കഴിഞ്ഞില്ലെങ്കിലോ?”
“എന്തുകൊണ്ടാണ് ദീപിക ഇത്ര നിഷേധാത്മകമായി ചിന്തിക്കുന്നത്?.. അങ്ങനെയാണെങ്കിൽ ഞാൻ ഇന്ന് അവിചാരിതമായി നിങ്ങളെ അവിടെ കണ്ടില്ലായിരുന്നുവെങ്കിൽ എന്തു സംഭവിക്കുമായിരുന്നു?..”
“അത്.. അത്.. ശരിയാണ്”
അവൾ വീണ്ടും എന്റെ മുഖത്തു നോക്കിയൊന്നു പുഞ്ചിരിച്ചു.. അവളെ ഞാൻ വീണ്ടും ശ്രദ്ധിച്ചു.. അതിമനോഹരം എന്നു തന്നെ പറയാൻ കഴിയുന്നൊരു മുഖവും ചിരിയും…
“സത്യത്തിൽ താങ്കളെന്നെ കണ്ടില്ലായിരുന്നുവെങ്കിൽ.. ഞാനും എന്റെ കൈക്കുഞ്ഞും മാത്രം അറിയാത്ത ഈ സ്ഥലത്ത്.. ഹൊ.. എനിക്കറിയില്ല.. ദൈവം തന്നെയാണ് താങ്കളെ അവിടേയ്ക്കപ്പോൾ അയച്ചത്..”
“അതെ, ദൈവമായിരിക്കും എന്നെ നിങ്ങളുടെ അടുത്തെത്തിച്ചത്.. പക്ഷേ അതിനായി അങ്ങേർക്ക് ഇന്ന് ഒരാളെ കൊന്നിട്ട് മറ്റൊരാളെ പരിക്കേൽപ്പിക്കേണ്ടിയും വന്നു…”
ഞാനധികം ചിന്തിക്കാതെ അങ്ങനെ പറഞ്ഞു.. പക്ഷേ അതു കേട്ടപ്പോൾ അവളുടെ മുഖം വീണ്ടും വാടി.. എന്റെ മണ്ടത്തരമെനിക്ക് മനസ്സിലായി…
“ഓ സോറി.. ഞാൻ വേറെയൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല.. ഉം വരൂ.. നമുക്കവിടേക്ക് പോവാം”
ഞങ്ങൾ വീണ്ടും ഓപ്പറേഷൻ തിയേറ്ററിലെത്തി. അടുത്ത രണ്ട് മണിക്കൂർ കൂടി ഞങ്ങളവിടെ ഇരുന്നു. കുഞ്ഞ് എന്റെ കയ്യിൽ തന്നെയായിരുന്നു..
“മോന്റെ പേരെന്താണ്?”, ഞാൻ ചോദിച്ചു.
“വിനരാജ്.. ഞങ്ങൾ വിന്നി എന്നു വിളിക്കും..”
“വിന്നി കൊള്ളാം, നല്ല പേരാണ്. പക്ഷേ വിനരാജ്..? ഈ കാലത്തു ഇത്രേം നല്ല പേരുകൾ ഉണ്ടായിട്ടും ഇങ്ങനെയൊരു പ്രത്യേക പേരിടാൻ കാരണം?..”, ഞാൻ അത്ഭുതത്തോടെ ചോദിച്ചു..
“ഇതവന്റെ അച്ഛന്റെ ഇഷ്ടത്തിനനുസരിച്ചിട്ട പേരാണ്.. സത്യത്തിൽ എനിക്കുമത് ഇഷ്ടപ്പെട്ടില്ല ആദ്യമൊക്കെ.. കാർത്തിക്ന്റെ പേരിനൊപ്പവും വടക്കൻ ഉണ്ട്..”
“അപ്പൊ ദീപികയുടെ ചോയ്സ് എന്തായിരുന്നു?..”
“അത്..”
“പറ..”
“പറഞ്ഞാൽ എന്നെ കളിയാക്കരുത്”
“എന്താ, അത്ര മോശമായ പേരാണോ?”