കണക്കുപുസ്തകം 3 [Wanderlust]

Posted by

: ഹരിയേട്ടാ…. ഇന്നലെ അന്നാമ്മ വിളിച്ചിരുന്നു. ചുമ്മാ വിളിച്ചതാ. എന്നെ കമ്പനിയാക്കാനുള്ള പ്ലാനാണ്. സൂത്രത്തിൽ ഹരിയേട്ടനെക്കുറിച്ചും ഹരിയേട്ടന്റെ യാത്രകളെക്കുറിച്ചൊക്കെ ചോദിച്ചു…

: നീ ഒന്നും പറഞ്ഞില്ലല്ലോ അല്ലെ…

: ഇപ്പൊഴും വിശ്വാസമില്ല അല്ലെ ദുഷ്ടൻ….

: അത് കലക്കി… ഇപ്പോഴാ നീയെന്റെ പെണ്ണായത്… ഇതുപോലെ ഫ്രീയായിട്ട് സംസാരിക്കണം.

: അല്ല നമുക്ക് പോകണ്ടേ…

സ്വപ്നയുടെ കവിളിൽ ചെറുതായി ഒരു അടികൊടുത്ത് ഹരി വണ്ടിയെടുത്തു. ആദ്യമായി ഹരിയുടെ കൈ തനറെ കവിളിൽ സ്പർശിച്ചതിന്റെ കുളിരിൽ സ്വപ്ന നാണത്തോടെ ഹരിയെ നോക്കിയിരുന്നു. വണ്ടിയിൽ ശബ്ദം കുറച്ചുവച്ചിരിക്കുന്ന പ്രണയഗാനങ്ങളിൽ ലയിച്ചുകൊണ്ട് അവൾ ഓരോ കിനാവുകണ്ടുകൊണ്ട് യാത്ര തുടർന്നു. ദൂരങ്ങൾ താണ്ടുംതോറും സ്വപ്നയ്ക്കും ഹരിക്കുമിടയിലുള്ള അകലം കുറഞ്ഞുവന്നു. അവൾ മനസ്സറിഞ്ഞ് ഹരിയേട്ടാ എന്ന് വിളിക്കുന്നത് ഹരിയെ  സന്തോഷിപ്പിച്ചു. ഏകദേശം രണ്ടുമണിയോടെ അവർ കണ്ണൂരിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോയി.

: ഹലോ മാഡം… ഇങ്ങനെ സ്വപ്നം കണ്ടുകൊണ്ട് ഇരുന്നാമതിയോ.. എന്തെങ്കിലും  കഴിക്കണ്ടേ..

: രണ്ട് മണിയല്ലേ ആയുള്ളൂ… ഹരിയേട്ടന് വിശക്കുന്നുണ്ടോ…

: പിന്നില്ലാതെ…

: ഇനിയും കുറേ ദൂരമുണ്ടോ…

: ഹേയ്…. ഇനി ഒരു അരമണിക്കൂർ ഓടിയാൽ വീട്ടിലെത്താം…

: എന്ന വീട്ടിൽ പോയിട്ട് കഴിച്ചാൽ പോരെ….

: അവരൊക്കെ നേരത്തേ കഴിച്ച് ഉച്ചയുറക്കത്തിൽ ആയിരിക്കും..  വൈകുന്നേരമേ എത്തൂ എന്നാ ഞാൻ പറഞ്ഞിരിക്കുന്നത്… അമ്മായിയുടെ വക  കിടിലൻ ഡിന്നർ ഉണ്ടാവും..ഇപ്പൊ നമുക്ക് നല്ലൊരു ബിരിയാണി കഴിക്കാം എന്തേ…

: എന്ന വാ… കണ്ണൂരിന്റെ ബിരിയാണി എങ്ങനുണ്ടെന്ന് നോക്കട്ടെ…

: വാഴയിലയിൽ പൊതിഞ്ഞ നല്ല ചിക്കൻ ധം ബിരിയാണി കിട്ടുന്ന ഒരു ഹോട്ടലുണ്ട്… എന്റെ മോളെ… പറയുമ്പോ തന്നെ വായിൽ വെള്ളമൂറുന്നു…

: അത്രയ്ക്ക് ഭയങ്കരമാണോ…സ്വന്തം നാടാണെന്ന് വച്ചിട്ട് ഇങ്ങനെ തള്ളല്ലേ ഹരിയേട്ടാ

: നീ വാ…

വാഴയിലയിൽ പൊതിഞ്ഞ ധം ബിരിയാണിയുടെ മണം മൂക്കിലടിച്ചതും സ്വപ്നയുടെ കണ്ണുകൾ പാതിയടഞ്ഞു. ആസ്വദിച്ച് മണത്തശേഷം അവൾ ഹരിയുടെ മുഖത്തേക്ക് നോക്കി…

: ഇപ്പൊ എങ്ങനുണ്ട്….. ഇനി കഴിച്ചു നോക്ക്… ഇതുപോലെ മണവും നെയ്പ്പറ്റും രുചിയുമുള്ള ബിരിയാണിയൊന്നും നീ ജീവിതത്തിൽ കഴിച്ചിട്ടുണ്ടാവില്ല…

Leave a Reply

Your email address will not be published. Required fields are marked *