നിശയുടെ ചിറകില്‍ തനിയെ [Smitha]

Posted by

“ആര് ശ്രദ്ധിക്കുന്നു, രഞ്ജിത്ത്? നീ കാര്യം പറ!”

എന്‍റെ മറുപടി കേട്ട് അവന്‍ കണ്ണുകള്‍ മിഴിച്ചു.

“എന്താ?”

അത്കണ്ട് ഞാന്‍ ചോദിച്ചു.

“അല്ല, മുഖമടച്ചുള്ള ഒരടിയാ ഞാന്‍ പ്രതീക്ഷിച്ചേ. ഹരിശ്ചന്ദ്രന്‍ എന്ന് വിളിപ്പേരുള്ള നിങ്ങളുടെ ഭര്‍ത്താവിനെ തേജോവധം ചെയ്യുന്ന തരത്തില്‍ ഒക്കെ ചോദിച്ചാ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടില്ലല്ലോ!”

“കളിയാക്കല്ലേ!”

“ഈ രണ്ടു ദിവസോം രാത്രി ഒരു പത്തുമണി വരെ അയാള് ലതിക ചേച്ചീടെ മകള്‍ടെ കൂടെയായിരുന്നു…ആ ശൃംഗാരിയല്ലേ അയാടെ ഓഫീസിലെ പുതിയ സ്റ്റാഫ്?”

ഞാന്‍ അവനെ തുറിച്ചുനോക്കി.

“നോ!”

ഞാന്‍ പെട്ടെന്ന് പറഞ്ഞു. ഡോക്റ്റര്‍ ഫിലിപ്പില്‍ നിന്നറിഞ്ഞ കാര്യം ഞാന്‍ പെട്ടെന്നോര്‍ത്തു. ഇല്ല. അത്തരം ഒരു കള്ളം പറയാന്‍ മാത്രമേ സാമിന് പറ്റുകയുള്ളൂ. സ്വന്തം കഴിവില്ലായ്മ മറയ്ക്കാന്‍! അല്ലാതെ, തന്‍റെ വയസ്സിന് പകുതി മാത്രം പ്രായമുള്ള ഒരു പെണ്ണിന്‍റെയൊപ്പം അവിഹിതം നടത്തുന്ന കാര്യം സാം ഒരിക്കലും ചിന്തിക്കില്ല.

“ഞാന്‍ ചുമ്മാ കഥയുണ്ടാക്കി പറയുന്നതല്ല, ചേച്ചീ…”

“ഞാന്‍ വിശ്വസിക്കില്ല…”

ഞാന്‍ പറഞ്ഞു.

“നിനക്ക് സാമിനോട് ഇഷ്ട്ടക്കേടുണ്ട്…അതുകൊണ്ട്…”

“ഇഷ്ട്ടക്കേടുണ്ട്,”

അവന്‍ പറഞ്ഞു.

“ഞാന്‍ സീരിയസ്സായാ പറയുന്നേ..അയാള്‍…”

“എനിക്ക് നിന്നെ അറിയാം, രഞ്ജിത്ത്…”

ഞാന്‍ അവനെ രൂക്ഷമായി നോക്കി.

“ഇവിടെ ആദ്യം വന്ന ദിവസം തന്നെ നീ എന്നെ നോക്കിയ നോട്ടം ഒന്നും ഞാന്‍ മറന്നിട്ടില്ല..അതിന് ശേഷം പലതവണ നീയെന്നെ അരുതാത്ത നോട്ടവും വര്‍ത്താനവും ഒക്കെ പറഞ്ഞിട്ടുണ്ട്…എന്‍റെ മനസ്സില്‍ സാമിനോടുള്ള വിദ്വേഷം കുത്തി നെറച്ചിട്ട് നെനക്ക് കാര്യം കാണണം! അതല്ലേ നിന്‍റെ ഉദ്ദേശം?”

രഞ്ജിത്ത് എന്നെ പുച്ഛത്തോടെ നോക്കി. എന്നിട്ട് പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്തു.

“മിനിങ്ങാന്ന് വൈകുന്നേരം എന്നുവെച്ചാ ഒരേഴുമണി ആയപ്പം ഞാന്‍ ലതിക ചേച്ചീടെ വീട്ടില്‍ പോയി…”

അവന്‍ പറഞ്ഞു.

“അവര് പൈസ തരാന്ന് പറഞ്ഞാരുന്നു…ഞാന്‍ നടന്നാ പോയെ…മുമ്പി അയാടെ കാറ് പോകുന്നു…ഗേറ്റിനടുത്ത് എത്തീപ്പം കാര്‍ അയാള് നിര്‍ത്തി… കാറില്‍ നിന്നും ഇറങ്ങുന്നത് വരെ എനിക്ക് ഒരു പന്തികേടും തോന്നീല്ല…എന്നാല്‍…”

രഞ്ജിത്ത് ഒന്ന് പുറത്തേക്കു നോക്കി. അവന്‍ പറയാന്‍ പോകുന്നത് എന്തായിരിക്കാം എന്ന ആകാംക്ഷയില്‍ ഞാന്‍ അവനെയും.

“എന്നാല്‍…”

Leave a Reply

Your email address will not be published. Required fields are marked *