പൊയ്മുഖങ്ങൾക്കിടയിൽ ഭാഗം 1

Posted by

ചെന്നൈയിൽ ഉണ്ടായിരുന്ന മൂന്ന് ദിവസവും ആദ്യത്തെ ദിവസത്തിന്റെ തനിയാവർത്തനം ആയിരുന്നു. രണ്ടു പേരും അവരുടെ വിസ ഇന്റർവ്യൂ വിജയകരമായി പൂർത്തീകരിച്ചു അവർ വീണ്ടും ബാംഗളൂരിൽ തിരിച്ചെത്തി.

ശ്യാമും അപർണയും അവരുടെ മനസ്സുകൾ കൈമാറിയിരുന്നു. ഓഫീസിൽ അവർ മാന്യത വിട്ട് മറ്റൊരു പെരുമാറ്റത്തിന്ന് മുതിർന്നില്ല. അങ്ങനെ ഏതാനും ആഴ്ചകൾ കടന്നു പോയി. അന്നൊരു ബുധനാഴ്ച്ച ആയിരുന്നു. അശ്വിൻ ശ്യാമിനെ വിളിപ്പിച്ചു പുതിയ ടീമിന്റെ കാര്യങ്ങൾ സംസാരിച്ചു. പിറ്റേ ആഴ്ച മുതൽ പുതിയ ടീമിൽ ജോയിൻ ചെയ്യേണ്ടി വരും എന്ന് സൂചിപ്പിച്ചു. പുതിയ റോളിന്റെ ഒഫീഷ്യൽ അറിയിപ്പ് വെള്ളിയാഴ്ച്ച വരും എന്നതും അശ്വിൻ ശ്യാമിനെ അറിയിച്ചു. ശ്യാം ഈ സന്തോഷവർത്തമാനം അപർണയെ അറിയിച്ചു. അവന്റെ നേട്ടത്തിൽ അവളും സന്തോഷിച്ചു. രണ്ട് പേരും ഈ സന്തോഷം ഓഫീസിന്റെ അടുത്തു ഉള്ള ഒരു ഹോട്ടലിൽ ഡിന്നർ കഴിച്ചു ആഘോഷിച്ചു. ഡിന്നർ കഴിഞ്ഞു ശ്യാം തന്റെ വീട്ടിലേക്കും അപർണ ഓഫീസിലേക്കും പോയി.

വീട്ടിലെത്തിയ ശ്യാം ഓരോ ചിന്തകളിൽ മുഴുകി ഉറങ്ങാൻ കിടന്നു. എപ്പോഴാണ് അവൻ ഉറക്കം പിടിച്ചത് എന്ന് അവന് അറിയില്ലായിരുന്നു. പിറ്റേന്ന് രാവിലെ നിർത്താതെ ഉള്ള ഫോൺ മണി കേട്ടാണ് അവൻ ഉണർന്നത്. നോക്കുമ്പോൾ ഒരു ലാൻഡ്‌ലൈൻ നമ്പറിൽ നിന്നും എട്ട് മിസ്സ് കാൾ. അവൻ ഫോൺ എടുത്ത് തിരിച്ചു വിളിക്കാൻ നോക്കുമ്പോൾ അവന്റെ ഫോണിൽ വീണ്ടും അതേ നമ്പറിൽ നിന്നും കാൾ വരുന്നു. അവൻ ആ കാൾ അറ്റൻഡ് ചെയ്തു.

“ഹലോ”

“ഞാൻ ശ്യാമിനോട് ആണോ സംസാരിക്കുന്നത്.”

“അതെ ശ്യാം ആണ് സംസാരിക്കുന്നത്.”

“ശ്യാം, ഞാൻ മഞ്ജു ടെക്നോകംപാനിയൻ കമ്പനിയുടെ എച് ആർ ടീമിൽ നിന്നാണ് വിളിക്കുന്നത്. ശ്യാമിനെ ഞങ്ങൾക്ക് അടിയന്തരമായി കാണണം. ഞങ്ങൾ മെയിൻ ഓഫീസിൽ ഉള്ള എച് ആർ ടീം ആണ്. മെയിൻ ഓഫീസിൽ വന്ന് സെക്യൂരിറ്റിയോട് പറഞ്ഞാൽ മതി എന്നെ കാണാം.”

“ഞാൻ ഓഫീസിൽ പോകുമ്പോൾ അത് വഴി വന്നാൽ പോരെ?”

Leave a Reply

Your email address will not be published. Required fields are marked *