ആ പോട്ടെടാ മച്ചാനെ മ്മ്ക് അടുത്ത തവണ നോക്കാം പിന്നെ നിന്റെ ഉമ്മാന്റെ കയ്യിൽ ഞാൻ ഒരു ഫോട്ടോ കൊടുത്തിരുന്നു നീ കണ്ടോ കദീജ എന്നാണ് കുട്ടിയുടെ പേര്
ഞാൻ അതു നോക്കിയില്ല മച്ചാനെ അതു സെരിയാവൂല
Enthaada എന്താ പ്രോബ്ലം
അതുപിന്നെ നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞു എന്നേക്കാൾ ഒരു 5വയസ്സിനുള്ളിൽ ഉള്ള കുട്ടി മതി എന്ന് നിനക്കൊക്കെ എന്നിട്ടും മനസ്സിലായില്ലേ
എടാ അതല്ല മച്ചാനെ നല്ല കുട്ടിയാടാ റസിയക്കൊക്കെ നേരിട്ട് അറിയാം പിന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഫാമിലിയും ആണ്
ഓഹ് അപ്പൊ അതാണ് അവരുടെ സാമ്പത്തിക പിന്നോക്കം നിയൊക്കെ ഒരു ചൂഷണം ആയി എടുത്തിരിക്കാന് അല്ലെ എടാ അവരെ ഓരോന്ന് പറഞ്ഞു മോഹിപ്പിച്ചു കുട്ടിയുടെ സമ്മതമില്ലാതെ വീട്ടുകാരെ നിർബന്ധിച്ചു കെട്ടിക്കുക അല്ലിയോ നടക്കൂല മോനെ
എടാ ഞാൻ അങ്ങനെ ഒന്നുമല്ല പരഞ്ഞത് അവരുടെ ഭാഗത്തു നിന്നും ഒരു അഭിപ്രായവും ഞങ്ങൾക്ക് കിട്ടിയിട്ടില്ല പിന്നെ നിനക്ക് ഇഷ്ടായി എന്ന് കേട്ടാൽ പിന്നെ അതു സീരിയസ് ആയി ചിന്തിച്ചാൽ മതിയല്ലോ
എന്നാ ഇതുമായി മുന്നോട്ട് പോകണം എന്നില്ല ഞാൻ പറഞ്ഞപോലെ പ്രായം ഒക്കെ ഒത്തുള്ള ഒരുകാര്യം വരട്ടെ അപ്പൊ മതിയാവും
അങ്ങനെയാനെകിൽ നിനക്ക് ആ കുട്ടിയുടെ ഇത്താത്ത ഉണ്ട് അതിനെ ആലോചിച്ചാലോ അവള്കവുമ്പോൾ 28വയസ്സും ഉണ്ട് എന്താ പറ്റോ
ആ നാട്ടാണോടാ ഇതും കൊണ്ട് വന്നേ ന്നാ ആ കുട്ടിമതി നീ എന്നാ അതു നോക്ക്
എടാ പൊട്ടാ ഞാൻ അതു വെറുതെ പറഞ്ഞതാ ആ കുട്ടിയുടെ കല്യാണം ഒരിക്കൽ കഴിഞ്ഞതാ പിന്നെ രണ്ടു കുട്ടികളും ഉണ്ട്
ഒരിക്കൽ കഴിഞ്ഞത എന്ന് പറഞ്ഞാൽ ഇപ്പൊ അതില്ലേ
അതല്ലെടാ കോപ്പേ അവന്റെ നല്ലനടപ്പു കാരണം ചെറുപ്രായത്തിൽ തന്നെ അവൻ നല്ല അസുഖം വന്നു മരിച്ചു
ആ അങ്ങനെ അതിനിപ്പം എന്താ ഒരു കല്യാണം കഴിഞ്ഞത് കൊണ്ടോ 2മക്കൾ ഉണ്ടായതുകൊണ്ടോ ഒരു പെണ്ണിന്റെ വില കുറഞ്ഞു പോകോ പിന്നെ ഭർത്താവ് മരിച്ചത് അതിപ്പോ ജീവൻ എല്ലാം പടച്ചോന്റെ കയ്യിൽ അല്ലെ അയാൾ അസുഖം വന്നു മരിച്ചതായില്ലേ അല്ലാണ്ട് ആ കുട്ടി വേഷം ഒന്നും കൊടുത്തു കൊന്നതല്ലല്ലോ
പിന്നെതിനാടോ കണ്മുന്നിൽ പോലും ഇല്ലാത്ത ഒരു കുട്ടിയെ പറ്റി ഇങ്ങനെ ഓരോന്ന് പറയുന്നേ