ഏദൻസിലെ പൂമ്പാറ്റകൾ 2 [Hypatia]

Posted by

“ഒക്കെ.. താൻ ഒരു 9 ആവുമ്പൊ ഓഫീസിൽ എത്തണം.. നാളെ IPAB യിൽ ഫയൽ ചെയ്യാനുള്ള അപ്പീലിൻറെ affidavit ഞാൻ മെയിൽ ചെയ്തിട്ടുണ്ട് .. താൻ അതൊന്ന് വെരിഫൈ ചെയ്ത് പ്രിന്റ് എടുത്ത് വെച്ചോ… സൈൻ ചെയ്യാൻ ക്ലയിന്റ് വന്നാൽ ഒപ്പിട്ട് വെപ്പിക്കണം..”
“ഒക്കെ സാർ..”
“പിന്നെ… താൻ വീട്ടീന്ന് വരുമ്പോ രണ്ടു ജോഡി ഡ്രസ്സ് കൂടെ കരുതിക്കോ… നമുക്ക് നാളെ തിരിച്ചു വരാൻ പറ്റുമെന്ന് തോന്നുന്നില്ല..”
“ഒക്കെ സാർ.”
“പിന്നെ ഞാൻ കോടതിയിൽ പോയിട്ടെ ഓഫിസിലേക്ക് വരൂ… ജില്ലാ കോടതിയിൽ ഹിയറിങ് ഉണ്ട്..”
“ഒക്കെ.. സാർ ”
“ശരി ശ്രുതി… എന്തേലും ഉണ്ടേൽ വിളിക്ക്”അനൂപ് പേരുകേട്ട ഒരു വകീലാണ്. ബിസ്നസ്സ് പരമായ കേസുകളാണ് അനൂപിന് കൂടുതലും. അത് കൊണ്ട് തന്നെ അത്യാവശ്യം വൻകിട ബിസിനസ്സ് മാൻ മാരുമായി അനൂപിന് നല്ല ബന്ധമുണ്ട്. എല്ലാ തരം നികുതി നിയമങ്ങളും അരച്ചുകലക്കി കുടിച്ച അനൂപിനെ തേടി പല വമ്പൻ ബിസിനസ്സ് ടൈക്കൂണുകളും അഡ്വൈസിനായി വിളിക്കാറുണ്ട്. അത് കൊണ്ട് നല്ല പേരും കൂടെ നല്ല സമ്പാദ്യവും അനൂപിനുണ്ട്.
ചായ കുടിച്ചു ബാത്‌റൂമിൽ കയറിയ അനിത തിരിച്ചു വരുമ്പോൾ അനൂപ് റൂമിലുണ്ട്.
“ടീച്ചറെ.. എനിക്കൊരു ഹെല്പ് ചെയ്യോ..?”
“എന്താ.. ഏട്ടാ..”
“എൻറെ രണ്ടു ഷർട്ടും പാന്റും തേച്ചു താരോ..?”
“ആ. താരലോ..”
“പിന്നെ.. ഞാൻ ഈവനിംഗ് ചെന്നൈ പോകും.. IPAB യിൽ (Intellectual Property Appellate Board) ഒരു കേസുണ്ട്. വരാൻ ചിലപ്പോ രണ്ടു ദിവസം കഴിയും.”
“ഈവനിംഗ് അല്ലെ പോകുന്നത് അതിന് ഇപ്പോയെ തേക്കണോ?”
“അല്ല .. ഞാൻ ഇപ്പോയെ ഇറങ്ങും, ജില്ലാ കോടതിയിൽ ഇന്ന് രണ്ട് കേസുണ്ട്, അത് കഴിഞ്ഞിട്ട് വേണം ഓഫീസിൽ കയറാൻ. അപ്പൊ പിന്നെ തിരിച്ചു ഇവിടെ വന്നിട്ട് പോകുന്നത് റിസ്‌ക്കാണ്, ഫ്‌ളൈറ്റ് മിസ്സാവും…”
“ശരി”
“നീ തേക്കുമ്പോയേക്കും എനിക്ക് കുറച്ചു പേപ്പർ വർക്കുണ്ട്, പിന്നെ ഫ്രഷാവണം, എല്ലാം കഴിയുമ്പേയെക്ക് ലേറ്റ് ആവും അതാ..”
“ഒക്കെ സമയം കളയണ്ട ഏട്ടൻ ചെല്ല്.”അലമാരയിൽ നിന്നും ഏട്ടന്റെ ഏറ്റവും നല്ല ഡ്രെസെടുത്ത് അവൾ തെക്കൻ തുടങ്ങി. അവൾ അപ്പോൾ തൻറെ ഭർത്താവിനെ കുറിച്ചായിരുന്നു ചിന്തിച്ചത്. അഞ്ചു വർഷമായി കല്യാണം കഴിഞ്ഞിട്ട്. ഇന്നേ വരെ തനിക്ക് ഒരു കുറവും ഒന്നിലും വരുത്തിയിട്ടില്ല. ജീവിതത്തിൽ ഒന്നിനും തന്നെ വിലക്കിയിട്ടില്ല.. എല്ലാത്തിനും പൂർണ സ്വാതന്ത്ര്യം തന്നിട്ടുണ്ട്. എല്ലാ കാര്യത്തിലും തന്നോട് അഭിപ്രായം ചോദിക്കാറുണ്ട്. തൻറെ അഭിപ്രായം കാരണം വല്ല

Leave a Reply

Your email address will not be published. Required fields are marked *