ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12 [സഞ്ജു സേന]

Posted by

പ്രസാദം വാങ്ങി അച്ഛന്റെ കണ്ണിൽ പെടാതിരിക്കാനായി പെട്ടെന്ന് തന്നെ അവിടം വിട്ട് ആൽത്തറയുടെ ഭാഗത്തു വന്നു നിന്നു, അവിടെ നിന്നാൽ കാവും പരിസരങ്ങളും ഏതാണ്ട് മുഴുവനായും കാണാം, ആലിലകളിൽ തട്ടി തെന്നിയെത്തുന്ന കാറ്റും , തെളിഞ്ഞു നിൽക്കുന്ന ദീപങ്ങളുടെ ശോഭയിൽ മുങ്ങി നിൽക്കുന്ന കാവിന്റെ ദൃശ്യ ഭംഗിയും കൂടിയായപ്പോൾ മനസ്സിനെ വല്ലാത്തൊരു ശാന്തിയിലേക്ക് നയിച്ച് ,,അതിൽ ലയിച്ചു സ്വയം മറന്നു നിൽക്കുമ്പോഴാണ് ചെറിയമ്മ എന്നെ തേടി വന്നത്..

”എന്താ അർജുൻ , ഒറ്റയ്ക്ക് നിന്ന് കാവിന്റെ ഭംഗി ആസ്വദിക്കുകയാണോ,, ”

മറുപടി പറയാതെ അവരെയൊന്നു നോക്കി പിന്നെ വീണ്ടും കാവിന്റെ വർണാഭമായ കാഴ്ചയിലേക്ക് കണ്ണ് നട്ട് നിൽക്കുമ്പോൾ അവർ അടുത്തേക്ക് വന്നു എന്നെ മുട്ടിയുരുമ്മി നിന്നു .. ആ വരവും അധികാര ഭാവത്തിലുള്ള ചേർന്നുള്ള നിൽപ്പും ഇഷ്ട്ടപ്പെട്ടില്ലെങ്കിലും അനിഷ്ടം പുറത്തു കാണിക്കാതെ ആ നിൽപ്പ് തുടർന്നു …

”നേരത്തെ എവിടെ പോയിരുന്നു, ഞാൻ കുറെ നോക്കി,, , ”

”ടൗണിൽ, അതാ ഞാൻ കാണാത്തതു…പിന്നെ അർജുൻ എനിക്ക് ശരിക്ക് പേടിയുണ്ട്…വൈത്തിയുടെ കാര്യം തന്നെ,ഓർത്തു നോക്ക് നിന്നെ പോലൊരു പയ്യനു അവനെ എത്ര നാൾ പിടിച്ചു വയ്ക്കാൻ കഴിയും,,?..””

”അത് നിങ്ങൾ അറിയേണ്ട ,, ”

”അർജുൻ ദേഷ്യപ്പെടാനല്ല, നിന്റെ രക്ഷയ്ക്ക് വേണ്ടിയാ ഞാൻ പറയുന്നത്, അവനെ നിങ്ങൾ ഒളിപ്പിച്ചത് എവിടെയാണെങ്കിലും ഞാൻ വരാം, കാര്യങ്ങൾ പറഞ്ഞു ശരിയാക്കാം.. ”

”എന്താ അവനെ കാണാതെ ഇരിക്കാൻ പറ്റുന്നില്ലേ , ”

”നീ ഉദ്ദേശിച്ചത് മനസ്സിലായി പക്ഷെ എനിക്കൊന്നും അക്കാര്യത്തിൽ ഇനി പറയാനില്ല, പറഞ്ഞാൽ നീ വിശ്വസിക്കുകയുമില്ല.. വെറുതെ എന്തിനു.. ..അർജുൻ നിൽക്ക് , ഞാൻ പറയട്ടെ, മോനെ എനിക്ക് നീയും എന്റെ മക്കളും ഒരു പോലെയാണ് നിനക്കെന്തെങ്കിലും സംഭവിക്കുന്നത് എനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല അത് കൊണ്ടാണ് മോനെ.. ചെറിയമ്മ പറയുന്നത് കേൾക്ക്… ഒരുമിച്ചു പോകാം നമുക്ക് വൈത്തിയെ അവന്റെ പാട്ടിനു വിട്ടിട്ടു ഇന്ന് രാത്രി നമുക്കൊന്ന് കൂടാം..അർജുൻ നിൽക്ക് …”

” എന്നിട്ട് ഞാനെന്റെ അമ്മയെയും ചേച്ചിയെയും അവനു കൂട്ടിക്കൊടുക്കണം അല്ലെ? ”

”മോനെ അത്..”

”ചെറിയമ്മ കൈവിടു എനിക്ക് പോയിട്ട് വേറെ പണിയുണ്ട്.. ”

”അർജുൻ പ്ലീസ് , എനിക്കൊരുത്തരം തന്നിട്ട് പൊയ്ക്കോ , അവന്റെ ആളുകൾ ജയനെ വിളിച്ചിരുന്നു,, വൈത്തിയെ കണ്ടിരുന്നോ എന്ന് ചോദിച്ചു, നോക്ക് മോനെ നമുക്കൊന്നും ചിന്തിക്കാൻ കഴിയാത്ത പണവും സ്വാധീനവും ഗുണ്ടകളുമൊക്കെയുള്ള ആളുകളാ അവർ,, അവസാനമായി അവൻ എത്തിയത് ഇവിടെയാണെന്നു മനസ്സിലാക്കാൻ അധികം സമയമൊന്നും വേണ്ട.. നമ്മളെയൊക്കെ അവർ… ”

”അക്കാര്യമോർത്തു ചെറിയമ്മ പേടിക്കേണ്ട അവർ നിങ്ങളെ തേടി വരില്ല പോരെ, ”

”മോനെ നീ കാര്യത്തിന്റെ ഗൗരമറിയാതെയാണ്… ”

”ചെറിയമ്മേ.. ..”

Leave a Reply

Your email address will not be published. Required fields are marked *