അവളെന്നെ കാളിയാക്കി ചിരിച്ചുകൊണ്ട് മറുപടി നൽകിയ ശേഷം തിരിച്ചെന്നെ ബെഡ്ഡിലേക്ക് തള്ളിനടത്തുമ്പോഴായിരുന്നു പിള്ളേരുടെ ഭാഗത്തേക്ക് ഞങ്ങളുടെ ശ്രദ്ധ പൂർണ്ണമായും എത്തിയത്… എല്ലാം കണ്ണും തുറന്ന് ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ട്…അതോടെ ഞങ്ങളും രണ്ടൂം ചമ്മിയ മുഖഭാവത്തോടെ പരസ്പരം നോക്കി…
” കഴിഞ്ഞോ…?ഞങ്ങൾക്കൊന്ന് കിടക്കണാർന്നു… ”
അഭി ആ കിടപ്പിൽ തന്നെ ഞങ്ങളെ നോക്കി ചോദിച്ചു…
” അല്ല പിന്നെ പാതിരാത്രി ശൃംഗരിക്കുവാ രണ്ടും…ഇനിയും ഇവിടെ കെടന്ന് കിന്നരിച്ചാ രണ്ടീനേം തൂക്കി എടുത്ത് വരാന്തയിലേക്ക് എറിയും….എന്ന് മൊറട്ട് സിംഗിൾ നന്ദു പറയാൻ പറഞ്ഞു… ”
ശ്രീ നന്ദുവെ ചൂണ്ടിക്കാട്ടി കളിയാക്കി ചിരിക്കും പോലെ ഞങ്ങളെ നോക്കി പറഞ്ഞതും ചമ്മിപോയ ദിവ്യ കോടീശ്വരനിലെ മണിക്കുട്ടി പോലും ഓടാത്ത സ്പീഡിൽ സ്ഥലം വിട്ടു…
” നിനക്കൊക്കെ ഒന്ന് കിടന്നുറങ്ങി കൂടെ നാറികളെ.. ”
ഞാൻ അവള് പോയതും അവന്മാരെ നോക്കി ചമ്മിയ മുഖഭാവത്തോടെ പറഞ്ഞു…
” പിന്നേ നിൻ്റേം അവളുടേം സംസാരം ഇങ്ങനെ കേൾക്കുമ്പോൾ വല്ല ചാത്തനും യക്ഷിയും സംസാരിക്കുന്നതാണെന്ന് കരുതി കണ്ണുംപൂട്ടി മന്ത്രം ജപിച്ച് കിടക്കാൻ ഞങ്ങൾ വല്ല മനയിലോ ഇല്ലത്തിലോ ഒന്നുമല്ല മൈരേ കിടക്കുന്നത്… ”
പറഞ്ഞു തീർന്നതും നന്ദുവിൻ്റെ മറുപടി ശരവേഗത്തിൽ കിട്ടി ബോധിച്ചു…ഉഫ് വെടിപ്പായി ഇനി സുഖമായിട്ടുറങ്ങാം…അതോടെ ഞാൻ പിന്നെ ലവന്മാരുടെ മുഖത്ത് നോക്കാതെ ഒരൊറ്റ വീഴ്ച്ചയായിരുന്നു ബെഡ്ഡിലേക്ക്…അല്ലെങ്കിൽ നേരം വെളുക്കുന്നതിന് മുന്നേ ഇവന്മാരെന്നെ വെളുപ്പിക്കും…
പിന്നെ പിറ്റേന്ന് കണ്ണ് തുറന്ന് വീടെത്തും വരെ പറയത്തക്ക കാര്യങ്ങൾ ഒന്നുമില്ലായിരുന്നു…അതിന് കാരണവും ഉണ്ട് ഞാനിത്തിരി നേരത്തെ എഴുന്നേറ്റ് വീട് പിടിക്കണം എന്ന ചിന്ത ഇന്നലെ കണക്ക് കൂട്ടിയിരുന്നു…വേറൊന്നിനുമല്ല അതാവുമ്പോൾ അച്ഛനോട് ഇന്നലെ കേട്ടത്തിനെ പറ്റി തഞ്ചത്തിൽ എങ്ങനേലും ചോദിച്ചറിയുകയും ചെയ്യാം..അതോടെ പിള്ളേര് എഴുന്നേൽക്കും മുന്നേ ഞാൻ പറഞ്ഞിട്ടിറങ്ങി…ഇറങ്ങുന്ന നേരം ദിവ്യയോടും പറഞ്ഞിട്ടാണ് ഇറങ്ങിയത്…അങ്ങനെ വീടെത്തുമ്പോൾ പ്രതീക്ഷിച്ച പോലെ തന്നെ മൂപ്പര് പത്രത്തിൽ തല പൂഴ്ത്തി തന്നെ ഇരിപ്പുണ്ടായിരുന്നൂ… പുള്ളിക്കാരൻ ജോലിക്ക് പോകാൻ റെഡി ആയി ഇരിക്കുന്നതാണ്…അതോടെ ഞാൻ വണ്ടിയും പാർക്ക് ചെയ്ത് ഉമ്മറത്തേക്ക് കയറി…