ഞാനും സഖിമാരും 6 [Thakkali]

Posted by

“അവർക്ക് ഒരു ദിവസം ചോറും കറിയും പിറ്റേ ദിവസം ബിരിയാണിയും.” “അപ്പോൾ അവര് 2 ദിവസം ഉണ്ടോ ഇവിടെ?”

“ആ നാളെ വന്നാൽ മറ്റന്നാളെ പോകൂ.”

അതെനിക്ക് പുതിയ അറിവായിരുന്നു.

“അവരെവിടെ കിടക്കും?”

“നിൻറെ മുറിയിൽ …”

ദൈവമേ ………..

“ആ മുറി വൃത്തിയാക്കിയോ?”

“ഇല്ല നീ തന്നെ വൃത്തിയാക്കിക്കണം.”

“ഞാനോ?”

“നീ ചെയ്തില്ലെങ്കിൽ ഞാൻ അച്ഛനോട് വൃത്തിയാക്കാൻ പറയും..”

വീണ്ടും കുരിശ് … അച്ഛൻ അതിനകത്തു കേറിയാൽ പിന്നെ എൻ്റെ  ജീവിതം തീർന്നു.

“വേണ്ട, താക്കോൽ ഇങ്ങു താ ഞാൻ വൃത്തിയാക്കിക്കൊളളാം”

സാരിയിൽ കെട്ടിയ താക്കോൽ എനിക്ക് ഊരി തന്നു. ഞാൻ പോകാൻ പോയപ്പോൾ അമ്മ “സാധനങ്ങൾ വാങ്ങിയിട്ട് പോയിക്കോ.”

അപ്പൊ ചെറിയമ്മ പറഞ്ഞു “പച്ചക്കറികൾ ഇങ്ങോട്ട് കൊണ്ടു വന്നോ ഞാൻ മുറിച്ചിട്ട് രാവിലെ കൊണ്ട് വരാം.”

“എന്നാൽ  അരിയും മറ്റു സാധനങ്ങളും നീ വീട്ടിൽ വെച്ചോ പിന്നെ വരുമ്പോൾ അച്ഛൻ അവിടെ ഒരു ചേന കിളച്ചു വച്ചിട്ടുണ്ട് അതിങ്ങോട്ട് എടുത്തോ.”

“മുറി നല്ലോണം ഒതുക്കി വൃത്തിയിൽ വെക്കണം ആൾക്കാരെ കൊണ്ട് പറയിപ്പിക്കരുത്.”

ഞാൻ അവിടുന്ന് ഓടി. ലിസ്റ്റ് കടയിൽ കൊടുത്തു.

തിരക്കില്ലാത്തതു കൊണ്ട് ഇപ്പൊ തന്നെ എടുത്തു തരാം എന്ന് പറഞ്ഞു.  “പച്ചക്കറി മടക്കത്തിൽ വാങ്ങാം മറ്റുള്ള സാധനം പെട്ടന്ന് എടുത്തു തന്നെ.” അങ്ങിനെ അതും വാങ്ങി വീട്ടിലെത്തി.

പോകുന്ന വഴിക്ക് ഷീബേച്ചിയെ നോക്കി കണ്ടില്ല പിന്നെ അവിടെ പോയി സംസാരിക്കാൻ ഒന്നും നേരമില്ല.

വേഗം തന്നെ വാതിൽ തുറന്നു മുറിയിൽ കേറി ആദ്യം തന്നെ കിടക്ക വിരി വലിച്ചു ഭൂപടം ഒക്കെ ഉണ്ടാവും. അതെടുത്തു മൂലക്ക് ഇട്ടു. കട്ടിൽ കുറച്ചു വലിച്ചു നീക്കി കിടക്ക പൊക്കി അതിൽ ഒളിപ്പിച്ച ബുക്ക് ഒക്കെ എടുത്തു പിന്നെ കട്ടിലിന്റെ അടിയിൽ ഒക്കെ നോക്കി 2 ബുക്ക് അവിടുന്നും കിട്ടി. പഠിക്കുന്ന ബുക്ക് ഇത്രയില്ല.

അതൊക്കെ എടുത്തു ഒരു തുണിഷാപ്പിന്റെ സഞ്ചിയിൽ വെച്ചു. പിന്നെ മേശയിൽ ഉള്ള മുഴുവൻ പുസ്തകങ്ങളും എടുത്തു കിടക്കയിൽ ഇട്ടു അതിൽ നിന്നും കമ്പി ബുക്ക് ഒക്കെ മാറ്റി പഠിക്കുന്ന ബുക്കും മാറ്റി ഇല്ലെങ്കിൽ വിരുന്നുകാർ അതടുത്തു അതിൽ എഴുതിയിരിക്കുന്ന ഇംഗ്ലീഷ് ഒക്കെ കണ്ടാൽ പിന്നെ പറയണ്ട..

Leave a Reply

Your email address will not be published. Required fields are marked *