എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Posted by

സീനത്ത് : ഇത് പിടിക്ക് അർജുൻ

ഞാൻ : വേണ്ട ഇത്ത

സീനത്ത് : മര്യാദക്ക് വാങ്ങാൻ നോക്ക്

എന്ന് പറഞ്ഞു കൊണ്ട് സീനത്ത് എന്റെ കൈ പിടിച്ച് ക്യാഷ് കൈയിൽ വെച്ചു തന്നു

ഞാൻ : മം… ഈ കടമൊക്കെ ഞാൻ എങ്ങനെ വീട്ടാനാ ഇത്ത

പുഞ്ചിരിച്ചു കൊണ്ട്

സീനത്ത് : അതിന് കടം തന്നതല്ലെങ്കിലോ

ഞാൻ : മം..

സീനത്ത് : ഞാൻ എന്നാ പോവാൻ നോക്കട്ടെ

ഞാൻ : പോവാണോ, ഒരു ചായ കുടിച്ചിട്ട് പോവാം

സീനത്ത് : ഏയ്‌ വേണ്ട അർജുൻ

ഞാൻ : മം…

സീനത്ത് : അച്ഛനെ ഡിസ്ചാർജ് ചെയ്തു കഴിയുമ്പോ വിളിക്ക്

ഞാൻ : ആ…

സീനത്ത് : എന്നാ ശരി

എന്ന് പറഞ്ഞു കൊണ്ട് സീനത്ത് ഹോസ്പിറ്റലിന് പുറത്തേക്ക് പോയ്‌, ക്യാഷ് പോക്കറ്റിലാക്കി ഞാൻ ഹോസ്പിറ്റലിലേക്ക് കയറി, വൈകിട്ട് നാല് മണിയോടെ അച്ഛനെ സെക്കൻഡ് ഫ്ലോറിലുള്ള ജെൻസിന്റെ വാർഡിലേക്ക് മാറ്റി, തല കറങ്ങി വീണപ്പോൾ പൊട്ടിയ നെറ്റിയിലെ മുറിവിൽ ബാന്റേജ് വെച്ച് കെട്ടിയിട്ടുണ്ട് പിന്നെ കൈയിൽ മെഡിസിനും ഗ്ലൂക്കോസും കേറ്റാനുള്ള സൂചിയും അല്ലാതെ വേറെ കുഴപ്പമൊന്നും അച്ഛനില്ല, ആള് ഇപ്പൊ നല്ല ഉഷാറിലാണ്, അത് കണ്ടപ്പോൾ തന്നെ എനിക്കും അമ്മയ്ക്കും പകുതി ആശ്വാസമായി, വാർഡിലെ ബെഡൊക്കെ കാലിയാണെങ്കിലും അച്ഛനെ കിടത്തിയിരിക്കുന്ന ബെഡിന്റെ അടുത്തുള്ള ബെഡിൽ മെലിഞ്ഞുണങ്ങിയ പത്തെൺമ്പത് വയസ്സുള്ള ഒരു കാർന്നോര് കിടപ്പുണ്ട്, ദേഹത്ത് പൂണൂലൊക്കെ കണ്ടിട്ട് ഏതോ അമ്പലത്തിലെ ശാന്തിയെ പോലെയുണ്ട്, അങ്ങേരുടെ രൂപ സാദൃശ്യത്തോടെ കണ്ണടയൊക്കെ വെച്ച് ബുദ്ധിജീവിയെപ്പോലെ വെളുത്ത് മെലിഞ്ഞു പൊക്കമുള്ള ഒരു പത്തിരുപത്തഞ്ച് വയസ്സ് തോന്നിക്കുന്ന ചെറുപ്പക്കാരനുമായി സംസാരിച്ചപ്പോഴാണ് കിളവൻ പ്രെഷറടിച്ച് വലതു സൈഡ് പാരലൈസായ് ഒരു മാസം ഇവിടെ കിടപ്പാണെന്ന് അറിഞ്ഞത്, കാർന്നോരുടെ കൊച്ചു മോനായിരിക്കും, ഇരുപ്പുറക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഫോൺ വരുമ്പോൾ ഇടക്ക് അവൻ സംസാരിക്കുന്നത് കേട്ട്

ഞാൻ : അതേത് ഭാഷയാണ് അമ്മ?

അമ്മ : അത് കൊങ്കണിയാണ് മോനെ

ഞാൻ : ഓ… വെറുതെയല്ല ഒന്നും മനസിലാകാത്തത്

Leave a Reply

Your email address will not be published. Required fields are marked *