ഞാനും സഖിമാരും 6 [Thakkali]

Posted by

തല്ക്കാലം ലുങ്കി മാടി കെട്ടി അഡ്ജസ്റ് ചെയ്യാം.

ചോറ് തിന്നു ഞാൻ തൊട്ടിലിന്റെ അടുത്ത് പോയി കുഞ്ഞൻ അതിന്റെ മുകളിൽ ആടുന്ന കളിപ്പാട്ടം നോക്കി കൈകാൽ ഇട്ടു അടിച്ചു അങ്ങിനെ കിടക്കുവാ. കുറച്ചു കഴിയുമ്പോളേക്കും ചെറിയമ്മ വന്നു “നീ വീണ്ടും ഉറങ്ങാൻ പോവുകയാണോ?”

“അയ്യോ ഇല്ല, ഇനി രാത്രി പോലും ഉറക്ക് വരില്ല അത്രക്ക് ഉറങ്ങി”.

“എന്നാൽ വാ വരാന്തയിൽ പോയി ഇരിക്കാം.”

കുഞ്ഞിനെ ചെറിയമ്മ എടുത്തു അവൻ്റെ പായയും തുണിയും എന്നോട് എടുക്കാൻ പറഞ്ഞു. വരാന്തയിൽ വിരിച്ചു അവനെ കിടത്തി ചുവരും ചാരി 2 ഭാഗത്തായി നമ്മൾ 2 പേരും ഇരുന്നു.

നല്ല സുഖമുള്ള കാറ്റുണ്ടായിരുന്നു.

“എടാ നമ്മൾ പാർസൽ തുറന്നില്ലാലോ? ചെറിയച്ഛൻ വിളിച്ചാൽ ചോദിക്കും.”

“രാത്രി തുറക്കാം ഇപ്പൊ ഭക്ഷണം കഴിച്ച ക്ഷീണം ആണ്.”

“എടാ ഏതാടാ ആ പെണ്ണ്?”

പെട്ടന്നുള്ള ചോദ്യം കേട്ട് ഞാൻ എത്തിവലിഞ്ഞു ഗേറ്റിന്റെ അവിടേക്ക് നോക്കി.

“അവിടെയെല്ലടാ”

“പിന്നെ എവിടെ?”

നിന്റെ മനസ്സിൽ

“എൻ്റെ മനസ്സിൽ ഒരു പെണ്ണുമില്ല ആണുമില്ല.”

“മോനേ നീ എന്നോട് കള്ളം പറയണ്ട.. ചെക്കൻ വേണ്ടാത്ത ബുക്കൊക്കെ വായിച്ചു വഷളായി പോയി.”

“ചെറിയമ്മയും വായിക്കുന്നുണ്ടല്ലോ?”

“നിന്റെ ഒപ്പം ഇല്ലേ കൂട്ട്. ഈയടുത്തായി നിനക്ക് കുറെ മാറ്റങ്ങൾ ഉണ്ട്. ഞാൻ കണ്ടു പിടിച്ചോളാം.”

അങ്ങിനെ പറഞ്ഞു ഓരോന്ന് ചൂഴ്ന്നു എടുക്കാൻ നോക്കുമ്പോളാണ് ഗേറ്റ് തുറക്കുന്ന ഒച്ച കേട്ടത്, അമ്മയാണ്.

ചെറിയമ്മ അപ്പോൾ തന്നെ എണീറ്റ് നിന്ന് ഞാൻ അവിടെ തന്നെ ഇരുന്നു ‘അമ്മ വന്നപാടെ ചെറിയമ്മയോട് എന്തോ പറഞ്ഞു നേരെ കുട്ടിയെ എടുത്തു അവൻ ഒരു 100 വാട്ട് ചിരിയും ചിരിച്ചു അങ്ങ് മയക്കി.

എന്നാല് ഞാനൊരുത്തൻ അവിടെ ഉണ്ടായിരുന്നെന്നുള്ള ഒരു ഇതും കാണിച്ചില്ല.

ഞാൻ ഫോണിൽ ഓരോന്ന് കുത്തികൊണ്ടിരുന്നു.

തൊട്ടിലൊക്കെ നോക്കി അമ്മയും വരാന്തയിൽ വന്നിരുന്നു.

നാളെ വരുന്നവരെ സൽക്കരിക്കേണ്ടതിനെ പറ്റി ഒക്കെ ആയി ചർച്ച.

കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഗ്രൗണ്ടിൽ പോകാം എന്ന് വിചാരിച്ചു എഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ അമ്മ വിളിച്ചിട്ട് ഒരു ലിസ്റ്റ് തന്നു വാങ്ങാൻ ഉള്ള സാധനങ്ങൾ ആയിരുന്നു. നോക്കുമ്പോൾ അത്യാവശ്യം വല്യ ലിസ്റ്റ് ആണ്. ഒന്നാമത് മാസം കൂടിയിട്ടുള്ള ആദ്യ വാങ്ങൽ ആണ് അതു കൊണ്ട് ആ മാസത്തേക്കുള്ള സാധനങ്ങൾ തന്നെ ഉണ്ടാകും കുറെ കൂടാതെ സൽക്കാരത്തിനുള്ള സാധനങ്ങളും. കുറെ പച്ചക്കറിയും, ബിരിയാണി അരി മല്ലിച്ചപ്പ് പൊതീന പപ്പടം എല്ലാം ഉണ്ട്. ഞാൻ ചോദിച്ചു ബിരിയാണി അരിയും “ഇത്രപാട് പച്ചക്കറിയും എന്തിനാ”.

Leave a Reply

Your email address will not be published. Required fields are marked *