ആദിത്യഹൃദയം 6 [അഖിൽ]

Posted by

അതിൻ്റെ ഒഴുക്ക് കണ്ടില്ലേ….
ഒറ്റക്ക് കടക്കുവാൻ നോക്കിയാൽ ഒരാള്‍ പോലും മറുഭാഗത്ത് എത്തില്ല….
ഒരുമിച്ചു കടന്നാൽ നമ്മുക്ക് കടക്കുവാൻ സാധിക്കും… “പെട്ടന്ന് അഭി….

“വിഷ്ണു…
എങ്ങനെ ആയാലും കുഴപ്പമില്ല….
നമ്മുക്ക് എത്രയും വേഗം ആമിയുടെ അടുത്തെത്തണം…… ”

അത് കേട്ടതും വിഷ്ണു തനിക്ക് ചുറ്റും കണ്ണോടിച്ചു…. പെട്ടന്ന് തന്നെ അവരുടെ അടുത്തായി…. ഒടിഞ്ഞു കിടന്നിരുന്ന മര കൊമ്പിലേക്ക് വിഷ്ണുവിൻ്റെ കണ്ണെത്തി…
ചെറിയ കമ്പുകൾ അതിൻ്റെ ഇരുവശത്തായിട്ടുണ്ട്…
ഒന്ന് ചെത്തി എടുത്താൽ വടി പോലെ ഉപയോഗിക്കാം….

വിഷ്ണു വേഗം തന്നെ താഴെ നിന്നും അത് എടുത്തു… കൂട്ടാളികളുടെ കൈയിൽ നിന്നും കത്തി വാങ്ങി… വേഗം തന്നെ അതിൻ്റെ മറ്റു ചെറിയ കമ്പുകൾ എല്ലാം വെട്ടി കളഞ്ഞ് അത് ചെറിയ വടിയാക്കി മാറ്റി…. വിഷ്ണു പതിയെ അത് വീശി നോക്കി… നല്ല ബലവും വഴക്കവും….

വിഷ്ണു വേഗം തന്നെ അവരുടെ അടുത്തേക്ക് ചെന്നു…. എന്നിട്ട് എല്ലാവരോടും വരിയായി കൈകോർത്തു പിടിച്ച് തന്റെ പിന്നാലെ നടക്കുവാൻ പറഞ്ഞു… അവർ വളരെ ശ്രദ്ധയോടെ വേഗത്തിൽ തന്നെ താടകാ നദി മുറിച്ചു കടന്നു…

അതിനുശേഷം അവർ കൂട്ടത്തോടെ ഒരാൾ പത്തു മീറ്റർ അകലം പാലിച്ച്… ഉൾകാട്ടിലേക്ക് ആമിയെ അന്വേഷിച്ചു നടന്നു നീങ്ങി…

***************************

ഇതേസമയം

ആദിയും ആമിയും കൂടെ ചെറിയ പേടിയോടെ തന്നെ ആ കൊടും വനത്തിലൂടെ നടന്നുകൊണ്ടിരിക്കുന്നു….
പോകും തോറും കാടിൻ്റെ ഭീകരത കൂടിക്കൊണ്ടിരുന്നു….
കുറച്ചു ദൂരം കൂടെ അവർ മുൻപിലേക്ക് നടന്നു…
പെട്ടന്ന് തന്നെ ആദി എന്തോ ശബ്ദം കേട്ടതുപോലെ നിന്നു..
ആദി പതിയെ ആമിയെ നോക്കി എന്നിട്ട് ആമിയോട്…

“ആതിര…,,,
നീ എന്തെങ്കിലും ശബ്ദം കേട്ടോ…??? ”

അത് കേട്ടതോടെ ആമി നല്ലപോലെ ശ്രദ്ധിച്ചു…
എന്നിട്ട് ആദിയോട്…

“ഇല്ലലോ….
ഞാൻ ഒന്നും കേട്ടില്ല…
ഇയാൾക്ക് തോന്നിയതാവും… ”

“സത്യം…,,,
ഇപ്പോഴും കേൾകുന്നുണ്ട്… ”

“എന്ത് ശബ്ദം….,,,
കേൾക്കുന്ന കാര്യമാ ഇയാള് പറയുന്നേ..?? ”

“വെള്ളം ഒഴുക്കുന്ന ശബ്ദം…. ”

ആദി മുൻപിലേക്ക് ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു…

“ആ ഭാഗത്തുനിന്നുമാണ് കേൾക്കുന്നത്…
നീ വേഗം വാ… ”

അത് കേട്ട് ആതിര…. ചെറുതായിട്ട് കളിയാക്കി ചിരിച്ചു.. എന്നിട്ട് ആദിയോട്…

“അവിടെന്ന് ഒന്നും കേൾക്കുന്നില്ല…
ഇയാൾക്ക് എന്തോ പറ്റിയിട്ടുണ്ട്…
ഇവിടെ ചീവിടിൻ്റെ ശബ്ദം മാത്രമേയുളോ… ”

Leave a Reply

Your email address will not be published. Required fields are marked *