ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 8 [സാദിഖ് അലി] [Climax]

Posted by

അവളെണീറ്റ് എന്റെയടുത്തേക്ക് നടന്നുകൊണ്ട്..

“അതാണു സത്യം… പക്ഷെ, കഴിഞ്ഞ രണ്ട് കൊലകളും ജഗനാഥ് ആണു ചെയ്തതെന്ന് തെളിയിക്കാൻ നമ്മുടെ കയ്യിൽ തെളിവുകളൊന്നുമില്ല. .. .”

“ഉം”.. ഞാനൊന്ന് മൂളി..

” വളരെ കൃത്യതയോടെയാണു എല്ലാ തെളിവുകളും ഇല്ലാതിക്കിയിരിക്കുന്നത്”.. ചിത്ര തുടർന്നു..

“സാജിതയെ കൊല്ലാൻ ശ്രമിക്കുന്ന തി ന്റെ കാരണമാണിനി അറിയേണ്ടത്..”. ഞാൻ പറഞ്ഞു..

” ഉം..”. അവളൊന്ന് മൂളി..

“ആ പിന്നെ, നാളെ സ്കൂളിൽ നിന്ന് ഒരു വൺ ഡേ ടൂർ ഉണ്ട്. അതിൽ കുട്ടികളോടൊപ്പം സാജിതയും കാവ്യയും പോകുന്നുണ്ട്.”. ഞാൻ പറഞ്ഞു..

” ഉം അതിനു വേണ്ടതൊക്കെ ഞാൻ ചെയ്തിട്ടുണ്ട്.. അവന്റെ ആ ശ്രമം തടയുക മാത്രമല്ല.. കൊലയാളിയെ പൂട്ടുകയും വേണം അതിനുള്ളതും ഞാൻ ചെയ്തിട്ടുണ്ട്.”

ചിത്രയെന്നെന്നോട്..

“തെറ്റ് ചെയ്തവർ ശിക്ഷയനുഭവിക്കണം.. അതാണെന്റെ പക്ഷം”.. ഞാൻ പറഞ്ഞു..

” നിനക്കെന്താ അവനോട് സിമ്പതിയായൊ..”?..

“സിമ്പതിയൊന്നുമല്ല.. അവന്റെ ഭാഗത്ത് ന്യായമില്ലെ… സത്യമില്ലെ… നന്മയില്ലെ!..”

അവൾ മറുപടിയൊന്നും പറഞ്ഞില്ല..

“ശരിയെന്നാ ഞാനിറങ്ങുന്നു.. സാജിതാടെ വീട്ടിലൊന്ന് പോണം..”

“ഓകെടാ..”

ഞാനിറങ്ങി.. നേരെ സാജിതാടെ വീട്ടിലേക്ക്..

അബൂബക്കർ ഹാജിയുടെ വീടിന്റെ ഗേറ്റ് കടന്ന് എന്റെ വാഹനം ഉള്ളിലേക്ക് കയറി.. അവിടെ പരിചയമില്ലാത്ത ഒരു വാഹനം. അതൊരു ഓപ്പെൺ ജീപ് ആയിരുന്നു.
ഞാൻ വണ്ടി നിർത്തി ഇറങ്ങി ഇറയത്തേക്ക് കയറി.

അകത്ത് സോഫയിൽ കാവ്യയും മറ്റ് രണ്ട് ആൺ സുഹൃത്തുക്കളും… (അലൻ, ജോബി)

അബൂബക്കർ ഹാജിയും ഷാനവാസും സമീറും എതിർ വശത്ത് ഇരിക്കുന്നുണ്ട്.‌ സാജിതയും ഉമ്മയും അവിടെ നിൽക്കുന്നു.

ഞാൻ അകത്തേക്ക് കയറിയതും അബൂബക്കർ ഹാജി എണീറ്റ് എന്റെയടുത്തേക്ക് വന്ന് എന്റെ കൈയ്യിൽ പിടിച്ചുകൊണ്ട്

“ആ.. വാ മോനെ.. ഇരിക്ക്..”

ഞാനൊരു ചെറു ചിരിയോടെ അങ്ങോട്ട് നടന്നു..

എന്നെ കണ്ട് എല്ലാരുമൊന്ന് എണീറ്റു… (ബഹുമാനം)..

ഞാൻ സോഫയിലിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *