ഉന്നതങ്ങളിൽ [അഹമ്മദ്]

Posted by

ഉന്നതങ്ങളിൽ

Unnathangalil | Author : Ahmed

നന്മ നിറഞ്ഞവനുമായി ഈ കഥയ്ക്ക് ഒരൽപ്പം ബന്ധമുണ്ട് നായകന്റെ സ്വഭാവം ഏകദേശം രണ്ടിലും ഒന്നുതന്നയാണ് ഇതൊക്കെ വായിച്ചു ഇങ്ങനെ ഒക്കെ നടക്കുമോ എന്ന് ചോദിച്ചാൽ എനിക്ക് ഉത്തരമില്ല
ആസ്വാദനം മാത്രമാണെകിൽ ഈ കഥ നിങ്ങളെ നിരാശപെടുത്താൻ സാദ്യത ഇല്ല എന്ന് കരുതുന്നു
സമയം വൈകുന്നേരം 5.30
ചെന്നൈയിൽ നിന്നും കോഴിക്കോട് ലക്ഷ്യമാക്കി ഒഴുകി നീങ്ങുകയാണ് ഹാരിസ് അഹമ്മദിന്റെ ബെൻസ് GLA ഹാരിസ് അഹമ്മദ് തന്നെയാണ് ഡ്രൈവിംഗ് സീറ്റിൽ
ഹാരിസ് അഹമ്മദ് കോഴിക്കോട്കാരായ അഹമ്മദിന്റെയും സുബൈദയുടെയും 3മക്കളിൽ മൂത്തവൻ കോഴിക്കോട് അറിയപ്പെടുന്ന ബിസിനസ്‌ മാഗ്നെറ് കമ്മ്യൂണിസ്റ് പാർട്ടിയിൽ കോഴിക്കോട്ടെ നെടുന്തൂൺ തന്നെക്കാൾ 3വയസ്സിൽ ഇളയവളായ അനിയത്തിയും 6വയസ്സിൽ ഇളയവനായ അനിയനും പ്രിയപ്പെട്ട ഏട്ടൻ
ഇപ്പൊ 30വയസ്സ് പെങ്ങളും അനിയനും വിവാഹം കഴിച്ചെങ്കിലും ഹാരിസ് ഇപ്പോഴും ഒറ്റയാൻ തന്നെ അതിന്റെ കാരണം അറിയണമെങ്കിൽ ഒരു 8വർഷം പുറകോട്ട് പോണം അന്ന് ഇന്നു കാണുന്ന ഹാരിസ് അല്ല പാവപെട്ട അഹമ്മദിന്റെ മകനായ ഹാരിസ്
തന്റെ 22ആം വയസ്സിൽ ഡിഗ്രി കഴിഞ്ഞു ഒരു കാർ കമ്പിനിയിൽ സെയിൽസ് consultant ആയി ജോലി ചെയ്യുന്ന സമയം ഹാരിസും കൂട്ടുകാരും അന്നൊരു ഞായറാഴ്ച നാട്ടിൽ റോഡിസൈഡിൽ അവർതന്നെ ഉണ്ടാക്കിയ ബെഞ്ചിൽ സംസാരിച്ചു ഇരിക്കുകയായിരുന്നു അപ്പോഴാണ് ഹാമിദിക്ക അങ്ങോട്ട്‌ വന്നത് നാട്ടിലെ എണ്ണം പറഞ്ഞ പൈസക്കാരിൽ ഒരാളാണ്

Leave a Reply

Your email address will not be published.