ആദിത്യഹൃദയം 6 [അഖിൽ]

Posted by

അൽപ്പം ബുദ്ധിമുട്ടുടെങ്കിലും വേഗത്തിൽ തന്നെ എസ്റ്റേറ്റിന്റെ പിന്നിലേക്ക് എത്തുവാൻ സാധിക്കും…
ആദി ഒട്ടു സമയം കളയാതെ ആ കുത്തനെയുള്ള ഇറക്കത്തിലൂടെ അവിടേക്ക് നടന്നു നീങ്ങി….ഇതെല്ലാം കണ്ടുകൊണ്ട് ആ പ്രധാനിയുടെ രണ്ട് സഹായിക്കൾ വെള്ളച്ചാട്ടത്തിന്റെ അടുത്ത് മറഞ്ഞിരുന്നു…..
ഗുഹയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ രണ്ടാളും… അവരുടെ സംഘത്തെ അന്വേഷിച്ച് കാട്ടിലൂടെ നടന്നു നീങ്ങുമ്പോഴാണ് അവരുടെ കൂട്ടാളികളുടെ ശവശരീരങ്ങൾ കണ്ടത്….
ആ കാഴ്ച്ച കണ്ടതും പേടിയോടെ അവർ ശവശരീരങ്ങൾ പിന്തുടർന്ന് വന്നപ്പോഴാണ് അവരുടെ പ്രധാനിയെ ആദി ക്രൂരമായി വധിക്കുന്നത് കണ്ടത്…..
അത് കണ്ടതും അവർ പേടിയോടെ കാട്ടിൽ തന്നെ മറഞ്ഞിരുന്നു….
അവർക്ക് മുൻപേ തന്നെ നിർദേശം കിട്ടിയിരുന്നു എന്തെങ്കിലും കാരണത്താൽ അപകടം സംഭവിക്കുയനെങ്കിൽ അവരുടെ കൈയിലുള്ള സാറ്റ് ലൈറ്റ് ഫോൺ നശിപ്പിക്കണമെന്ന്….
ആ നിർദേശം പാലിക്കുവാനായി അവർ ആദി അവിടെ നിന്നും ആമിയെ കൊണ്ട് നടന്നു പോകുന്നത് വരെ കാത്തു നിന്നു….
ആദി നടന്നു നീങ്ങിയതിനു ശേഷം അവർ രണ്ടാളും പ്രധാനിയുടെ ശരീരത്തിൽ നിന്നും ഫോൺ കരസ്ഥമാക്കി എന്നിട്ട് അടുത്ത ഫോണിന്റെ ലൊക്കേഷൻ അതിൽ നിന്നും കണ്ടെത്തി ആ ഫോണും കൂടെ കരസ്ഥമാക്കുവാൻ വേണ്ടി അവിടെ നിന്നും വേഗത്തിൽ നീങ്ങി…..

**************************************

ഇതേ സമയം തന്നെ

കാർലോസും അഭിയും വിഷ്ണുവും കൂട്ടാളിയും ചേർന്ന് കാട്ടിലൂടെ ഓടി കൊണ്ടിരുന്നു…
ദിശ ഏതെന്ന് അറിയാതെ അവർ ചെന്നു പെട്ടത് താടകാ നദിയുടെ തീരത്ത്….
വേഗം തന്നെ അവർ കൂട്ടത്തോടെ നദി മുറിച്ചു കടന്നു….
അവർ ചെന്നു കയറിയത് അവർ ആദ്യം നടന്നുപോയ വഴിലേക്കാണ് എന്ന് അവർ തിരിച്ചറിഞ്ഞു….
അവർ വേഗം തന്നെ അവരുടെ വാഹനം ലക്ഷ്യമാക്കി നീങ്ങി….
വണ്ടിയുടെ അടുത്തെത്തിയതും അവർ വേഗം തന്നെ സജീവിന്റെ എസ്റ്റേറ്റ് ലക്ഷ്യമാക്കി നീങ്ങി…

<<<<<<()>>>>>>

അവിനാഷും പഴനിയും അവരുടെ കൂട്ടാളികളും ഇതേ സമയം ഫാം ഹൗസിൽ എത്തിയിരുന്നു…
അവർ വേഗം തന്നെ അവിടെ നിന്നും കുറച്ചക്കലെയുള്ള തൂക്ക് പാലം ലക്ഷ്യമാക്കി നടന്നു നീങ്ങി…. ആദിയെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയോടെ…..

<<<<<<<()>>>>>>

ആദി വേഗം തന്നെ ആമിയെയും കൊണ്ട് ആ ഇറക്കവും പാലവും കടന്ന് സജീവിന്റെ എസ്റ്റേറ്റിലേക്ക് നടന്നു നീങ്ങി….
കുറച്ച് നിമിഷത്തിനുള്ളിൽ തന്നെ ആദി ആമിയെയും കൊണ്ട് എസ്റ്റേറ്റിന്റെ പിന്നിലുള്ള ചെറിയ ഗേറ്റിന്റെ അരികിലേക്ക് എത്തി…
അവിടെ ആ ചെറിയ ഗേറ്റ് പൂട്ട് കൊണ്ട് പൂട്ടിയിരിക്കുന്നു…
ആദി പതിയെ തന്റെ വാൾ എടുത്ത് പൂട്ടിന്റെ ഉള്ളിലേക്ക് വാൾ ഇറക്കി എന്നിട്ട് ശക്തിയിൽ തിരിച്ചതും ആ പൂട്ട് പൊളിഞ്ഞു വേഗം തന്നെ ആദി ആമിയെയും കൊണ്ട് എസ്റ്റേറ്റിന്റെ പിന്നിലേക്ക് നടന്നു….
ആദിയുടെ മുൻപിൽ തന്നെ മുളകൊണ്ട് പണി തീർത്ത പന്തൽ അവിടെ മുളകൊണ്ടുള്ള ടേബിൾ പൊളിഞ്ഞു കിടക്കുന്നു…
താഴെ നല്ല വില്ലപിടിപ്പുള്ള പുല്ല്‌ നല്ല വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്നു….
ആദി വേഗം തന്നെ ആമിയെ താഴെയുള്ള പുല്ലിൽ കിടത്തി എന്നിട്ട് പതിയെ കവിളിൽ തട്ടി വിളിച്ചുകൊണ്ടിരുന്നു…
ആമി പാതി മയക്കത്തിൽ മൂളുക മാത്രം ചെയ്തു…
ആദിക്ക് എന്താ ചെയ്യണ്ടേ എന്ന് അറിയുന്നില്ല….

Leave a Reply

Your email address will not be published. Required fields are marked *