ഡെർവിൻ സായിപ്പ് തന്റെ മകൻ …
ചെയ്ത് കൂട്ടിയ കാലംപോലും പൊറുക്കാത്ത തെറ്റുകൾക്ക്.. ശാപമോഷം നൽകി ദൈവസന്നിധിയിലേക്ക് അയക്കുവാൻ..
അങ്ങയ്ക്ക് സാധിക്കുമോ.. തിരുമേനി.. എന്ന് ചോദിച്ചു.. ..
ശ്രമിച്ചുനോക്കാം എന്നാണ് തിരുമേനി പറഞ്ഞത്..
അദ്ദേഹം മാന്ത്രിക കളമൊരുക്കി ആ നാട്ടിൽ..
പക്ഷേ ആത്മാവിനെ ആവാഹിക്കുവാൻ കഴിയാതെപോയി
അതിന്റെ ഉത്തരം കണ്ടെത്തിയ തിരുമേനി…
സായിപ്പിനോട് പറഞ്ഞു .
ദുർമരണപെട്ട.. അങ്ങയുടെ മകൻ ഉയർത്തെഴുന്നേറ്റിരിക്കുന്നു… ഈ നാട് തന്നെ നശിപ്പിക്കുവാനുള്ള പകയുമായിട്ട്….
അതിന് എന്ത് ചെയാൻ കഴിയും തിരുമേനി എന്ന് ചോദിച്ചു..
ഒരു വഴിയുണ്ട്.. അവൻ ഡ്രാക്കുള എന്നാ കഥാപാത്രമായി സ്വയം മാറിയതുകൊണ്ടാണ്..
അവനിൽ ഡ്രാക്കുളയെപോലെ പൈശാചികമായത് അവന്റെ പ്രവർത്തികൾ..
. പക്ഷേ ഇവിടെ അവനെ ഒന്നും ചെയുവാൻ കഴിയില്ല…
അങ് എനിക്ക് ഒപ്പം ഭാരതത്തിലേക്ക് വരു.. അവിടെ എന്റെ മലയാളനാട്ടിൽ അവനുള്ള കല്ലറ ഒരുക്കം നമ്മുക്ക്.. അവിടെ അങ്ങ് അവനുവേണ്ടി ഡ്രാക്കുള കോട്ടപോലെ ഒരു ബംഗ്ലാവ് പണിയണം….. അവനെ ആവാഹിച്ചു അവിടെ എത്തിക്കുവാൻ.. അവന് പ്രിയപെട്ടത് അവന്റെ അമ്മ അല്ലായിരുന്നോ ആ അമ്മയുടെ ഒരു ഫോട്ടോയും കൈയിൽ കരുതുക…
അങ്ങനെയുള്ള അവനുവേണ്ടി പണിതീർത്തതാണ് ഈ ബംഗ്ലാവ്… അവന്റെ ശരീരമില്ലാത്ത ആത്മാവിനെ ആ കല്ലാറയിൽ ബന്ധിച്ചു..