പൊയ്മുഖങ്ങൾക്കിടയിൽ ഭാഗം 1

Posted by

പൊയ്മുഖങ്ങൾക്കിടയിൽ ഭാഗം 1

Poimukhangalkkidayi part 1 By അസുരൻ

 

എന്റെ കഴിഞ്ഞ രണ്ടു കഥകൾക്കും നിങ്ങൾ തന്ന പ്രോത്സാഹനം എന്നെ ഒരു വലിയ സാഹസത്തിലേക്ക് നയിക്കുക ആണ്. ഞാൻ ഒരു തുടർക്കഥ എഴുതാൻ തീരുമാനിച്ചു. ഇതിൽ പുതുയുഗ ജോലികൾ ആയ ഐടി/ ഐടിഇഎസ് സ്ഥാപങ്ങൾ ആണ് കഥാപശ്ചാത്തലം. ഇതിലെ മറ്റു ഭാഷപ്രയോഗങ്ങൾ ഞാൻ വായനക്കാർക്കായി മലയാളത്തിൽ എഴുതുന്നു. അത് പോലെ ഇതിൽ ചില ബിസിനെസ്സ് പദങ്ങൾ ഉപയോഗിക്കുന്നുണ്ട്, അതിൽ എന്തെങ്കിലും സംശയം കമന്റ് ഓപ്ഷനിലൂടെ ചോദിക്കുക.

ഡിസ്ക്ലെയ്‌മെർ
ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം ആണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായി ഒരു സാമ്യവും ഇല്ല. ഇനി നിങ്ങൾക് അങ്ങനെ സാമ്യം തോന്നുക ആണെങ്കിൽ അത് തീർത്തു യാദൃശ്ചികം മാത്രം ആണ്. ഇതിൽ പ്രതിപാദിച്ചിരിക്കുന്ന സ്ഥാപനങ്ങൾ തീർത്തും എന്റെ ഭാവനയിൽ മാത്രം ആണ്. ഈ സ്ഥാപനങ്ങൾക്ക് നിലവിലുള്ള ഒരു സ്ഥാപനവും ആയി ഒരു ബന്ധവും ഇല്ല എന്ന് അറിയിക്കുന്നു.

കഴിഞ്ഞ കൊറച്ചു ദിവസമായി തന്റെ ജീവിതത്തിൽ നടക്കുന്ന മാറ്റങ്ങൾ അവിശ്വസനീയതോടെ മാത്രമേ ശ്യാമിനു തോന്നിയുള്ളൂ. അശ്വിൻ സാർ തന്നെ വിളിച്ചു എല്ലാവരും സ്വപ്നതുല്യതയോടെ നോക്കി കാണുന്ന റിലേഷൻ ടീമിൽ തന്നെ ഉൾപെടുത്താൻ പോകുന്നു എന്ന വിവരം വളരെ ഞെട്ടലോടെ ആണ് തനിക്കു ഉൾകൊള്ളാൻ കഴിഞ്ഞത്. താൻ ഒരിക്കലും തന്റെ ജീവിതത്തിൽ കൂടുതൽ ഒന്നും ആഗ്രഹിച്ചിട്ടില്ല. അച്ഛൻ മരിച്ചതിനു ശേഷം അമ്മ വളരെ കഷ്ടപ്പെട്ടാണ് തന്നെ വളർത്തി വലുതാക്കിയത്. ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് ഡിഗ്രി മുഴുമിപ്പിക്കാൻ പറ്റി. ഡിഗ്രി കഴിഞ്ഞു ഇനി എന്ത് എന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആണ് ടെക്നോകംപാനിയൻ ലിമിറ്റഡ് എന്ന പ്രശസ്ത ഐടി സ്ഥാപനം അവരുടെ പുതിയ ബിസിനസ് ഇനു വേണ്ടി ആൾക്കാരെ തേടുന്നു എന്ന വാർത്ത കേട്ടത്. എന്തൊക്കെയോ ഭാഗ്യം കൊണ്ട് അവരുടെ പുതിയ പ്രോസസ്സിൽ ഉള്ള മുപ്പത് പേരിൽ ഒരാൾ ആവാൻ പറ്റി. കഴിഞ്ഞ ആറു വർഷം ആയുള്ള തന്റെ കഠിനദ്ധ്വാനം ഇപ്പോൾ ഫലപ്രാപ്തിയിൽ എത്താൻ പോകുന്നു. അവൻ ഉടനെ തന്നെ തന്റെ മനസ്സിനെ തിരുത്തി. തന്റെ കഠിനദ്ധ്വാനത്തെക്കാൾ അപർണ്ണ തന്റെ ജീവിതത്തിൽ വന്ന ഭാഗ്യം ആണ് ഇപ്പോൾ ഉള്ള ഈ ജോലിമാറ്റം.

Leave a Reply

Your email address will not be published. Required fields are marked *