.. സൂര്യജിത് സംസാരിച്ചുകൊണ്ട് ഇരിക്കുകയാണ്.. ആ സമയത്ത് പ്രതീക്ഷിക്കാതെ ഒരു ഇരുമ്പ്തണ്ട് സൂര്യജിത്തിന്റെ തല ലക്ഷ്യമാക്കി അയാൾ അടിച്ചു.. മറ്റുള്ളവർ എന്താണെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ്…
സൂര്യജിത്തിന്റെ ബോധം പോയി എന്താണ് നീ ഈ ചെയ്തത് നിനക്ക് ഭ്രാന്ത് പിടിച്ചോ ജോസഫ് നമ്മളെ ഇവിടെ സഹായിക്കുവാൻ ഇവൻ മാത്രമേ ഉള്ളയിരുന്നു..
നിങ്ങൾ ഈ മെസേജ് ഒന്ന് വായിച്ചു നോക്ക്..
സമയം കുറവാണ് ഇവനെ തൂക്ക് എത്രയും പെട്ടെന്ന് ആ കല്ലറയിൽ എത്തണം വാക്കിയൊക്കയും അവിടെ ചെന്നിട്ട്
സാർ.. ഈ കല്ലറയുടെ ഉള്ളിലൂടെ ഒരു തുരങ്കം ഉണ്ട്..
എന്നിട്ട് നിങ്ങൾ കേറിനോക്കിയോ ഇല്ല സാർ..
നിങ്ങളൊക്കയും എന്താ കണ്ണും മിഴിച്ചു നിൽക്കുന്നത് ഇപ്പോഴും നിങ്ങൾക്ക് കഥയൊന്നും മനസ്സിലായില്ല അല്ലേ…. നമ്മൾ ഇവിടേക്ക് വാരുമ്പോൾ ഞാൻ കുറച്ചുപേരെ കൂടെ കൂട്ടിയിരുന്നു…
ഇവിടെ നടന്നതും കേൾക്കുന്നതുമായ സംഭവങ്ങൾ കെട്ടുകഥകളേക്കാൾ വിചിത്രമായാണ് എനിക്ക് തോന്നിയത്.. അതുകൊണ്ടാണ് നിങ്ങളോടുപോലും പറയാതെ ഇവരെ ഈ കല്ലറ നിരീക്ഷിക്കാൻ ഏർപ്പാട് ചെയ്തത്..
… എന്തെടാ നിങ്ങൾ കണ്ടുപിടിച്ച നീഗുഢതയുടെ കല്ലറയിലെ ചെകുത്താൻ..
ദാ സാർ..
കിട്ടിയപ്പോഴേ പൊട്ടിച്ചോടാ..
ഇത്തിരി ജീവൻ ഉണ്ട് സാർ..
ഗുഡ്..
വാ നമ്മുക്ക് ഈ കല്ലറയ്ക്കുള്ളിലെ തുരങ്കത്തിന്റെ രഹസ്യം കണ്ടെത്തണം.. ആ സൂര്യജിത്തിന് ബോധം വീണോ