പൊയ്മുഖങ്ങൾക്കിടയിൽ ഭാഗം 1

Posted by

“ഹാപ്പി ബെർത്ത്ഡേഡേ ടൂ യു.”

കേക്ക് മുറിച്ചു ആദ്യത്തെ കഷ്ണം ആർക്കു നീട്ടണം എന്ന് അവനു ഒരു സംശയവും ഇല്ലായിരുന്നു. അപർണയുടെ വായിൽ കേക്ക് കഷ്ണം വെച്ച്, പിന്നെ അവൾ ആ കഷ്ണം എടുത്തു അവന്റെ വായിലും വെച്ച്. ബാക്കി വന്ന കേക്ക് അവൾ അവന്റെ മുഖത്തു തേച്ചു. അവൾക്ക് കൂട്ടായി ബാക്കി ഉള്ള പിള്ളേർ ശ്യാമിന്റെ മുഖത്തു കേക്ക് തേച്ചു. അങ്ങനെ ഒരു മാസമായി ശ്യാമിനും അപർണക്കും ഇടയിൽ ഉയർന്ന ആ മഞ്ഞുമല അവിടെ ഉരുകി ഒലിച്ചു.

കാലചക്രം ആർക്കും കാത്തുനിൽക്കാതെ കറങ്ങി കൊണ്ടിരുന്നു. ഇപ്പോൾ അപർണ ശ്യാമിന്റെ ടീം ജോയിൻ ചെയ്ത് ഏകദേശം രണ്ടു വർഷമായി. ശ്യാമിന് ഇനിയും അവന്റെ ഉള്ളിൽ ഉള്ളത് അപർണയോട് പറയുവാൻ സാധിച്ചിട്ടില്ല. അങ്ങനെ ഇരിക്കെ ആണ് പുതിയ റിലേഷൻ ടീമിൽ ആളെ എടുക്കുന്നുണ്ടെന്ന് അശ്വിൻ വന്നു പറഞ്ഞത്. കാര്യപ്രാപ്തിയും ജോലിക്ഷമതയും കൊണ്ട് ആ പുതിയ ജോലി ശ്യാമിനു തന്നെ എന്ന് എല്ലാവരും ഉറപ്പിച്ചു. പുതിയ ജോലിയിൽ ക്ലയന്റ് ആയി വളരെ അടുത്തു ഇടപഴുകണം. ശമ്പളം പഴയ ജോലിയിൽ നിന്നും ഏകദേശം ഇരുപത് ശതമാനം കൂടുതൽ. പിന്നെ ഇടക്കിടക് അമേരിക്ക, ലണ്ടൻ തുടങ്ങിയ ക്ലയന്റ് ഓഫീസ്‌ ഉള്ള സ്ഥലങ്ങളിലേക് ഉള്ള യാത്രകൾ. പുതിയ ജോലിക്ക് അത്യന്താപേക്ഷികമായി വേണ്ടത് അമേരിക്കയിലേക് ഉള്ള വിസ ആണ്. അശ്വിൻ ശ്യാമിനെയും അപർണയെയും തന്റെ ക്യാബിനിലേക് വിളിപ്പിച്ചു.

“ശ്യാം പുതിയ ജോലിക്കായി തന്റെ വിസ പ്രോസസ് ചെയ്യാൻ കൊടുത്തിട്ടുണ്ട്. ബാക്കപ്പ് ആയി അപർണയുടെയും. അടുത്ത ബുധനാഴ്ച ആണ് നിങ്ങളുടെ വിരലടയാളം കൊടുക്കേണ്ടത്. വെള്ളിയാഴ്ച്ച വിസ ഇന്റർവ്യൂവും. നിങ്ങൾ ചൊവ്വാഴ്ച പുറപ്പെട്ട് ശനിയാഴ്ച്ച ഇവിടെ എത്തുന്നത് മാതിരി പോയി വാ. വേണമെങ്കിൽ രണ്ടു ദിവസം അവിടെ കറങ്ങി തിങ്കളാഴ്ച്ച എത്തിയാലും മതി. കൂടുതൽ വിവരങ്ങൾക്ക് അഡ്മിൻ ടീം ആയി ബന്ധപ്പെട്ടാൽ മതി.”

അഡ്മിൻ ടീമുമായി സംസാരിച്ചു അവർ ബാംഗ്ലൂരിൽ നിന്ന് രാത്രി പതിനൊന്നു മണിക്ക് ഉള്ള കാവേരി എക്സ്പ്രെസ്സിൽ സെക്കന്റ് എസി ടിക്കറ്റ് ബുക്ക് ചെയ്തുതു. വിമാനത്തിന് പകരം അവർ ട്രെയിൻ മതി എന്ന് തീരുമാനിച്ച പ്രകാരം തിരിച്ചു ഉള്ള ടിക്കറ്റ് ഞായറാഴ്ച്ച വൈകുന്നേരം ഉള്ള ശതാബ്ധി എക്സ്പ്രസ്സ് ട്രെയിനിൽ ആണ് ബുക്ക് ചെയ്തത്. രാത്രി ട്രെയിൻ എല്ലാം ഫുൾ ആയിരുന്നു. അവരുടെ താമസം ടിനഗറിൽ ഒരു സർവീസ്ഡ് അപാർട്മെന്റിൽ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *