നിഗുഢതയുടെ കല്ലറ Kambi Novel

Posted by

അതിനുശേക്ഷം.. ഡെർവിൻ സായിപ്പ് തിരിച്ചുപോകുമ്പോൾ.. തമ്പുരാനേ ഏൽപ്പിച്ചിട്ടുപോയി ഈ ബംഗ്ലാവും ഇതിനുചുറ്റുമുള്ള സ്ഥലങ്ങളും ആ കല്ലറയും അതിനുള്ളിലെ രഹസ്യവും…
പിന്നീട് ഇവളുടെ മുത്തശനാണ്.. ഈ ബംഗ്ലാവ് ഇവളുടെ പേരിലേക്ക് മാറ്റിയത്..
പക്ഷേ അന്ന് അവനെ കല്ലറയിൽ ബന്ധിച്ചപ്പോൾ ഇവളുടെ മുതുമുത്തശ്ശൻ ഒരു കാര്യം കൂടി പറഞ്ഞിരുന്നു…
ഇനി ഒരിക്കലും ഈ കല്ലറയിൽ രക്തം വീഴുവാൻ ഇടയാവരുത്.. അതും എന്റെ കുടുംബത്തിലെ പെൺകുട്ടിയുടെ കൈകൊണ്ടു ആവുകയും ചെയ്യരുതെന്ന്..

പക്ഷേ കാലം കടന്നുപോയപ്പോൾ..
പ്രവചനങ്ങൾ തെറ്റിയിരിക്കുന്ന..
ഇനി ഇവിടെ സംഭവിക്കുന്ന ദുരന്തങ്ങളിൽ.. ആരൊക്കെ അവശേഷിക്കുമെന്ന് ദൈവത്തിനുപോലും നിശ്ചയം ഉണ്ടായെന്ന് വരില്ല..

സൂര്യജിത്… ഇതൊക്കെ നിനക്ക് എങ്ങനെയറിയാം..

അറിയാം .. അന്ന് ഇവളുടെ മുതുമുത്തശ്ശൻ ചെയ്ത കർമ്മങ്ങളെ പറ്റി മുഴുവൻ എഴുതിവെച്ചിട്ടുണ്ടായിരുന്നു..
ഈ കഥ എന്റെ ഗുരുനാഥനിൽ നിന്നുമാണ് ഞാൻ അറിയുന്നത്.. അങ്ങനെയാണ് ഈ ഡ്രാകുളക്കോട്ടയിലേക്ക് ഞാൻ പോയത്..
ഡ്രാക്കുളയും അതിനേ ചുറ്റി പറ്റിയുള്ള രഹസ്യങ്ങളും തേടി… പക്ഷേ എല്ലാം.. വാക്കുകൾ തീർത്ത ഭയപ്പെടുത്തുന്ന വിസ്മയങ്ങൾക്ക് അപ്പുറത്ത് ശൂന്യത ആയിരുന്നു..
സൂര്യജിത് ഞങ്ങളുടെ മക്കൾ അവർ ഇനി അവരെ ജീവനോടെ കാണുവാൻ കഴിയുമോ..
അറിയില്ല ഞാൻ അറിഞ്ഞതും പഠിച്ചതും മായ അറിവിനും അപ്പുറമാണ് അവന്റെ ശക്തി…

Leave a Reply

Your email address will not be published. Required fields are marked *