“നീ എവിടെ”?..
” ഞാനൊരു അഞ്ച് മിനിറ്റ് ദേ എത്തി..”!.
“ആ.. ശരി..”.
ഞാൻ ഫോൺ വെച്ചു..
ഞാൻ കുപ്പിയുമെടുത്ത് മിറ്റത്തേക്കിറങ്ങി.. കാറ്റും കൊണ്ട് അടിക്കാൻ തുടങ്ങി..
പെട്ടന്ന് ചിത്രയുടെ സ്കൂട്ടി ഗേറ്റ് കടന്ന് വന്നു.. അവളെന്നെ കണ്ടു.
അവൾ നേരെ അകത്ത് പോയി.. കുറച്ച്
കഴിഞ്ഞ് എന്റെയടുത്ത് വന്നിരുന്നു..
” നീയെന്തെ വൈകിയത്”?.. ഞാൻ ചോദിച്ചു..
“ആ കാവ്യേടെ പോസ്റ്റ് മോർട്ടവും അതിന്റെ കാര്യങ്ങളുമൊക്കെയായി കുറച്ചതികം നേരമെടുത്തു…”
“ഉം..”. ഞാനൊന്ന് മൂളി.
” ആ ശരീരത്തിൽ ചെയ്തിരിക്കുന്നത് കണ്ട് ഡോക്ടർ മാർക്ക് വരെ എന്തോപോലെയായിത്രെ… അത്രക്ക് ക്രൂരമായിട്ടാ രഹസ്യ ഭാഗങ്ങളിലൊക്കെ ചെയ്തിരിക്കുന്നത്.”
ഞാനൊന്നും മിണ്ടിയില്ല..
“ഇത്രേം ക്രൂരമായി ചെയ്യണമെങ്കിൽ അയ്യാളിൽ അത്ര പകയുണ്ടാകണമെന്നാ പൊലീസ് പറയുന്നത്..”
“ഉണ്ടാകും..”. ഞാൻ പറഞ്ഞു..
അങ്ങെനെ എന്തൊക്കെയൊ പറഞ്ഞ് കുറച്ച് നേരമിരിന്നു.. ശേഷം ചെന്ന് കിടന്നു..
പിറ്റേന്ന്..,
രാവിലെ ചിത്രയുടെ ഫോൺ കാൾ എനിക്ക് വന്നു..
അലനും ജോബിയും ചിത്രയുടെയടുത്ത് വന്നെന്നും. അവർക്ക് ഭിഷണികത്ത് കിട്ടിയെന്നും അതിൽ, രണ്ട് ദിവസത്തിനുള്ളിൽ അവരെ കൊല്ലുമെന്നും പറയുന്നു. ചിത്രയുടെ നേതൃത്വത്തിൽ കെണിയൊരുക്കാനും കൊലയാളിയെ പിടികൂടാനും അവിടെ വെച്ച് അവർ പദ്ധതിയിടുന്നു.
എന്ന് ചിത്രയെന്നെ അറിയിച്ചു..
പക്ഷെ, അലന്റെയും ജോബിയുടെയും മനസിലിരിപ്പ് വേറെയായിരുന്നു. ജഗനാഥിനെ കൊല്ലാൻ അവർ തീരുമാനിക്കുന്നു.
അലനും ജോബിയും മരിക്കേണ്ടവരാണു. സാജിതയെ ജഗനാഥ് അപായപെടുത്താൻ ശ്രമിക്കുന്നത് തടയുകയും അയ്യാളുടെ തെറ്റിധാരണ മാറ്റുകയും ആയിരുന്നു എന്റെ ലക്ഷ്യം.