” വിനുവിന് നമ്മുടെ ടൗണിന് കുറച്ച് അടുത്തായി അവരുടെ തറവാട് വകയിൽ ഒരു സ്ഥലമുണ്ട്… ആ സ്ഥലത്തിനെ ചൊല്ലി വളരെക്കാലം മുന്നേ ഒരു കേസ് ഉണ്ടായിരുന്നു.. അതിന് കാരണക്കാരൻ അവന്റെ മുൻകാല ഒരു ബിസിനസ് പാർട്ണറുമായിരുന്നു…കണ്ണൂർ സിറ്റി കേന്ദ്രീകരിച്ചു പോകുന്ന ഒരു ഐടി കമ്പനിയായ ആർ കെ ടെക്നോളജിസിന്റെ ഒരു രാജ്കുമാറാണ് കക്ഷി… ”
അച്ഛനെന്നോട് കാര്യങ്ങൾ പറയുമ്പോൾ ഞാൻ ശ്രദ്ധാപൂർവ്വം അത് കേൾക്കുവായിരുന്നു…കൂട്ടത്തിൽ ആ നാമങ്ങൾ എന്നിൽ ശക്തമായി കൊത്തിവെക്കുകയും ചെയ്തു… ” രാജ്കുമാർ… ആർ കെ ടെക്നോളജീസ്… ”
” അത് വിനുവിൽ നിന്നും അയാൾ തട്ടിയെടുക്കാൻ പല വിധത്തിലും ശ്രമിച്ചു കള്ള പവർ ഓഫ് അറ്റോർണി ഉണ്ടാക്കിയും മറ്റും…അയാൾക്ക് അവിടെ ഒരു ഐ ടി ഹബ് തുടങ്ങണം അതിന് വേണ്ടിയാണ്…പക്ഷെ വിനു നിയമ വഴി നീങ്ങിയതോടെ അയാൾക്ക് അത് തടസമായി…ഒടുക്കമത് കേസ് ആയി കോടതിയിൽ എത്തി…ഇനി അതിന്റെ വിധി വരണം…ഇപ്പൊ അടുത്ത് ഉണ്ടാവും…അത് വിനുവിന് അനുകൂലവും ആയിരിക്കും… ”
അച്ഛൻ പറഞ്ഞ് നിർത്തി എന്നെ ഒന്ന് നോക്കി…
” അങ്കിളിന് അനുകൂലം ആയിട്ടാണല്ലോ വരുമെന്ന് പറഞ്ഞത് പിന്നെന്താ പ്രശ്നം… ”
ഞാൻ സ്വഭാവികമായും എന്നിൽ വന്ന ഒരു സംശയം കൂടെ അച്ഛനോട് തിരക്കി…
” അതാണ് പ്രശ്നം…അവനാളൊരു പരമ ചെറ്റയാടാ…ഇത്രയും കാലം കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കുന്നത് കൊണ്ടാ അവൻ അടങ്ങി നിന്നത്…വിധി വന്ന് അവനെതിരായാൽ അവനെന്തൊക്കെ ചെയ്യും എന്ന് ആർക്കും ചിന്തിക്കാൻ പറ്റില്ല…അതാണ് വിനുവിന്റെ പേടി… ”
അച്ഛൻ കാര്യം മൊത്തത്തിൽ പറഞ്ഞ് ക്ലൈമാക്സിട്ടപ്പോൾ എനിക്ക് ഏകദേശം ഒരു റൂട്ട് കിട്ടി…അതാണ് കാര്യം…മ്മ് കൊള്ളാം….അപ്പൊ വില്ലാനാളിത്തിരി കടുപ്പക്കാരനാണ്…
” നീയിത് ഇനി അറിഞ്ഞത് ആരോടും പറയാൻ നിൽക്കണ്ടാ…നോക്കാം നമ്മുക്ക് വഴിയെ എന്താവൂന്ന്… ”
ചിന്തയിൽ മുഴുകി കൊണ്ടിരുന്ന എന്നെ തിരികെ കൊണ്ടുവന്നത് അച്ഛൻ്റെ ഓർമ്മപെടുത്തലായിരുന്നു…
” ഹേയ് ഇല്ല…ഇന്നലെ അത് കേട്ടപ്പൊ അറിയാൻ ഉള്ള ഒരു തൊര കൊണ്ട് ചോദിച്ചതാ..അല്ലാതെ ഇതിലൊക്കെ എനിക്ക് എന്ത് ചെയ്യാൻ പറ്റും… “