അപ്പോളേക്കും മാഷ് വന്നു. നല്ല നേരത്താണ് ഞാൻ വന്നു കേറിയത്. ആ പണ്ടാരക്കാലൻ 2.5 മണിക്കൂർ ആണ് ക്ലാസ്സ് എടുത്തത്. ആകെ പെട്ട് പോയി, വേറെ വഴിയില്ല.
അങ്ങിനെ എല്ലാവരും പുറത്തിറങ്ങി. ഇനി ഉച്ചയ്ക്ക് ശേഷം മാത്രേ ക്ലാസ്സ് ഉണ്ടാവൂ. കാന്റീനിൽ പോകാൻ ധന്യ, ജിഷ്ണ, ലക്ഷ്മി സൂസനെ വിളിച്ചപ്പോൾ എന്നോട് നടന്നോ അവർ വരാം എന്നു പറഞ്ഞു.
നടക്കുമ്പോൾ ഷിമ്ന മുന്നിൽ ഉണ്ടായിരുന്നു ഞാൻ ഓടി അവളുടെ ഒപ്പം നടന്നു. “എവിടെ നിന്റെ ഉപഗ്രഹങ്ങൾ?”
“അവർ ഇചിച്ചി ഒഴിക്കാൻ പോയി”. അത് കേട്ടപ്പോൾ തന്നെ അവൾ ഒരു ചമ്മിയ ചിരിയും ആയി എന്നെ നോക്കി. ഞാൻ അവളോട് ചോദിച്ചു “നിനക്ക് ഇചിച്ചി മുള്ളണ്ടേ?”
ഇതും കൂടി കേട്ടപ്പോൾ പെണ്ണിന്റെ കിളി പോയി എന്റെ ചുമലിന് 3-4 അടി തന്നു എന്നിട്ട് അയ്യേ എന്നു പറഞ്ഞു..
“അയ്യേന്നാ” ഞാൻ സ്വകാര്യം ആയി ചോദിച്ചു “അന്ന് അയ്യേ എന്നൊന്നും കണ്ടീല്ല”
“നിന്റെ ഒപ്പം ഞാൻ വരുന്നില്ല” എന്നു പറഞ്ഞു അവൾ വേറെ നടക്കാൻ പോയി ഞാൻ അവളുടെ കയ്യും പിടിച്ചു കാന്റീനിൽ പോയി മൂലക്കുള്ള ഒരു വലിയ ടേബിളിൽ ഇരുന്നു. മറ്റുള്ളവർക്കെല്ലാം ക്ലാസ്സ് ഉള്ളത് കൊണ്ട് കാന്റീനിൽ തിരക്കില്ല .
പെണ്ണ് എന്റെ മുഖത്ത് നോക്കുന്നില്ല.
“എടീ ഇങ്ങ് നോക്ക്”,
“പോടാ നിന്നോട് മിണ്ടില്ല”.
“സോറി ഞാൻ ഒന്നും പറയില്ല”.
അപ്പോഴേക്കും മറ്റുള്ളവരും എത്തി.
“എടീ നിങ്ങള് ഇചിച്ചി മുള്ളികഴിഞ്ഞോ?”
“ഇല്ലെട കുറച്ചു കൂടി ഉണ്ട്. ഇനി നീ പോകുമ്പോ വരാം” എന്നു പറഞ്ഞു സൂസൻ ഷിമ്നക്ക് അടുത്തിരുന്ന്.
അത് കേട്ടവൾ ദയനീയം ആയി എന്നെ നോക്കി നിന്നെക്കാളും കഷ്ടം ആണല്ലോടാ ഇവർ എന്നു ആ കണ്ണില് നിന്ന് വായിച്ചെടുക്കാം. ഞാൻ ചിരിച്ചുകൊണ്ട് കണ്ണടിച്ചു കാണിച്ചു.
ചായ കുടിക്കാന് പോയ ആൾക്കാർ ചായയും കടിയും കൂടാതെ പൊറോട്ടയും തിന്നിട്ടാണ് ഇറങ്ങിയത്. എന്റെ കീശയില് നിന്ന് നല്ല ഒരു സംഖ്യ പോയി.
തിരിച്ചു വരുന്നവഴി ജിഷണയും ഷിമ്നയും മലയാളത്തിലെ ഏതോ പെണ്ണിനോട് വർത്തമാനം പറയാൻ നിന്ന് നമ്മൾ നടന്നു മരത്തിന്റെ അവിടെ പോയി.