… വരണ്ടി വരണ്ടിവന്നു നീതു… ആദ്യം നിന്റെ തറവാട്ടിൽ ആണ് പോയത് അവിടെനിന്നും ഞാൻ അറിഞ്ഞു അഞ്ചു കൊല്ലമായി നീ തറവാട്ടിൽ ചെല്ലാറില്ലന്ന്… അതിനും കാരണം ഞാൻ തന്നെയെന്നു അറിഞ്ഞു..
നിന്നെ അനേഷിച്ചു ഇറങ്ങാൻ നേരമാണ് കാര്യസ്ഥനെ കണ്ടത് അദ്ദേഹമാണ് പറഞ്ഞത് നീ ഇവിടെ ഉണ്ടെന്ന്..
അല്ല ഇവരൊക്കെ ആരാണ്
നീതു അവൻ പോയതിനു ശേക്ഷം അവളുടെ ജീവിതത്തിൽ ഈ നിമിഷം വരെയും സംഭവിച്ചതൊക്കെയും പറയുന്നു..
കാറ്റിന്റെ ഗതി അത് മാറി വീശുവാൻ തുടങ്ങി നീതു… ചെയ്ത തെറ്റുകളുടെ ഫലം മരണത്തിന്റെ മുഖവുമായി മുന്നിൽ വന്ന് നിൽക്കുന്നു… ഇപ്പോൾ
ഇതൊക്കെയും സൂര്യജിത്തിന് എങ്ങനെ അറിയാം…
പറയാം നീതു ഉൾപടെ എല്ലാവരുടെയും മുഖത്ത് ആകാംഷ പടർന്നു..
ഈ മണ്ണിൽ കാൽകുത്തിയപ്പോൾ ഞാൻ അറിഞ്ഞു ഗതികിട്ടാതെ അലയുന്ന ആത്മാക്കളുടെ സാന്നിധ്യം… ഒന്നല്ല രണ്ടുപേർ
ഡോക്ടറും പോലീസ് ഓഫിസറുമാണോ..
അല്ല അവർ അവർ അർഹിച്ച ശിക്ഷതന്നെയാണ് അവർക്ക് കിട്ടിയത്
അപ്പോൾ ഞങ്ങളുടെ മക്കളാണോ..
അല്ല
പിന്നേ പിന്നെയാര്