ആദിത്യഹൃദയം 6 [അഖിൽ]

Posted by

പെട്ടന്ന് തന്നെ പിന്നിൽ ഓടുന്നവൻ്റെ പുറത്തേക്ക് പുലി ചാടി വീണു നിമിഷനേരത്തിനുള്ളിൽ തന്നെ അവൻ്റെ കഴുത്തിൽ പുലിയുടെ പല്ലുകൾ അമർന്നു…
അത് കണ്ടതും അഭിയും വിഷ്ണുവും കാർലോസും ബാക്കിയുള്ള രണ്ട് കൂട്ടാളികളും നന്നായി പേടിച്ചു മരണത്തെ മുഖാമുഖം കണ്ടു….പുലി അവൻ്റെ കഴുത്തിൽ നിന്നും പല്ല് എടുത്തു പുലിയുടെ മുഖത്തെല്ലാം അയാളുടെ ചോര പറ്റിപിടിച്ചിരിന്നിരുന്നു…
ബാക്കിയുള്ള നാലുപേരുടെ അടുത്തേക്കും പുലി പാഞ്ഞടുത്തു മുന്നിൽ ഓടുന്നവൻ്റെ കാലിൽ തന്നെ പുലി കൈകൊണ്ട് അടിച്ചു…
അടികൊണ്ടതും അവൻ താഴേക്ക് വീണു വീണപാടെ അവൻ്റെ കഴുത്തിലും പുലിയുടെ കടി വീണിരുന്നു…പുലി വീണ്ടും ബാക്കിയുള്ള മൂന്നുപേരുടെയും അടുത്തേക്ക് കുതിച്ചു….
അവർ അവരുടെ ജീവനു വേണ്ടി ഓടാൻ പറ്റുന്ന വേഗത്തിൽ തന്നെ ഓടി….
പക്ഷെ അപ്പോഴേക്കും പുലി അവരുടെ അടുത്തേക്ക് എത്തിയിരുന്നു… എല്ലാവരുടെ ദേഹത്തും പുലിയുടെ പല്ലുകൾ കേറിയിറങ്ങിയിരുന്നു….

പുലി ആ മരിച്ചു കിടക്കുന്നവരുടെ അടുത്ത് തന്നെ നിന്നുകൊണ്ട് ഗർജ്ജിച്ചു….
ഇതെല്ലാം കണ്ടുകൊണ്ട് വിഷ്ണുവും അഭിയും കാർലോസും അവരുടെ രണ്ട് സഹായികളും ആ മരത്തിൻ്റെ മറയിൽ തന്നെ നിന്നു….
കാർലോസ് പതിയെ അഭിയെയും വിഷ്ണുവിനെയും നോക്കി അവർ തിരിച്ചും…
കാർലോസ് പതിയെ തൻ്റെ കൈലുള്ള ഗൺ എടുത്തു എന്നിട്ട് പതിയെ മരത്തിൻ്റെ മറയിൽ നിന്നും പുലിയെ നോക്കി….
എന്നിട്ട് പുലിയുടെ നേരെ ഉന്നം പിടിച്ചുകൊണ്ടു കാഞ്ചിവലിച്ചു…
എന്നാൽ അതിനുള്ളിൽ തന്നെ പുലി അവിടെനിന്നും മാറിയിരുന്നു….
വെടിവെച്ച ശബ്ദം കേട്ടതും പുലി ആ ഭാഗത്തേക്ക് നോക്കി കാർലോസിനെയും കൂട്ടാളികളെയും കണ്ടതും പുലി അവിടേക്ക് പാഞ്ഞു…
തങ്ങളുടെ നേരെ വരുന്ന പുലിയെ കണ്ടതും അവർ വേഗം തന്നെ ഓടി… പിന്നാലെ പുലിയും അതിവേഗത്തിൽ തന്നെ അവരുടെ അടുത്തേക്ക് ഓടി അടുത്തിരുന്നു….

അടുത്തേക്ക് ഓടിയടുക്കുന്ന പുലിയെ കണ്ടതും ഇനി പ്രതികരിച്ചില്ലെങ്കിൽ കാർലോസും കൂട്ടാളികളും മരിക്കുമെന്ന് വിഷ്ണുവിനും അഭിക്കും മനസിലായി…
അഭി പതിയെ തൻ്റെ കൈയിലുള്ള കത്തി കൈയിൽ എടുത്തു പിടിച്ചു….
അപ്പോഴേക്കും പുലി കൂട്ടാളികളിലെ ഒരുത്തനെ പിടിച്ചിരുന്നു അവൻ്റെയും കഴുത്ത് നോക്കി തന്നെ കടിച്ചു…
അഭിയുടെ കൈയിൽ കത്തി കണ്ടതും വിഷ്ണു വേഗം തന്നെ ആ കത്തി പിടിച്ചു വാങ്ങി…
ആയോധന കലയിൽ പ്രാബല്യം ഉള്ളതിനാൽ പിടിച്ചു വാങ്ങിയ കത്തി നിമിഷ നേരത്തിൽ തന്നെ വിഷ്ണു പുലിയുടെ കണ്ണിലേക്ക് എറിഞ്ഞു….
കത്തി നേരെ പുലിയുടെ വലത്തേ കണ്ണിൽ തന്നെ തറച്ചു…
കത്തി കണ്ണിൽ കുത്തി കയറിയതും പുലി വേദനയോടെ അലറി ഗർജ്ജിച്ചു… പതിയെ നടന്നു നീങ്ങി താഴേക്ക് വീണു…..
പുലി വീണതോടെ അഭിക്കും വിഷ്ണുവിനും കാർലോസിനും അവരോടൊപ്പമുള്ള അവസാന കൂട്ടാളിക്കും ജീവൻ തിരിച്ചു കിട്ടിയ ആശ്വാസം…

നിലത്തു വീണുകിടക്കുന്ന സഹായിൽ നിന്നും ചെറിയ ഞെരക്കം കേൾക്കുന്നുണ്ട്…
എല്ലാവരും വേഗം തന്നെ അയാളുടെ അടുത്തേക്ക് ഓടി അടുത്തെത്തിയതും അവർ അയാളുടെ അവസ്ഥ കണ്ടു….
പുലിയുടെ പല്ല് കൊണ്ട് പാടും കടിച്ചു വലിച്ച കഴുത്തും അതിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോരയു ദയനീയമായ അവസ്ഥ….
അവർക്ക് ഒന്നും തന്നെ ചെയ്യുവാൻ സാധിക്കുന്നില്ല… നിമിഷനേരത്തിനുള്ളിൽ തന്നെ അയാളും മരണത്തിനു കീഴടങ്ങി….
എല്ലാവരും ഇനി എന്ത് ചെയ്യും എന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ് പിന്നിൽ നിന്നും പതിഞ്ഞ മുരൾച്ച കേട്ടത്…..
എല്ലാവരും പതിയെ തിരിഞ്ഞു നോക്കി…

Leave a Reply

Your email address will not be published. Required fields are marked *