അപകടം വരുത്തി വെച്ച പ്രണയം 1 [ടോണി]

Posted by

കൃത്യസമയത്തു തന്നെ ഞങ്ങളവിടെ എത്തിയെന്നു തോന്നുന്നു. ആ സ്ത്രീ രക്ഷപ്പെട്ടു. എന്നാൽ ഗുരുതരമായി പരിക്കേറ്റിരുന്നു. അപ്പോഴേക്കും ദൃക്‌സാക്ഷികളിൽ നിന്ന് മൊഴിയെടുക്കാൻ വേണ്ടി രണ്ട് പോലീസുകാർ വന്നു. ഡോക്ടറെ കണ്ട ശേഷം വെളിയിലേക്കിറങ്ങിയപ്പോഴേക്കും എന്റെ ഡ്രൈവറും അപ്രത്യക്ഷനായിരുന്നു.. ഇക്കാര്യത്തിൽ കൂടുതലായി ഇടപെടാൻ അയാൾ ആഗ്രഹിച്ചിട്ടുണ്ടാവില്ല.. കൂട്ടിയിടിച്ച കാറിന്റെ ഡ്രൈവറെ ചിലർ അതേ ആശുപത്രിയിൽ ഒരു ആംബുലൻസിൽ എത്തിച്ചു. എന്താണ് സംഭവിച്ചതെന്ന് ഞാൻ അവിടെ വന്ന പോലീസുകാർക്ക് ഒരു റിപ്പോർട്ട് നൽകി. വിളിപ്പിച്ചാൽ വീണ്ടും വരേണ്ടി വരുമെന്ന് അവരെന്നോടു പറഞ്ഞു. എനിക്ക് മതിയായ സമയമുണ്ടായിരുന്നു. So, അതനുസരിക്കാൻ എനിക്ക് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല..

ഞാൻ കുറച്ച് ദിവസം ഗുജറാത്തിലായിരുന്നു. വഡോദര എന്ന് പേരുള്ള ആ സ്ഥലത്തേക്കുള്ള എന്റെ ആദ്യ സന്ദർശനമായിരുന്നു അത്.. കുറച്ചു ഗുജറാത്തി ജീവിതങ്ങൾ കണ്ടു കൊണ്ട് ഞാനാ ആശുപത്രിയുടെ ഇടനാഴികളിലൂടെ നടന്നു. മിക്കവരും ആ ആശുപത്രിയിൽ അസുഖങ്ങളും വേദനകളുമായി കഷ്ടപ്പെടുകയായിരുന്നു. എനിക്ക് എന്റേതായ വേദനകളുണ്ടായിരുന്നു (അതു വഴിയേ പറയാം).. പക്ഷേ ആ നിമിഷങ്ങളിൽ എനിക്ക് ആശ്വാസം തോന്നി.. കാരണം അവരൊന്നും എന്റെ അടുത്ത ആളുകളല്ല. ഒരു ചെറിയ ബാക്ക്പാക്ക് ബാഗ് ധരിച്ചു കൊണ്ട് ഞാൻ ഒരു ടൂറിസ്റ്റിനെപ്പോലെ അവിടെയെല്ലാം ചുറ്റിനടന്നു..

അങ്ങനെയാ ഇടനാഴികളിലൂടെ നടന്നു കൊണ്ടിരുന്നപ്പോൾ ഞാൻ അവിടെ കണ്ട ഒരാളാണ് ദീപിക.. നീല നിറത്തിലുള്ള ഒരു സാധാരണമായ സാരി ധരിച്ചിരുന്ന അവളൊരു ഇരുപത്തിയഞ്ച് വയസുകാരിയായിരുന്നു.. ഞാനവളെ ആദ്യമായി കാണുമ്പോൾ ഓപ്പറേഷൻ തിയേറ്ററിന്റെ വാതിലിനു അരികിലിരുന്ന് അവൾ നിശബ്ദമായി കരയുകയായിരുന്നു.. കുറച്ചു നിമിഷങ്ങൾക്കു ശേഷം എന്റെ ശ്രദ്ധ അവളിൽ നിന്നു തിരിഞ്ഞ് അവളുടെ കയ്യിലിരിക്കുന്ന കുട്ടിയിലേക്കായി. ആ ഒരു വയസ്സുള്ള ആൺകുഞ്ഞ് വല്ലാതെ കരയുന്നുനുണ്ടായിരുന്നു. കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ ആദ്യമെന്നെ പ്രകോപിപ്പിച്ചു. ആ അമ്മയുടെ ആ അശ്രദ്ധമായ ഇരുപ്പിൽ എനിക്കല്പം ദേഷ്യം തോന്നി.. പക്ഷേ, അവളുടെ തളർന്ന മുഖവും കണ്ണുനീർ നിശബ്ദമായി ചൊരിയുന്നതും കണ്ടപ്പോൾ എനിക്കവളോടു സഹതാപം തോന്നി.. അവൾ അവിടെ തനിച്ചായിരുന്നുവെന്ന് ഊഹിക്കാൻ എളുപ്പമായിരുന്നു. ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ കിടക്കുന്ന ആൾ അവൾക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളാണെന്ന് എനിക്ക് മനസിലായി.

https://encrypted-tbn0.gstatic.com/images?q=tbn%3AANd9GcTOo9rTjTEGqcCQMpur6PKONwIHIrgg5sJwPQ&usqp=CAU

ഞാൻ ആദ്യം അവളെ അവഗണിച്ചു കൊണ്ട് വീണ്ടും നടത്തം തുടരാൻ ശ്രമിച്ചു.. പക്ഷേ അല്പം പോലും എനിക്ക് മുന്നോട്ട് നടക്കാൻ കഴിഞ്ഞില്ല.. പിന്നെ ഒരു അദൃശ്യശക്തിയുടെ വലിയിലെന്ന പോലെ ഞാൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു.. അവളുടെ കുറച്ചടുത്തുള്ള ഒരു കസേരയിൽ ഇരുന്നു കൊണ്ട്..

Leave a Reply

Your email address will not be published. Required fields are marked *