ഏദൻസിലെ പൂമ്പാറ്റകൾ 2 [Hypatia]

Posted by

പ്രയാസപെട്ടാണ് കോണി പാടി ആ തിരക്കിൽ നിന്നും കയറി പോന്നത്. ഉള്ളിൽ സങ്കടത്തെക്കാൾ കൂടുതൽ ദേഷ്യമായിരുന്നു.അവളുടെ കണ്ണുകൾ ചുമന്ന് കലങ്ങി. ബീനാമിസ്സിന്റെ കൂടെ പോരാൻ തോന്നാതിരുന്ന ആ നിമിഷത്തെ അവൾ സ്വയം ശപിച്ചു.
ഒരു വർഷത്തിൽ കൂടുതലായി താൻ ഇവിടെ പഠിപ്പിക്കുന്നു. ഇന്നേ വരേ ഇല്ലാത്ത അനുഭവമാണ് ഇന്ന് തനിക്ക് സംഭവിച്ചിരിക്കുന്നത്. ഇനി അർജുൻ എങ്ങാനും ആണോ? അവളുടെ ഉള്ളിൽ ഒരു ഇടിവെട്ടി. അതെ അവൻ ആയിരിക്കും. അല്ലാതെ ആരാണ് ഇങ്ങനെ തന്നെ ചെയ്യുന്നത് ? അവൾ ഒന്നാം നിലയിലെ വരാന്തയിൽ നിന്നും താഴേക്ക് നോക്കി. അർജുനെ കണ്ട അതെ സ്ഥലത്ത് അവൻ ഉണ്ടായിരുന്നു. അവൻ അവിടെ തന്നെ ഉണ്ടല്ലോ? പിന്നെ ആരാ..? അങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ടാണ് സ്റ്റാഫ് റൂമിലേക്ക് കയറിയത്.”എന്താ ടീച്ചറെ… ആരോ വേണ്ടാത്തിടത്ത് പിടിച്ചത് പോലെ അന്തിച്ചിരിക്കുന്നെ.” തൻറെ സീറ്റിൽ തല കുനിച്ചിരിക്കുന്നത് കണ്ടുകൊണ്ട് വന്ന അജിത ടീച്ചറായിരുന്നു അത് ചോദിച്ചത്.
“ഏഹ്..” അവളൊന്ന് ഞെട്ടി
“എന്ത് പറ്റി.. കണ്ണൊക്കെ ചുമന്നിരിക്കുന്നല്ലോ.”
“ഏഹ് ഒന്നുല്ല … ഒരു തലവേദന..”
“ചായ വേണോ ടീച്ചർക്ക്..?”
“വേണ്ട..”അജിത ടീച്ചർ പോയപ്പോ അവൾ മേശയിൽ തലവെച്ചു. കണ്ണിൽ നിന്ന് ചൂട് കണ്ണീർ ഉറ്റി. കണ്ണുകൾകൂടുതൽ ചുമന്നു. എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. അവൾ മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചു. അവൾ ശ്വാസം ഉള്ളിലേക്കും പുറത്തേക്കുമെടുത്ത്. ബാഗിൽ നിന്ന് കർച്ചീഫെടുത്ത് കണ്ണുതുടച്ചു. വാഷ് ബൈസിനിൽ പോയി മുഖം കഴുകി. കംപ്ലയിന്റ് ചെയ്യാം അതാണ് നല്ലത്. അവൾ ബേഗും എടുത്ത് ഓഫീസിലേക്ക് നടന്നു. വരാന്തയിലേക്ക് കയറിയപ്പോൾ അവൾക്ക് അർജുൻ നിന്നിടത്തേക്ക് നോക്കാതിരിക്കാൻ കഴിഞ്ഞില്ല. അവൻ അപ്പോഴും അവിടെ തന്നെ നിന്ന് ഫ്രെണ്ട്സിനോട് ചിരിച്ചു സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു. താഴെ മെയിൻ ബ്ലോക്കിലേക്ക് നടക്കുമ്പോൾ കോണി പടിയിൽ വെച്ചാണ് ഫാസ്റ്റ് ബെല്ലടിച്ചത്. കുട്ടികൾ ഒറ്റയായും തെറ്റയായും കോണിപ്പടികൾ ഓടിക്കയറി. അവർ തന്റെ മേലെ മുട്ടാതിരിക്കാൻ അവൾ ചുമരിലേക്ക് ചാരി വഴികൊടുത്തു.

ഓഫീസിലേക്ക് കയറുമ്പോൾ പ്രിൻസിപ്പലിന്റെ മുറിയിൽ അർജുനും കൂടെ ഒരാൺകുട്ടിയും രണ്ട് പെൺ കുട്ടികളുമുണ്ടായിരുന്നു. പ്രിൻസിപ്പലിന്റെ മുന്നിലെ കസേരയിൽ അർജുനും ഒരു പെൺകുട്ടിയും ഇരിക്കുകയും മറ്റു രണ്ടുപേരും നിൽക്കുകയുമായിരുന്നു.
“എന്താ ടീച്ചറെ..?” അവളെ കണ്ട ഓഫീസ് ക്ലർക്ക് വിജയൻ ചോദിച്ചു.
“ഇല്ല.. പ്രിൻസിയെ കാണാൻ..”
“മ്മ് ..” അയാൾ ഒന്ന് മൂളിയിട്ട് ഒരു കനമുള്ള രജിസ്റ്ററും എടുത്ത് പുറത്തേക്ക് പോയി.
പ്രിൻസിപ്പലിന്റെ മുറിക്ക് പുറത്ത് ഓഫീസ് ഒഴിയുന്നതും കാത്ത് അവളിരിന്നു. മറ്റൊരു ശബ്ദവും ആ മുറിയിലില്ലാത്തത് കൊണ്ട് അവരുടെ സംസാരങ്ങൾ അവളുടെ കാതിലെത്തി.

പ്രിൻസി: നിങ്ങൾ ഹോസ്പിറ്റലിൽ പോയിരുന്നോ?

Leave a Reply

Your email address will not be published. Required fields are marked *