അപകടം വരുത്തി വെച്ച പ്രണയം 1 [ടോണി]

Posted by

ഞാൻ അവളെ നോക്കിയൊന്നു പുഞ്ചിരിച്ചു.. പതിയെ അവളും..

“കാർത്തിക് നെ കാണാൻ പറ്റിയോ?”

“അതെ, ഇപ്പോൾ ഉറങ്ങുകയാണ്.”

“ഉം, അവർ സെഡേഷൻ കൊടുത്തിരിക്കാം..”

“അനസ്തേഷ്യ..”

“ആ അതെ.. എത്രനേരം കൂടി അയാൾക്കിവിടെ കിടക്കേണ്ടി വരുമെന്ന് ചോദിച്ചോ?”

“രണ്ട് മണിക്കൂർ കൂടി.”

“ഓകെ.”

അപ്പോഴേക്കും മരുന്നും കൊണ്ട് ഫാർമസിസ്റ് എത്തിയിരുന്നു. ഞാനാ ബില്ലടച്ചിട്ട് മരുന്ന് വാങ്ങി. എന്നിട്ട് വീണ്ടും അവളോടൊപ്പം ആശുപത്രിയിലേക്ക് നടന്നു.. അവൾ ഒന്നും ചോദിച്ചതുമില്ല, പറഞ്ഞതുമില്ല.. തിയേറ്ററിനു മുന്നിൽ എത്തിയപ്പോൾ ഒരു നഴ്‌സ് വന്ന് ആ മരുന്നുകൾ ശേഖരിച്ചു കൊണ്ട് അപ്രത്യക്ഷയായി. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അവർ വീണ്ടും തിരിച്ചെത്തി.

“അടുത്ത രണ്ട് മണിക്കൂർ കൂടെ അയാളെ ഇവിടെ കിടത്തണം. തുടർന്ന്, ഒരു സ്കാനിംഗ് കൂടി നടത്തിയ ശേഷം ഡോക്ടർ അടുത്തത് എന്താണെന്ന് നിങ്ങളോടു വന്നു പറയും. മിക്കവാറും നിങ്ങൾക്കയാളെ വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയും..”

ഇത്തവണ ദീപികയുടെ മുഖം ശരിക്കും പ്രകാശിച്ചു.. അപ്പോഴവളുടെ മുഖം ആദ്യമായി നല്ല ഭംഗിയുള്ളതു പോലെ തോന്നിയെനിക്ക്.. അപ്പോഴേക്കും അവളുടെ കുഞ്ഞ് വീണ്ടും ഉണർന്നു കരയാൻ തുടങ്ങി. അവളുടനെ എന്നെ നോക്കാതെ വളരെ വേഗത്തിൽ കുഞ്ഞിനെയും കൊണ്ട് അവിടെ നിന്നും നടന്നു. അവൾ എവിടേക്കാണ് പോകുന്നതെന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞു.. കുറച്ചകലെ ഉള്ള ഏകാന്തമായ ഒരു ബെഞ്ചിലിരുന്ന് അവൾ കുഞ്ഞിനു മുലപ്പാൽ കൊടുക്കാൻ വേണ്ടി ചെന്നതായിരുന്നു. കുഞ്ഞ് അവനു കിട്ടേണ്ടതു കിട്ടിയപ്പോൾ ഉടനെ കരച്ചിൽ നിർത്തിയെന്നു തോന്നുന്നു..

 

പതിനഞ്ച് മിനിറ്റിനു ശേഷം അവൾ തിരിച്ചെത്തി. അപ്പോഴെന്റെ മുഖത്തു നോക്കാൻ അവൾക്ക് മടിയുണ്ടായിരുന്നില്ല.. എന്നാലും അവളുടെ മുഖത്തെ വീണ്ടും വന്ന ക്ഷീണം ഞാൻ ശ്രെദ്ധിച്ചു.. ഉച്ചഭക്ഷണം കഴിച്ചായിരുന്നോ എന്ന് ഞാനവളോട് ചോദിച്ചു. അവൾ ഇല്ല എന്ന് തലയാട്ടി.. ആ ക്ഷീണമിപ്പോൾ എനിക്ക് ശെരിക്കും അറിയാൻ കഴിഞ്ഞു..

“വരൂ, നമുക്ക് ഇവിടടുത്തുള്ള ഏതെങ്കിലും ഹോട്ടലിൽ നിന്നു ഭക്ഷണം കഴിക്കാം. ഞാനുമൊന്നും കഴിച്ചില്ലായിരുന്നു..”

അവൾ ഉടനെ തലയാട്ടി. അവൾക്ക് ശരിക്കും വിശക്കുന്നുണ്ടായിരുന്നു എന്നെനിക്കു തോന്നി.. ഞങ്ങൾ വീണ്ടും പുറത്തേക്ക് നടന്നിട്ടു ഒരു ഹോട്ടൽ കണ്ടെത്തി. അകത്തേക്ക് കയറിയിട്ട് മുഖമൊന്നു കഴുകിക്കോളു എന്ന് ഞാനവളോട് നിർദ്ദേശിച്ചു. കഞ്ഞിനെ ഞാൻ നോക്കിക്കോളാമെന്നു പറഞ്ഞു. അവൾ പുഞ്ചിരിച്ചു കൊണ്ട് സമ്മതിക്കുകയും കുഞ്ഞിനെയും അവളുടെ തോളിൽ കിടന്ന ഒരു ചെറിയ ബാഗും എനിക്കു കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *