പിന്നത്തെ ആഴ്ച വാരാന്ത്യത്തിൽ തന്നെ തന്റെ താമസസ്ഥലത്തു വന്നു കൂട്ടി തന്നെ ബാംഗ്ലൂർ ചുറ്റി കാണിക്കാൻ കൊണ്ട് പോകണം എന്ന് അവൾ ശ്യാമിനോട് ചട്ടം കെട്ടി. അത് ഒരു തുടക്കം മാത്രം ആയിരുന്നു. ശ്യാമിന്റെ ജീവിതത്തിൽ അപർണ ഇല്ലാത്തത് വളരെ കുറച്ചു സമയം മാത്രം ആയിരുന്നു.
മാസങ്ങൾ വളരെ വേഗം കടന്നു പോയി. അപർണയുടെ ജോലിപരിശീലനം പൂർത്തിയായി. പുതിയ ഷിഫ്റ്റ് തുടങ്ങി അതിന്റെ ചുമതല അപർണയെ ഏല്പിച്ചു. ഉച്ച ഷിഫ്റ്റ് ശ്യാമും രാത്രി ഷിഫ്റ്റ് അപർണയും നയിച്ചു. എല്ലാ മൂന്ന് മാസത്തിലും ഷിഫ്റ്റ് മാറി മറഞ്ഞു കൊണ്ടിരുന്നു. മൂന്ന് മാസം അപർണ രാത്രി ഷിഫ്റ്റ് ആണെങ്കിൽ പിന്നത്തെ മൂന്ന് മാസം ശ്യാം രാത്രി ഷിഫ്റ്റ് ആയി. ശ്യാമും അപർണയുംകമ്പികുട്ടന്‍.നെറ്റ് അവരുടെ ലോഗ് ഇൻ ലോഗ് ഔട്ട് സമയം അഡ്ജസ്റ്റ് ചെയ്തു കൂടുതൽ സമയം ഒരുമിച്ച് ആവാൻ ശ്രമിച്ചിരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം അപർണ ഓഫീസിൽ ഇരിക്കുമ്പോൾ ശ്യാം തന്റെ രാത്രി ഷിഫ്റ്റിനായി വന്നു.
“എന്താ മാഷേ ഇന്ന് പതിവില്ലാതെ നെറ്റിയിൽ ഒരു ചന്ദനക്കുറി. ദൈവത്തിനെ മണി അടിക്കാൻ പോയോ.” അപർണ ശ്യാമിനോട് ചോദിച്ചു.
ശ്യാം ചെറിയ ഒരു ലജ്ജ കലർന്ന പുഞ്ചിരിയോടെ “ഇന്ന് എന്റെ പിറന്നാൾ ആണ്. അത് കൊണ്ട് ഒന്ന് മടിവാള അയ്യപ്പന്റെ അമ്പലത്തിൽ കയറി.”
“ഹാപ്പി ബെർത്ത്ഡേ.” എന്ന് പറഞ്ഞവൾ ശ്യാമിന്റെ കൈ കൊടുത്തു.
“പക്ഷെ തന്റെ ബെർത്ത്ഡേ അടുത്ത മാസം അല്ലെ.” അവൾ തന്റെ ആകാംഷ അടക്കി വെച്ചില്ല.
“അത് എന്റെ ഡേറ്റ് ഓഫ് ബെർത്ത് ആണ്. ഇന്ന് നാൾ പിറന്നാൾ ആണ്. വൃശ്ചികത്തിലെ വിശാഖം.”
“താൻ ഒരു കാപ്പി കുടിക്കാൻ വരുന്നോ.” അവൾ അവനെ പാൻട്രിയിലേക്ക് ക്ഷണിച്ചു.
പാൻട്രി എന്നത് അവരുടെ ഫ്ലോറിൽ നിന്നും പുറത്തു കടന്ന് ഒരു ചെറിയ ഇടനാഴിയുടെ അറ്റത്തെ ചെറിയ മുറി ആണ്. അവിടെ ഇപ്പോൾ ആരും ഉണ്ടാവില്ല എന്ന് അവർക്കറിയാം. ഉച്ച ഷിഫ്റ്റിൽ ഉള്ളവർ അവരുടെ ജോലി തീർക്കാൻ ശ്രമിക്കുക ആണ്. രാത്രി ഷിഫ്റ്റിൽ ഉള്ളവർ ഇനിയും ലോഗിൻ ചെയ്തിട്ടില്ല.