പൊയ്മുഖങ്ങൾക്കിടയിൽ ഭാഗം 1

Posted by

“ശ്യാം ഇത് അപർണ. അപർണ ഇനി മുതൽ നമ്മുടെ രണ്ടാമത്തെ ഷിഫ്റ്റ് ഹാൻഡിൽ ചെയ്യും. ശ്യാം വേണം അവർക്കു എല്ലാം പറഞ്ഞു കൊടുക്കാൻ. ” എന്നിട്ട് അപർണയുടെ നേരെ തിരിഞ്ഞു ” അപർണ ഇത് ശ്യാം. ശ്യാം ആണ് ഈ പ്രൊസസ്സിന്റെ എല്ലാമെല്ലാം .”

അപർണ മെല്ലെ കൈനീട്ടി. ആ കൈയിൽ കൈ കൊടുത്തപ്പോൾ ഒരു ഷോക് അടിച്ച പ്രതീതി ആയിരുന്നു ശ്യാമിന്. ശ്യാം അപർണയും കൂട്ടി ഫ്‌ളോറിലേക്ക് നടന്നു. ടീമിലെ എല്ലാവരെയും പരിചയപ്പെടുത്തി. ഒരേ ഒരു സിസ്റ്റം ഒഴിവ് ഉണ്ടായിരുന്നത് ശ്യാമിന്റെ അടുത്ത് ആയിരുന്നു. അപർണയെ ആ സിസ്റ്റെത്തിൽ ഇരുത്തി ശ്യാം തന്റെ ജോലി തുടർന്നു.

ആദ്യ ദിവസങ്ങളിൽ വെറും ഔപചാരിക സംഭാഷണങ്ങൾ മാത്രമേ തമ്മിൽ ഉണ്ടായിരുന്നുള്ളു. തന്റെ ഉള്ളിലെ അപകർഷതാ ബോധം അപർണയോട് കൂടുതൽ അടുത്ത് പെരുമാറുന്നതിൽ നിന്നും തന്നെ പിന്തിരിപ്പിക്കുന്നതായി അവനു തോന്നി. നേരെ മറിച് അപർണ എല്ലാവരോടും വളരെ അടുത്ത് പെരുമാറി കൊണ്ടിരുന്നു. അവന്റെ അന്തർമുഖത അവളുടെ ബഹിർമുഖതയുടെ മുന്നിൽ തകർന്നു വീണു. കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അവർ വളരെ അടുത്ത് പെരുമാറാൻ തുടങ്ങി.

ശ്യാം ജോലി സമയത്തു ഇടവേളകൾ ഇല്ലാതെ മുഴുവൻ സമയവും ജോലി തന്നെ ചെയ്തു കൊണ്ടിരിക്കുന്ന പ്രകൃതം ആണ്. ആ ശ്യാമിനെ കൊണ്ട് അവൾ ഇടവേളകൾ എടുപ്പിച്ചു. ഇടവേളകൾ അവർ ഒരുമിച്ച് സമയം കളയാൻ തുടങ്ങി. വളരെ കുറച്ചു ദിവസങ്ങൾ കൊണ്ടവർ അടുത്തു. ഓഫീസിലെ സംസാരം കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഓഫീസ് സമയത്തിന് ശേഷം ഉള്ള ഫോൺ വിളികൾ ആയി. രാത്രി മുതൽ വെളുപ്പാൻ കാലം വരെ സംസാരിച്ചു അവർ ഫോൺ കമ്പനിക്കാർക്കു നഷ്ടം വരുത്തി. കമ്പനി കണക്ഷൻ ആയതു കൊണ്ട് ഓസിന് ഉള്ള ഫോൺ വിളി അവർ ഒട്ടും തന്നെ കുറച്ചതെ ഇല്ല.

അപർണക്കും ശ്യാമിനും ഓഫീസിലെ കൂടിക്കാഴ്ചകൾ മാത്രം തികയാതെ വന്നു. അപർണയുമായി ഉള്ള ബന്ധം മുൻപോട്ട് കൊണ്ടുപോകാൻ ശ്യാമിന് വളരെ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും എങ്ങനെ എന്ന് മാത്രം അവനു അറിയില്ലായിരുന്നു. എല്ലാവരെയും പോലെ ഒരു സുന്ദരിയെയും പ്രേമിക്കണം എന്ന് അവൻ ആഗ്രഹിച്ചിരുന്നു എങ്കിലും അവന്റെ ഉള്ളിലെ അപകർഷതാബോധം അവനെ ഇതിൽ നിന്നും ഉൾവലിയാൻ പ്രേരിപ്പിച്ചു. ഈ സുഹൃത്ബബന്ധം മുന്നോട്ട് പോകണമെങ്കിൽ താൻ മുൻകൈ എടുക്കണം എന്ന് അപർണക്കു മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *