ജീവിത സൗഭാഗ്യം 17 [മീനു]

Posted by

മനോജ്: ഞാൻ അങ്ങനെ ഒന്നും കരുതുന്നില്ല സിദ്ധു. ഞാൻ പറഞ്ഞത്, ഇനി അങ്ങനെ ഉണ്ടെങ്കിലും, ഇനി അങ്ങനെ മുൻപോട്ട് ഉണ്ടായാലും അത് നീ ആണെങ്കിൽ എനിക്ക് സന്തോഷമേ ഉള്ളു എന്നാണു.

സിദ്ധു: മനോജ്… നീ ഇതൊന്നു നിർത്തിക്കെ… പോയി കിടന്നുറങ്ങ്… വേറൊന്നും വിചാരിച്ചു കൂട്ടണ്ട….

മനോജ് സിദ്ധു നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. “ഞാൻ ശരിക്കും പറഞ്ഞതാ. എനിക്ക് നിന്നെ വിശ്വാസം ആണ്.”

സിദ്ധു: വിഷമിക്കേണ്ട… അവൾ സേഫ് ആണ്… നിങ്ങളുടെ ലൈഫ് ഉം… സമാധാനം ആയിട്ട് പോയി ഉറങ്ങിക്കോ… ഞാൻ ഉണ്ട് കൂടെ…

——————————————————————————————————————–

പിറ്റേന്ന് ഓഫീസിൽ എത്തിയ സിദ്ധു സ്നേഹയോടൊപ്പം ഒഫീഷ്യൽ തിരക്കിലായി.

സ്നേഹ: സിദ്ധു, ഇന്നലെ ലീവ് എടുത്ത് ഇവിടെ പോയതാ? വിളിച്ചിട്ടും എടുക്കുന്നുണ്ടായിരുന്നില്ലല്ലോ. വല്ല ചുറ്റികളിയും ആണോ? ഞാൻ മീര നെ ഒന്ന് വിളിക്കണം എന്ന് ആലോചിച്ചത് ആണ്. പിന്നെ വേണ്ട എന്ന് വച്ചു.

സിദ്ധു: മീരയെ യോ? എന്തിനു?

സ്നേഹ: സിദ്ധു… നിങ്ങൾ തമ്മിൽ ക്ലോസ് ആണെന്ന് എല്ലാര്ക്കും അറിയാം. പല കഥകളും പ്രചരിക്കുന്നും ഉണ്ടായിരുന്നു, പിന്നെ അവൾ പോയതിനു ശേഷം ആണ് എല്ലാം ഒന്ന് കെട്ടടങ്ങിയത്. പക്ഷെ സത്യം ആർക്കും ശരിക്കും അറിയില്ലെങ്കിലും, എനിക്ക് ഉറപ്പ് ഉണ്ട് നിങ്ങൾ തമ്മിൽ നല്ല ക്ലോസ് ആണെന്ന്, അവൾ അത്രക്ക് സിദ്ധു ൻ്റെ അടുത്ത ഇടപഴകുന്നുണ്ട്. അത് വെറുതെ വരില്ലല്ലോ.

സിദ്ധു: നീ ജോലി ചെയ്യാൻ നോക്ക്.

സ്നേഹ: അത് ഞാൻ സിദ്ധു പറയുന്നത് പോലെ തന്നെ ചെയ്യും. പക്ഷെ ഉള്ളിൽ എവിടെയോ ഒരു കള്ളത്തരം ഉണ്ടല്ലോ മോനെ.

സിദ്ധു: എൻ്റെ പൊന്നു സ്നേഹ, നിനക്ക് വേറെ പണി ഒന്നും ഇല്ലേ?

സ്നേഹ: ഓക്കേ… ഞാൻ വിട്ടു…

സിദ്ധു: നമുക്ക് ഒന്ന് പുറത്തു പോണം ഉച്ച കഴിഞ്ഞു, ഒരു ഡിസ്കഷൻ വേണ്ടി.

സ്നേഹ: ഇവിടെ?

സിദ്ധു: പനമ്പിള്ളി നഗർ.

സ്നേഹ: ഓക്കേ. ഹോട്ടൽ ഹയാത്ത് ഫൈനലൈസ് ചെയ്യട്ടെ? എവെന്റ്റ് ടീം ഫൈനലൈസ് ആക്കി ഇന്നലെ ഞാൻ.

സിദ്ധു: ഓക്കേ.

സ്നേഹ: ഹോട്ടൽ പോവണോ?

Leave a Reply

Your email address will not be published. Required fields are marked *