ഇന്ന് ഈ രാവ് പുലരുന്നതിനു മുമ്പ് അവനെ ഇല്ലായ്മ ചെയ്യുവാനുള്ള പോംവഴി കണ്ട് എത്തേണ്ടിയിരിക്കുന്നു…..
ഇന്ന് ഈ രാത്രിയിൽ എന്തും സംഭവിക്കാം.. ഒരോ നിമിഷത്തിലും മരണത്തിന്റെ ഗന്ധം ഞാൻ തിരിച്ചറിയുന്നുണ്ട്….
ഞാൻ ആ ശപിക്കപ്പെട്ട കല്ലറയ്ക്ക് അരുകിലേക്ക് പോവുകയാണ് നിങ്ങൾ ഇവർക്ക് ഇവിടെ കാവൽ നിൽക്കു
സൂര്യജിത് നീ തനിച്ചു…
നിനക്ക് എന്തെല്ലും സംഭവിച്ചാൽ..
സൂര്യ ഞാനും വരുകയാണ് നിനക്ക് ഒപ്പം..
വേണ്ട വേണ്ട നീതു… നീ ഇവർക്ക് ഒപ്പം ഇവിടെ തന്നെ നിൽക്കു..
സൂര്യജിത് കല്ലറയ്ക്ക് അരുകിലേക്ക് പോവുന്നു.
മഴ കനത്തു.. ഇടിയും കൊല്ലിയാനും ഭൂമിയെപോലും പിളർത്തുമെന്ന് തോന്നി..
സമയം കടന്നു പോയ്കൊണ്ടേയിരുന്നു..
സൂര്യജിത് പോയിട്ട് ഒരുപാട് സമയം അയ്യല്ലോ.. ഇപ്പോൾ സമയം രാത്രി ൧൨ പന്ത്രണ്ട് മണിയായി…
അപ്പോഴാണ് പുറത്ത് വാതിലിൽ കൊട്ട് കേട്ടത്.. അവർ പോയി വാതിൽ തുറന്ന്…
അവിടുത്തെ ഒരു ജോലിക്കാരൻ ആയിരുന്നു അത്…
എന്താ നാണുപിള്ളേ.. നീതു ചോദിച്ചു.. അത് സൂര്യ സാർ പറഞ്ഞുവിട്ടതാണ്…
ഇവരോട് ആ കല്ലറയ്ക്ക് അരുകിലേക്ക് വരാൻ… തമ്പുരാട്ടിയും കൂട്ടുകാരികളും പൂജാമുറിയിൽ ഇരിക്കുവാൻ പറഞ്ഞു കതകടച്ചു..