സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax]

Posted by

അതുകൊണ്ടാണ് പാതി വിലയ്ക്ക് അവിടെ ഉണ്ടായിരുന്ന അറുപതു സെന്റ് പറമ്പ് പെട്ടന്നു വില്പനയ്ക്ക് വെച്ചത്…പ്രദീപിന്റെ ഭാഗ്യം വേറെ ആരെങ്കിലും കച്ചോടം ആക്കുന്നതിനു മുൻപ് അയാൾ തന്നെ അത് സ്വന്തമാക്കി അവിടെ പണി തുടങ്ങി വെച്ചു. പെട്ടന്നു തന്നെ ഒരു പ്ലാൻ ഉണ്ടാക്കി അപേക്ഷ കൊടുത്തു, പ്രദീപ്‌ സർക്കാർ ഉദ്യോഗസ്ഥൻ ആയതുകൊണ്ട് വീട് ഉണ്ടാക്കാനുള്ള ബിൽഡിംഗ്‌ പെർമിറ്റ്‌ ഒക്കെ പെട്ടന്ന് ശെരിയായി. ശശി മേസ്തിരി എന്നൊരാൾക്ക് പണി ഏല്പിച്ചു…ഇടുക്കിക്കാരൻ ആണെങ്കിലും ശശി മേസ്തിരി കേരളത്തിലും അവിടെയും ഇവിടെയുമായി ഒരുപാട് വീടുകൾ പണിത് കൊടുത്തിട്ടുണ്ട്…അത്രയും പെർഫെക്ഷൻ ആണ് അദ്ദേഹം ജോലിയിൽ…

ആളൊരു സിവിൽ എഞ്ചിനീയർ കൂടിയായതുകൊണ്ട് നല്ല അറിവും ഈ മേഖലയിൽ ഉണ്ട്. ചെയുന്ന ജോലിയോട് നൂറ് ശതമാനം ആത്മാർത്ഥയുണ്ട് അതുകൊണ്ട് തന്നെ അയാൾ ആ ഫീൽഡിൽ നിന്നുള്ള വരുമാനം കൊണ്ടു ഒരു കോടീശ്വരനായി എങ്കിലും അതിന്റെ അഹങ്കാരം ഒന്നും ഇല്ലാത്ത മനുഷ്യനാണ്.

തന്റെ പണിക്കാരുടെ കൂടെ തന്നെ ജോലി ചെയ്യും അവരുടെ ഒപ്പം തന്നെ ഭക്ഷണം കഴിക്കും തന്റെ വലിയ വീട്ടിൽ തന്നെ പണികർക്ക് താമസിക്കാൻ ഉള്ള മുറി കൊടുക്കും നല്ല കൂലിയും കൊടുക്കും. കൂടുതൽ കച്ചോടം ഉണ്ടാക്കി കുറഞ്ഞ ചിലവിൽ നല്ല വീടുകൾ നിർമിച്ചു കൊടുക്കുക അങ്ങനെ ലാഭം ഇരട്ടിയാക്കുക അതാണ് അങ്ങേരുടെ ബിസിനസ്‌ ട്രിക്ക്…

പ്രദീപിന്റെ കൈയിൽ ഉടനെ പൈസ എടുക്കാൻ ഉള്ള അവസ്ഥയില്ലെന്ന് മനസിലാക്കിയ അയാൾ, അങ്ങേരുമായി പണ്ടുമുതലേ നല്ല പരിജയം പ്രദീപിന് ഉള്ളതുകൊണ്ട് ശശി മേസ്തിരി ഒരു കാര്യം മുന്നോട്ട് വെച്ചു….

വീട് മുഴുവൻ അയാൾ അയാളുടെ ചിലവിൽ തന്നെ ഉണ്ടാക്കും കാശ് ഉള്ളത് പോലെ തന്നാൽ മതി എന്ന്… പ്രദീപിന് ആദ്യം ഒരു ദുരഭിമാനം തോന്നിയെങ്കിലും പിന്നെ അത് സമ്മതിച്ചു…വല്ല ബാങ്കിലും ലോൺ എടുത്തു മുടിയുന്നതിനു പകരം അത് തന്നെ നല്ലത് എന്ന് അയാൾക്ക് തോന്നി…

അങ്ങനെ വീട് പണി അവിടെ തുടർന്നു കൊണ്ടിരുന്നു… എല്ലാം ശശി മേസ്തിരി ഏറ്റത്കൊണ്ട് അങ്ങോട്ടേക്ക് ഒന്ന് പോയി നോക്കണ്ട ആവിശ്യംപോലും പ്രദീപിന് വന്നിട്ടില്ല. വീടിന്റെ ഫൌണ്ടേഷനിലെ പണിയെല്ലാം മൂന്നു മാസം കൊണ്ടു കഴിഞ്ഞു ഇനി തറ പണി മാത്രമാണ് ബാക്കിയുള്ളത് ഉള്ളത്…

Leave a Reply

Your email address will not be published. Required fields are marked *