിമ എവിടെയാണുള്ളതെന്നറിയില്ല. എനിക്കിപ്പൊ എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ല.. ദയവായി എന്നെയൊന്നു സഹായിക്കാമോ?”
അതൊരു ഗുരുതര പ്രശ്‌നമായിരുന്നു.. നമ്മുടെ രാജ്യത്തെ ATM മെഷീനുകളിൽ പകുതിയും അത്യാവശ്യമുള്ളപ്പോൾ പ്രവർത്തിക്കാത്തവ തന്നെയാണ്.. വീണ്ടും ഉള്ളിൽ വന്ന ചെറിയ ചിരി ഒതുക്കിക്കൊണ്ട് ഞാൻ അവളുടെ കയ്യിൽ നിന്നാ പേപ്പർ വാങ്ങിച്ചിട്ട് നേരെ മെഡിക്കൽ സ്റ്റോറിലേക്ക് നടന്നു. അവൾ നിശബ്ദമായി എന്നെ പിന്തുടർന്നു. അവിടെയുള്ള ഫാർമസിസ്റ്റ് ആ മരുന്നുകൾ തിരയാനായി അകത്തേക്ക് പോയപ്പോൾ ഞാൻ അവളുടെ ഭർത്താവിന്റെ അവസ്ഥയെക്കുറിച്ച് ചോദിച്ചു.
“ഡോക്ടർ പറഞ്ഞു, കാർത്തികിന്റെ സന്ധികൾ വീണ്ടും യഥാർഥ സ്ഥാനത്തു തന്നെ വയ്ക്കാൻ കഴിഞ്ഞെന്ന്..”
അവൾ മറുപടി നൽകി.
“ഓ, ശരിക്കും?.. അതൊരു നല്ല വാർത്തയാണ്. തനിക്ക് ഇനിയെങ്കിലും ഒന്നു സമാധാനത്തോടെ ചിരിക്കാമല്ലോ..”