ഉന്നതങ്ങളിൽ [അഹമ്മദ്]

Posted by

അപ്പോഴാണ് അരണ്ട വെളിച്ചത്തിൽ ആ മുഖം ഹാരിസ് കാണുന്നത് കുനിഞ്ഞു നിന്ന് വണ്ടി ശെരിയാക്കാൻ ശ്രമിക്കുന്ന ഹബീബിക്ക പാർട്ടിയിൽ സജീവമായ ഹാരിസിന് നന്നായി അറിയാവുന്ന ആളാണ് ഹബീബിക്ക ഹബീബിന് തിരിച്ചും അങ്ങനെ തന്നെ ഞാൻ പെട്ടെന്ന് തന്നെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു പുള്ളിയുടെ അടുത്തേക്ക് പോയി
എന്താ ഇക്ക പറ്റിയെ അടുത്ത് ബ്രേക്ക്‌ ഇട്ടുകൊണ്ട് ഞാൻ ഇക്കയോട് ചോദിച്ചു ഇക്ക എന്നെ കണ്ടു ഞെട്ടി നില്ക്കാന്
ആ ഹരിസേ നീയെന്താ ഇവിടെ
ഒന്ന് ചെന്നൈയിൽ പോയുള്ള വരവാണ് ഇങ്ങള് വണ്ടിക്കെന്തുപറ്റി
അറിയില്ലെടാ ഞാൻ കുറെ നേരമായി നോക്കുന്നു ഇന്നിനി നന്നാവുമെന്നു തോന്നുന്നില്ല നാളെ രാവിലെ ആളുവരേണ്ടി വരും
അപ്പൊ ഇക്ക ഇന്നെന്തു ചെയ്യും
എന്റെ കാര്യം കുഴപ്പമില്ല ഇവിടടുത്തു വർക്ഷോപ് ഉണ്ട് അവിടെ എനിക്ക് കിടക്കാം പക്ഷെ ഇവരെന്തു ചെയ്യും അപ്പോഴാണ് അടുത്തുള്ള ആളുകളെ ഹാരിസ് നോക്കുന്നു
ഒരു പ്രായമായ ഉപ്പയും അദ്ദേഹത്തിന്റെ മക്കളും ഒറ്റ നോട്ടത്തിൽ അത്രെ തോന്നുന്നുള്ളൂ ഹാരിസിന്
ഹബീബ് ഹാരിസിനെ കൂട്ടി മാറിനിന്നു എന്നിട്ട് കാര്യങ്ങൾ ഒക്കെ ഹാരിസിന് പറഞ്ഞു കൊടുത്തു ഫാത്തിമയുടെ ജീവിതം അടക്കം പിന്നെ അവരെ സുരക്ഷിതമായി വീട്ടിൽ എത്തിക്കാൻ ഉള്ള കൊട്ടേഷനും
ഹാരിസ് സന്തോഷത്തോടെ അതേറ്റെടുത്തു
അങ്ങനെ ഹബീക്കയുടെ ഉറപൊട്ടിന്മേൽ ആദ്യം മടിച്ചു നിന്ന അവർ എന്റെ വണ്ടിയിൽ കയറി അങ്ങനെ അവർ യാത്ര തുടർന്ന്
മോന്റെ പേരെന്താ അൻവർ മൗനം ബേദിച്ചു കൊണ്ട് ചോദിച്ചു
ഹാരിസ്, ഹാരിസ് അഹമ്മദ്‌
ഇക്കയുടെ പേര്
ഞാൻ അൻവർ
ഞാൻ ചെന്നൈയിൽ ബിസിനസ്‌ ആവശ്യത്തിനു വന്നതാണ് നിങ്ങൾ ചെന്നൈയിൽ എന്തിനാ വന്നത്
മോളുടെ എൻട്രൻസ് എക്സാം ഉണ്ടായിരുന്നു അതു എഴുതാൻ വന്നതാണ്
നിങ്ങള്ക്ക് എന്നാലും രാവിലെ പൊയ്ക്കൂടേ വല്ലാത്ത ടൈം ആണ് ഇതൊക്കെ അതും പെൺകുട്ടികളെയും കൊണ്ട് ഒരിക്കലും രാത്രി ഈ വഴി സഞ്ചരിക്കുകയെ ചെയ്യരുത്
അതല്ല മോനെ രാവിലെ ആവുമ്പോയേക്കും അവിടെ എത്തുമല്ലോ എന്ന് കരുതിയാണ്

Leave a Reply

Your email address will not be published. Required fields are marked *