മനക്കൽ ഗ്രാമം 9
Manakkal Gramam Part 9 | Author : Achu Mon
[ Previous Part ] [ www.kkstories.com]
നിങ്ങൾക്ക് ഈ കഥ ഇഷടമാകുന്നുണ്ട് എന്ന് അറിയുന്നതിൽ സന്തോഷം ഉണ്ട്…
കൂടുതൽ വെറുപ്പിക്കുന്നില്ല കഥയിലേക്ക് കടക്കാം..
ഇന്നേക്ക് 3 ദിവസമായി ബ്രെഹ്മദത്തൻ നമ്പൂതിരി അച്ചുവിനെയും കൊണ്ട് മുറിയിലേക്ക് കയറി കതകടിച്ചിട്ട്… ഈ 3 ദിവസവും ജലപാനമില്ലാതെ അവർ മുറിക്കുളിൽ തന്നെയാണ്.. പുറത്തേക്ക് വന്നിട്ടേയില്ല…
പുറത്തു എല്ലാവരും അക്ഷമരായി നിൽക്കുകയാണ്… ആരും അവരവരുടെ വീടുകളിലേക്ക് പോലും പോകാതെ കാണില്ലെണ്ണയോഴിച്ചു ബ്രെഹ്മദത്തൻ നമ്പൂതിരി പുറത്തേക്ക് വരാൻ കാത്തിരിക്കുകയാണ്…
പലരും പലപ്പോഴായി ശിങ്കിടിയുടെ അടുത്ത അകത്തു എന്താണ് നടക്കുന്നത് എന്ന് നോക്കാൻ ആവശ്യപ്പെട്ടെങ്കിലും ശിങ്കിടി അണുവിട മാറാതെ നിൽക്കുകയാണ്… ബ്രെഹ്മദത്തൻ നമ്പൂതിരിയുടെ ക്ഷിപ്രകോപം അറിയാവുന്നത് കൊണ്ട് പ്രമാണിമാർക്കും കയറി നോക്കാൻ ഒരു ഭയം….
അത് മാത്രമല്ല എല്ലാവരുടെയും ഉള്ളിലും അകാരണമായ ഒരു ഭയം ഉടലെടുത്തിരുന്നു… ബ്രെഹ്മദത്തൻ നമ്പൂതിരി പറഞ്ഞത് പോലെ ആ നാട്ടിലുള്ള എല്ലാ പ്രമാണിമാരും ഒരു രീതിയില്ലെങ്കിൽ വേറൊരു രീതിയിൽ ബാധിക്കപ്പെട്ടിരുന്നു… ബ്രഹ്മദത്തൻ നമ്പൂതിരിക്ക് മാത്രമേ ഇപ്പോൾ ഉടലെടുത്തിരിക്കുന്ന പ്രേശ്നങ്ങളിൽ നിന്നവരെ രക്ഷപെടുത്താൻ കഴിയു എന്ന് അവർക്ക് അറിയാം.. അത് കൊണ്ട് ക്ഷമയോട് കാത്തുനില്കുകയല്ലാതെ അവരുടെ മുന്നിൽ വേറെ വഴിയില്ല…
എടുത്ത് ചാടി എന്തെകിലും ചെയ്തിട്ട് അദ്ദേഹം കുടി കൈയൊഴിഞ്ഞാൽ, പിന്നെ വരുന്നത് അനുഭവിക്കയല്ലാതെ വേറെ മാർഗ്ഗമൊന്നുമില്ല…